- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക്ക് ഒരു തലവേദനയാണോ..? വഴി ആൻഡമാൻ പറയും; സഞ്ചാരികൾക്ക് വിരുന്നൊരുക്കി ആൻഡമാൻ ദ്വീപിലെ പ്ലാസ്റ്റിക്ക് കുപ്പിയിൽ തീർത്ത റിസോർട്ട്; ഈ വ്യത്യസ്തതയിലേക്ക് ഉടമകളെ നയിച്ചത് പ്ലാസ്റ്റിക് റിസൈക്കിളിങിന്റെ അഭാവം; ഔട്ട്ബാക്ക് ഹാവലോക് റിസോർട്ടിന്റെ കഥ
പോർട്ട് ബ്ലെയർ: പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പലവിധ പരിഹാരങ്ങൾ ഒരോരോ രാഷ്ട്രങ്ങൾ അവതരിപ്പിക്കുന്നത്. റീസൈക്കിൾ ചെയ്ത് പുനരുപയോഗം, പൊടിച്ച് ടാറിങ്ങിൽ ഉൾപ്പെടുത്താം എന്നതടക്കം പരിഹാരങ്ങൾ നിരവധിയാണ്. എന്നാൽ അക്കൂട്ടത്തിലേക്കിതാ തീർത്തും വ്യത്യസ്തമായ ഒരു ആശയവുമായി ആ്ൻഡമാൻ നിക്കോബാർ ദ്വീപിലെ ഒരു റിസോർട്ട്.പ്ലാസ്റ്റിക് കുപ്പികളും റബറും കൊണ്ടുമാത്രം നിർമ്മിച്ച ഒരു റിസോർട്ട്. അതാണ് ആൻഡമാൻ ദ്വീപുകളിലെ ഔട്ട്ബാക്ക് ഹാവലോക് എന്ന റിസോർട്ട്.ഏതാണ്ട് അഞ്ചു ലക്ഷം പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടാണ് ഈ റിസോർട്ട് നിർമ്മിച്ചത്.
580 ദ്വീപുകൾ ഉള്ള ആൻഡമാനിൽ ശരിയായ പ്ലാസ്റ്റിക് റിസൈക്കിളിങ് ഇല്ല. അതുകൊണ്ട് തന്നെ സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ വല്ലാത്ത പരിസരമലിനീകരണം ഉണ്ടാക്കുന്നുണ്ട്. അങ്ങനെയാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് റിസോർട്ട് നിർമ്മിക്കാം എന്ന് സരോവർ തീരുമാനിക്കുന്നത്.ഇത്തരത്തിൽ പ്ലാസ്റ്റിക് കൊണ്ടൊരു നിർമ്മിതി എന്നതിലേക്ക് ഇവർ എത്തുന്നതിനു പിന്നിലൊരു കഥ കൂടിയുണ്ട്.
ഒരു ഡൈവിങ് ഇൻസ്ട്രകറ്റർ ആയി ദ്വീപിൽ പ്രവർത്തിച്ചിരുന്ന സരോവർ ദ്വീപിൽ എത്തുന്ന സഞ്ചാരികളെയും കൊണ്ട് ദ്വീപ് മുഴുവൻ യാത്ര ചെയ്യുമായിരുന്നു. സഞ്ചാരികൾ കൂടിയതോടെ ദ്വീപിലാകെ നിറഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ സരോവറിനെ അലോസരപ്പെടുത്തിയിരുന്നു. ആ സമയത്താണ് നല്ലൊരു റിസോർട്ട് എന്തുകൊണ്ട് തനിക്കും സ്വന്തമായി നടത്തികൂടാ എന്ന് സരോവർ ആലോചിക്കുന്നത്. അങ്ങനെയാണ് സുഹൃത്തുക്കൾക്കൊപ്പം ഔട്ട്ബാക്ക് ഹാവലോക് എന്ന ആശയത്തിലേക്ക് സരോവർ എത്തുന്നത്.
അഞ്ചു ലക്ഷം കുപ്പികൾ ആണ് ഇത്തരത്തിൽ ഇവർ നിർമ്മാണത്തിനായി ഉപയോഗിച്ചത്. പ്ലാസ്റ്റിക് കുപ്പികളിൽ മണ്ണും പൊടിയും ചേർത്തു ഉറപ്പോടെ നിർമ്മിക്കുന്ന ഫ്രഞ്ച് ശൈലിയാണ് ഇവർ പിന്തുടർന്നത്. സാധാരണ കട്ടകളെ അപേക്ഷിച്ച് പത്തിരട്ടി ഉറപ്പുള്ളതാണ് ഇതെന്ന് സരോവർ പറയുന്നു. കുപ്പികൾ കൂടാതെ 500 കിലോ റബ്ബറും ഇവർ നിർമ്മാണത്തിനു ഉപയോഗിച്ചിരുന്നു.
എട്ടു ജംഗിൾ വ്യൂ ലക്ഷ്വറി മുറികൾ , കഫെ എന്നിവ അടങ്ങിയതാണ് ഈ റിസോർട്ട്. കൊറോണ കാലത്തിനു മുൻപായി ദിവസവും എൺപതോളം സഞ്ചാരികൾ ഇവിടെ എത്തുമായിരുന്നു എന്ന് സരോവർ പറയുന്നു. നിറയെ വാഴത്തോട്ടങ്ങളും തെങ്ങിൻതോപ്പുകളും അടങ്ങിയതാണ് ഈ റിസോർട്ടിന്റെ പരിസരം. ഇതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകമാണ്. പോർട്ട് ബ്ലെയറിൽ നിന്നും രണ്ടു മണിക്കൂർ ദൂരമാണ് ഈ റിസോർട്ടിലേക്ക്.
മറുനാടന് മലയാളി ബ്യൂറോ