അടിമാലി: മാതാപിതാക്കളുടെ പീഡനത്തിനിരയായി കളമശ്ശേരിയിൽ ആശുപത്രിയിൽ കഴിയുന്ന നൗഫൽ പൊലീസിനും ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും നൽകിയ മൊഴി സ്ഥിരീകരിച്ച് നാട്ടുകാരുടെ പ്രതികരണങ്ങളും. നൗഫൽ ഇനിയും അപടക നില തരണം ചെയ്തിട്ടില്ല. അതിക്രൂരമായ പീഡനമാണ് നടന്നത്. കുരുങ്ങു കടിച്ചാണ് പരിക്കുണ്ടായതെന്ന വാദം ഡോക്ടർമാരും തള്ളി കളഞ്ഞതോടെ സ്വന്തം മകനായ ഒൻപതു വയസുകാരനെ മൃഗീയമായി പീഡിപ്പിച്ച കൂമ്പൻപാറ പഴംപിള്ളിയിൽ നസീർ, ഭാര്യ സലീനയും കുടുങ്ങുമെന്ന് ഉറപ്പായി.

നസീറിന്റേയും ഭാര്യയുടേയും ജീവിതം ദുരൂഹത നിറഞ്ഞതെന്ന നിലപാടിൽ പൊലീസും എത്തിക്കഴിഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും അറസ്റ്റ് ചെയ്‌തേയ്ക്കും. അടിമാലി ദേശീയ പാതയോരത്ത് അമ്പതിനായിരം രൂപ പാട്ടത്തിനെടുത്ത ഷീറ്റു മേഞ്ഞ വീട്ടിൽ അയൽപക്കവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു നസീറും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു വർഷം മുൻപ് എറണാകുളത്തു നിന്നാണ് ഇവർ ഇവിടെയെത്തിയത്. വല്ലപ്പോഴും മാത്രമായിരുന്നു ഇവരെ ഇവിടെ കണ്ടിരുന്നതെന്ന് അയൽവാസികൾ പറയുന്നു. രാത്രിയിൽ പലപ്പോഴും അപരിചിതരായ നിരവധിപേർ ഈ വീട്ടിലെത്തിയിരുന്നെന്നു നാട്ടുകാർ പറയുന്നു.

മാതാപിതാക്കളുടെ ഭീഷണി പേടിച്ചാണ് കുരങ്ങ് കടിച്ചതാണെന്ന് പറഞ്ഞതെന്നും നൗഫൽ അറിയിച്ചിട്ടുണ്ട്. ഇരുവരും മാസങ്ങളായി മാനസികവും ശാരീരികമായും പീഡിപ്പിച്ചുവരികയായിരുന്നു. ഒരാഴ്ചയോളം ഭക്ഷണംപോലും നൽകിയില്ല. ഒരുദിവസം ഉപ്പകൊണ്ടുവന്നുവച്ച ബീഡിയെടുത്ത് അറിയാതെ കത്തിച്ചു. ഇതിനുശേഷമാണ് ഉപ്പയും ഉമ്മയും ചേർന്ന് പീഡിപ്പിച്ച് തുടങ്ങിയത്. കമ്പിവടികൊണ്ട് കാലിൽ അടിക്കുകയും തേങ്ങ കൊണ്ട് ഇടിക്കുകയും ചെയ്തു. ഗ്യാസ് സ്റ്റൗ കത്തിച്ചുവച്ച ശേഷം അതിന് മുകളിൽ ഉയർത്തിപ്പിടിച്ച് പൊള്ളിച്ചു. തിളപ്പിച്ച വെള്ളം ശരീരത്തിൽ ഒഴിച്ചു. ഉറക്കെ കരയാൻപോലും സമ്മതിച്ചില്ല. കരയുമ്പോൾ വായ പൊത്തിപ്പിടിച്ചു. മാതാപിതാക്കൾ എന്നെ തല്ലുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫ പേടിച്ച് കരയുമായിരുന്നുവെന്നും നൗഫൽ പറയുന്നു.

