- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്ത് കഴിക്കണം എന്ത് പറയണം എന്ന് നിർബന്ധിക്കുന്നത് സംസ്കാരമല്ല; രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ മക്കൾ; വന്ദേമാതരം ആലപിക്കാനുള്ള അർഹത ഇവർക്ക് മാത്രം: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: എന്ത് കഴിക്കണം എന്ത് പറയണം എന്ന് നിർബന്ധിക്കുന്നത് സംസ്‌കാരമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാർഥ മക്കളെന്നും അവർക്കാണ് വന്ദേമാതരം ആലപിക്കാൻ അർഹതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാം ആദ്യം നിർമ്മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാർത്ഥനാ മുറികൾ നിർമ്മിച്ചാൽ മതി. സർവ്വകലാശാലാ തിരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥി സംഘടനകൾ ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചരണപരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികത്തിൽ വിജ്ഞാൻ ഭവനിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ന് മുൻപ് ഒരു 9/11 ഉണ്ടായിരുന്നു. അത് 1893ൽ ആയിരുന്നു. ആ 9/11 സ്‌നേഹത്തെക്കുറിച്ചുള്ളതായിരുന്നു, ഏകതയെക്കുറിച്ചുള്ളതായിരുന്നു, സാഹോദര്യത്തെക്കുറിച്ചുള്ളതായിരുന്നു. അന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ലോകത്തിനു മുന്നിൽ ഏകത്വത്തിന്റെ ശക്തിയെന്തെന്ന് കാട്ടിക്കൊടുത്തു. എന്നാൽ അദ്ദേ
ന്യൂഡൽഹി: എന്ത് കഴിക്കണം എന്ത് പറയണം എന്ന് നിർബന്ധിക്കുന്നത് സംസ്‌കാരമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാർഥ മക്കളെന്നും അവർക്കാണ് വന്ദേമാതരം ആലപിക്കാൻ അർഹതയുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാം ആദ്യം നിർമ്മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാർത്ഥനാ മുറികൾ നിർമ്മിച്ചാൽ മതി. സർവ്വകലാശാലാ തിരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥി സംഘടനകൾ ശുചിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചരണപരിപാടികൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികത്തിൽ വിജ്ഞാൻ ഭവനിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2001ന് മുൻപ് ഒരു 9/11 ഉണ്ടായിരുന്നു. അത് 1893ൽ ആയിരുന്നു. ആ 9/11 സ്‌നേഹത്തെക്കുറിച്ചുള്ളതായിരുന്നു, ഏകതയെക്കുറിച്ചുള്ളതായിരുന്നു, സാഹോദര്യത്തെക്കുറിച്ചുള്ളതായിരുന്നു. അന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ലോകത്തിനു മുന്നിൽ ഏകത്വത്തിന്റെ ശക്തിയെന്തെന്ന് കാട്ടിക്കൊടുത്തു. എന്നാൽ അദ്ദേഹം ഇന്ത്യയിൽ വെച്ച് സംസാരിച്ചതൊക്കെ ഇവിടുത്തെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനായിരുന്നു. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ അദ്ദേഹം ശബ്ദമുയർത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിനു മുന്നിൽ ഇന്ത്യയുടെ ശക്തിയും യുവത്വവും ഉയർത്തിക്കാട്ടിയ മഹാനാണ് സ്വാമി വിവേകാനന്ദൻ. രാജ്യത്തിന്റെ ആദ്യത്തെ കാർഷിക വിപ്ലവത്തിന് നാന്ദിയായത് സ്വാമി വിവേകാനന്ദന്റെ ആശയങ്ങളാണ്. ഒരു ഏഷ്യ എന്ന ആശയം മുന്നോട്ടുവെച്ചത് അദ്ദേഹമാണ്. ലോകം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് മുന്നോട്ടുവയ്ക്കാനാകുക ഏഷ്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. യങ് ഇന്ത്യ, ന്യൂ ഇന്ത്യ എന്ന വിഷയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.
പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം ഇന്ത്യയിലെ എല്ലാ കോളുജുകളിലെയും, സർവ്വകലാശാലകളിലെയും വിദ്യാർത്ഥികളെ നിർബന്ധമായും കേൾപ്പിക്കണമെന്ന സർക്കുലർ കഴിഞ്ഞ ദിവസം യുജിസി പുറത്തുവിട്ടിരുന്നു. ഇതിനെതിരെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു.
#WATCH: Do we have the right to chant 'Vande Mataram' if we litter our country? asks Prime Minister Narendra Modi pic.twitter.com/dydAlxwPuU
- ANI (@ANI) September 11, 2017