- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോയമ്പത്തൂരിൽ ബസ് സ്റ്റാൻഡ് കെട്ടിടം തകർന്ന് വീണ് 9 മരണം; നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു
കോയമ്പത്തൂർ: സോമന്നൂരിൽ ബസ് സ്റ്റാൻഡ് കെട്ടിടം തകർന്ന് വീണ് ഒമ്പത് പേർ മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.10 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബസു കാത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 50 അടി നീളത്തിൽ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. സോമനൂർ ബസ് സ്റ്റാന്റ് കെട്ടിടമാണ് തകർന്ന് വീണത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കോയമ്പത്തൂർ: സോമന്നൂരിൽ ബസ് സ്റ്റാൻഡ് കെട്ടിടം തകർന്ന് വീണ് ഒമ്പത് പേർ മരിച്ചു. ഇന്നുച്ചയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.10 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. നിരവധിപ്പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. രക്ഷാപ്രവർത്തനം തുടരുകയാണ്.
ബസു കാത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 50 അടി നീളത്തിൽ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. സോമനൂർ ബസ് സ്റ്റാന്റ് കെട്ടിടമാണ് തകർന്ന് വീണത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് അപകട കാരണമെന്ന് കരുതുന്നു. കുറച്ചു ദിവസങ്ങളായി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂര ചോരുന്നുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Next Story