ഇതോടെയാണ് നൗഫലിന്റേയും സലീനിയുടേയും ചുറ്റുപാടുകളെ കുറിച്ച് അന്വേഷിച്ചത്. നൗഫലിനെ കുരുങ്ങു കടിച്ചതാണെന്ന് സലീന ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. ഈ അന്വേഷണത്തിലാണ് നൗഫൽ പറയുന്നതാണ് ശരിയെന്ന വിലയിരുത്തലിലേക്ക് പോലസ് എത്തുന്നത്. നസീർ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരവധി പുരുഷന്മാർ ഇവിടെ വന്നുപോയിരുന്നു. വീട്ടിൽനിന്നു പൊട്ടിച്ചിരിയും വാർത്തമാനവും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കേട്ടിരുന്നതായും നാട്ടുകാർ പറയുന്നു. നസീറിന്റെ വഴിപിഴച്ച ജീവിതം കാരണം ബന്ധുക്കളും ഇയാളെ തിരിഞ്ഞു നോക്കാറില്ലായിരുന്നു. ആക്രിക്കച്ചടവും മീൻ വിൽപ്പനയുമായി കഴിഞ്ഞിരുന്ന നസീർ അടുത്തിടെയാണ് വീടിനുമുന്നിൽ പെട്ടിക്കട തുടങ്ങുന്നത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി നാട്ടുകാർ എക്‌സൈസ് അധികൃതരെ അറിയിച്ചിരുന്നു. നസീർ താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ച പ്രദേശമായിരുന്നതിനാൽ എന്തു നടന്നാലും പുറം ലോകം അറിയില്ലായിരുന്നു. അപരിചിതരായ പലരും ഇവിടെ വന്നു പോയിരുന്നതായും നാട്ടുകാർ പറയുന്നു.

കമ്പി വടി ഉപയോഗിച്ച് കാലിൽ അടിക്കുകയും തേങ്ങാകൊണ്ട് ഇടിക്കുകയും ചെയ്തു. കൂടാതെ ഗ്യാസ് സ്റ്റൗ കത്തിച്ച് വച്ചശേഷം അതിന് മുകളിൽ ഉയർത്തിപ്പിടിച്ച് പൊള്ളിക്കുകയും ചെയ്തു. തിളപ്പിച്ച വെള്ളം ശരീരത്തിൽ ഒഴിച്ചു. ഉറക്കെ കരയാൻപോലും സമ്മതിച്ചില്ല. കരയുമ്പോൾ വായ പൊത്തിപ്പിടിച്ചിരുന്നു. നൗഫലിനെ ബാപ്പയും ഉപ്പയും ചേർന്ന് തല്ലുകയും മറ്റും ചെയ്യുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫ നോക്കി നിൽക്കുമായിരുന്നു. പേടിയോടെ കരയുന്നതും കാണുമായിരുന്നു. രാത്രിയിലായിരുന്നു ഇവർ വീട്ടിൽ എത്തിയിരുന്നത്. പകൽ ഇവർ പോകുമ്പോൾ അനുജൻ മുഹമ്മദ് ഹനീഫയേയും വീട്ടിൽ പൂട്ടിയിടും.

ആരെങ്കിലും ചോദിച്ചാൽ കുരങ്ങ് കടിച്ചതാണെന്നും കുരങ്ങ് ഒടിച്ചപ്പോൾ പാറയിൽ നിന്നും വീണുണ്ടായ പരിക്കാണ് ശരീരത്തിൽ കാണുന്നതെന്ന പറയണമെന്നും ഉമ്മ സെലീന പറഞ്ഞ പ്രകാരമായിരുന്നു കുരങ്ങ് കടിച്ചതെന്ന് നൗഫൽ ആദ്യം പറഞ്ഞത്. മാതാപിതാക്കളുടെ കൊടിയ പീഡനത്തിനിരയായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന നൊഫൽ എന്ന ഔൻപതു വയസുകാർ ഇന്നലെ അടിമാലി എസ്‌ഐ ലാൽസി ബേബിക്കു നൽകിയ മൊഴിയിലാണ് മനുഷത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളെയും ഞെട്ടിക്കുന്ന വിവരങ്ങൾ നൽകിയത്.

