- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു യുദ്ധവിമാനത്തിന് 526 കോടി രൂപയ്ക്ക് കരാർ ഉറപ്പിച്ചിട്ടും മോദി എന്തിന് 1570 കോടി ഫ്രഞ്ച് കമ്പനിക്ക് നൽകുന്നു? വിലക്കൂടുതൽ എങ്ങനെ വന്നുവെന്ന് കേന്ദ്രസർക്കാർ ജനങ്ങളോട് വിശദീകരിക്കണം; എന്തുകൊണ്ട് പൊതുമേഖല കമ്പനികളെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയെന്നും വ്യക്തമാക്കണം: രാജ്യത്തിന് കോടാനുകോടികൾ ലാഭിക്കാമായിരുന്ന യുദ്ധവിമാനക്കരാറിന് തുടക്കമിട്ട എ കെ ആന്റണി കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുമായി രംഗത്ത്
ന്യൂഡൽഹി: രാജ്യ ഖജനാവിന് വലിയ തോതിൽ പണം ലാഭിക്കാനും പതിനായിരങ്ങൾക്ക് വിദഗ്ധ തൊഴിൽ ലഭിക്കാനുമുള്ള അവസരം ഉണ്ടാക്കുന്ന വിധത്തിലായിരുന്നു റാഫേൽ യുദ്ധവിമാന ഇടപാട്. മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി തുടക്കമിട്ട ഈ കരാർ നരേന്ദ്ര മോദി പൊളിച്ചെഴുതിയപ്പോൾ ഖജനാവിന് നഷ്ടത്തിനൊപ്പം പൊതുമേഖലയ്ക്കും കനത്ത പ്രഹരമായി മാറി. മോദിയെ അഴിമതിയുടെ നിഴലിൽ നിർത്തിയ യുദ്ധവിമാന കരാറിൽ ചോദ്യങ്ങൾ ഉന്നയിച്ച് എകെ ആന്റണി രംഗത്തെത്തി. റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ പരസ്യമാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയാണ് നല്ലതെന്ന് ആന്റണി പറഞ്ഞു. നേരത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. വിമാനങ്ങൾക്ക് വില കൂടുതലായതിനാലാണ് റാഫേൽ ഇടപാടിൽ കൂടുതൽ പരിശോധന വേണമെന്ന് പറഞ്
ന്യൂഡൽഹി: രാജ്യ ഖജനാവിന് വലിയ തോതിൽ പണം ലാഭിക്കാനും പതിനായിരങ്ങൾക്ക് വിദഗ്ധ തൊഴിൽ ലഭിക്കാനുമുള്ള അവസരം ഉണ്ടാക്കുന്ന വിധത്തിലായിരുന്നു റാഫേൽ യുദ്ധവിമാന ഇടപാട്. മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി തുടക്കമിട്ട ഈ കരാർ നരേന്ദ്ര മോദി പൊളിച്ചെഴുതിയപ്പോൾ ഖജനാവിന് നഷ്ടത്തിനൊപ്പം പൊതുമേഖലയ്ക്കും കനത്ത പ്രഹരമായി മാറി. മോദിയെ അഴിമതിയുടെ നിഴലിൽ നിർത്തിയ യുദ്ധവിമാന കരാറിൽ ചോദ്യങ്ങൾ ഉന്നയിച്ച് എകെ ആന്റണി രംഗത്തെത്തി.
റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രസർക്കാർ പരസ്യമാക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയാണ് നല്ലതെന്ന് ആന്റണി പറഞ്ഞു. നേരത്തെ ഇടപാട് സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.
വിമാനങ്ങൾക്ക് വില കൂടുതലായതിനാലാണ് റാഫേൽ ഇടപാടിൽ കൂടുതൽ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖല കമ്പനികളെ റാഫേൽ ഇടപാടിൽ നിന്ന് ഒഴിവാക്കിയതെന്നും ആന്റണി ചോദിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറാണ് റാഫേൽ യുദ്ധവിമാനക്കരാർ. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
നേരത്തെ ഫ്രാൻസിൽനിന്ന് റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്നതിന്റെ ചെലവു വിവരങ്ങൾ വെളിപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയിരുന്ന. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങൾ പരസ്യമാക്കിയാൽ ശത്രുരാജ്യം ദുരുപയോഗിക്കുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പാർലമന്റെിൽ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തിൽ കുളിച്ച് അധികാരത്തിൽനിന്ന് പുറത്തായ യു.പി.എ മോദി സർക്കാറിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമക്കുകയാണ്. റാഫേൽ ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നില്ല എന്നാണ് ആക്ഷേപം. പടക്കോപ്പിനു വേണ്ടി മുടക്കിയ പണം എത്രയെന്ന് അറിഞ്ഞാൽ, ആയുധസന്നാഹ ശേഷി ശത്രുരാജ്യത്തിന് അറിയാൻ കഴിയും.
ഇസ്രയേലിൽനിന്ന് മിസൈൽ വാങ്ങുന്നതിന്റെ വിശദാംശങ്ങൾ പാർലമന്റെിൽ വെളിപ്പെടുത്തുന്നത് ദേശതാൽപര്യത്തിന് വിരുദ്ധമാണെന്ന് 2008 ഓഗസ്റ്റ് 22ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി പറഞ്ഞത് പാർലമന്റെ് രേഖകളിലുണ്ടെന്നായിരുന്നു ജെയ്റ്റ്‌ലി പറഞ്ഞത്. എന്നാൽ ആന്റണി തന്നെ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ പാർലമെന്റിൽ പരസ്യപ്പെടുത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു.