നസീർ നിരവധി ക്രിമിൽ കേസുകളിൽ പ്രതിയാണ്. ഇടക്കിടയ്ക്കു പൊലീസ് പിടിക്കും. ജയിലിലാകും. ഈ സമയത്ത് മറ്റൊരാൾക്കൊപ്പം കുട്ടി അമ്മയെ കണ്ടെന്നും അത് പുറത്താകുമെന്ന് ഭയന്നാണ് അപായപ്പെടുത്താൻ ശ്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്. കണക്കറ്റ് പീഡിപ്പിച്ച ശേഷവും കസ്റ്റഡിയിലുള്ള നസീറിനോട് സെലീന പരാതി പറഞ്ഞു. ഇതുകേട്ട് നസീർ സെല്ലിലൂടെ കൈ പുറത്തേക്ക് നീട്ടി നൗഫലിന്റെ തല ഇരുമ്പ് കമ്പിയിൽ ഇടിപ്പിച്ചു. തിരികെ വീട്ടിലെത്തിയപ്പോഴും അമ്മ മർദനം തുടർന്നു. പത്തു ദിവസത്തോളം പട്ടിണിക്കിട്ടു. മുറിവുകളിൽ നിന്നും രക്തം നഷ്ടപ്പെട്ട് ഹീമോഗ്ലോബിന്റെ കണികപോലും നൗഫലിന്റെ ശരീരത്തിലില്ലാതായെന്ന് ഡോക്ടർമാർ. കുട്ടി സ്വാഭാവിക സ്ഥിതിയിലേക്കു മടങ്ങാൻ മൂന്നു ദിവസമെടുക്കും.

ദിവസങ്ങളായി വീടിനകത്ത് ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തോട് മല്ലടിക്കുകയായിരുന്നു നൗഫൽ. എക്‌സൈസ് വിഭാഗം കഞ്ചാവ് കേസിൽ നസീറിനെ പിടികൂടിയപ്പോൾ ഇയാൾക്ക് വസ്ത്രങ്ങൾ എത്തിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തുള്ള സഹോദരിയെ പൊലീസ് വിളിച്ചു. ഇവർ പറഞ്ഞതനുസരിച്ച് അടിമാലിയിലുള്ള മറ്റൊരു സഹോദരി നസീറിന്റെ വീട്ടിലെത്തി. അവിടെ ആരുമില്ലെന്നു മനസിലാക്കി മടങ്ങാനൊരുങ്ങുമ്പോഴാണ് വീട്ടിൽനിന്ന് കരച്ചിൽ കേട്ടത്. അങ്ങനെയാണ് മലവും മൂത്രവും നിറഞ്ഞ മുറിയിൽ മൃതപ്രായനായി കുട്ടിയെ കണ്ടത്. പിന്നീട് ബന്ധുക്കൾ ആവശ്യപ്പെട്ട പ്രകാരം പൊലീസും ചൈൽഡ്‌ലൈൻ അധികൃതരും എത്തി നൗഫലിനെ അമ്മ സെലീനയ്‌ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജിലേക്ക് വാഹനത്തിൽ കയറ്റിവിട്ടു.

പാതിവഴിയിൽ ഇറങ്ങിയ ഇവർ ഓട്ടോറിക്ഷയിൽ എറണാകുളത്തു വന്നു. വൈറ്റിലയിൽ വച്ച് സഹോദരിയും ഭർത്താവും കുട്ടിയെ കൂടെക്കൂട്ടി. അവിടെനിന്ന് മുങ്ങാൻ ശ്രമിച്ച സെലീനയെ ഇവർ കടവന്ത്ര പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.