ചയ്യും.
മന്മോഹൻ സിങ് കരാറിൽ ഒപ്പിട്ടത് 526 കോടി എന്ന നിലയിൽ, മോദി നൽകുന്നത് 1570 കോടി രൂപ!
ഫ്രാൻസിൽനിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 സെപ്റ്റംബറിലാണ് കരാർ ഒപ്പിട്ടത്. പ്രാഥമികധാരണയിൽനിന്ന് അന്തിമകരാറായപ്പോൾ വിമാനവില മൂന്നിരട്ടിയായി. മന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി അനുമതി നൽകുന്നതിനുമുമ്പ് കരാറിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ പ്രഖ്യാപനവും നടത്തി.
126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. ശേഷിക്കുന്നതിൽ ഒരു വിമാനത്തിന് 526 കോടി രൂപ വീതം നൽകി റാഫേൽ കമ്പനിയിൽനിന്ന് വാങ്ങും. എന്നാൽ, മോദിസർക്കാർ കരാറിന്റെ അലകും പിടിയും മാറ്റി. ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ ശരാശരി 710 കോടി രൂപ വീതം മുടക്കി വാങ്ങുമെന്ന് ധാരണയുണ്ടാക്കി. അനുബന്ധ സാമഗ്രികൾകൂടി ചേർക്കുമ്പോൾ വില 1570 കോടിയായി ഉയരും.
126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാൻ ഫ്രഞ്ച് കമ്പനി ദാസ്സൂദ് അന്ന് തയ്യാറായിരുന്നു. മോദി സർക്കാർ എത്തിച്ചേർന്ന കരാർപ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലെ സർക്കാർ നിലപാടാണ് ദുരൂഹമായത്. 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കണക്കിലെടുത്താണ് കരാർ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് സർക്കാർ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാൾ കൂടുതലാണ് 36 എണ്ണത്തിന് നൽകുന്നത് എന്നതാണ് വിചിത്രം.
18 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ചുനൽകാനും ശേഷിക്കുന്ന 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തോടെ ഇന്ത്യയിൽ നിർമ്മിക്കാനുമായിരുന്നു പ്രാഥമിക ധാരണ. രാജ്യത്തിന്റെ ഭാവി ആവശ്യങ്ങൾക്കായി റാഫേൽ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. 36 വിമാനം മാത്രം വാങ്ങുന്നതിനാൽ സാങ്കേതികവിദ്യാ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ നിലപാട്.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഒഴിവാക്കി, നേട്ടമുണ്ടാക്കിയത് അനിൽ അംബാനിയുടെ റിലയൻസ്
നിലവിലെ കരാറിൽ രാജ്യത്തെ പൊതുമേഖല, സ്വകാര്യകമ്പനികൾക്ക് പങ്കാളിത്തമില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, അനിൽ അംബിക്ക് വേണ്ടി നടത്തിയ ഇടപെടലാണ് സർക്കാർ ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതെന്നാണഅ ആരോപണം. അനിൽ അംബാനിയുടെ റിലയൻസ് കമ്പനിക്ക് റാഫേൽ ഇടപാടിൽ പങ്കാളിത്തം നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സ്വകാര്യകമ്പനികളെ കരാറിന്റെ ഭാഗമാക്കിയിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും വിശദാംശങ്ങൾ മറച്ചുവയ്ക്കുന്നത് സംശയകരമാണ്.
കരാറുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും വെളിപ്പെടുത്തുന്നതിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറില്ലെന്ന് 2017 നവംബറിൽ പ്രതിരോധമന്ത്രി തന്നെ പറഞ്ഞതാണ്. അതിനുശേഷമുള്ള നിലപാടുമാറ്റം കരാറിലെ അഴിമതി വ്യക്തമാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാതിപ്പെടുന്നു. യു.പി.എ സർക്കാർ തയാറാക്കിയ ഉടമ്പടി ഭേദഗതി ചെയ്ത് റാഫേൽ പോർവിമാന കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പിട്ടത് പാരിസ് സന്ദർശനത്തിനൊപ്പമാണ്. 2015 മാർച്ച് 28ന് മുകേഷ് അംബാനി 'റിലയൻസ് ഡിഫൻസ്' എന്ന പേരിൽ പടക്കോപ്പ് നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് മോദി റാഫേൽ കരാർ ഒപ്പുവെച്ചതെന്ന് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
അംബാനിയുടെ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കുന്നതാണ് റാഫേൽ കരാർ. 126 റാഫേൽ ജെറ്റ് വിമാനങ്ങൾക്കായിരുന്നു യു.പി.എ സർക്കാറിന്റെ കാലത്തെ ഉടമ്പടി. ഇതിൽ, സാങ്കേതിക വിദ്യ കൈമാറി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽനിന്ന് 108 വിമാനങ്ങൾ നിർമ്മിക്കാനായിരുന്നു ധാരണ. പൊതുമേഖലെ തഴഞ്ഞാണ് ഇപ്പോൾ റിലയൻസ് ഡിഫൻ്സ പദ്ധതിയിൽ ഇടം പിടിച്ചിരിക്കുന്നതെന്നാണ് ആരോപണം. റാഫേൽ യുദ്ധവിമാന ഇടപാടിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്ന ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകാത്തത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു.