- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത സഹോദരനാൽ ബലാത്സംഗം ചെയ്യപ്പെട്ട് 12ാം വയസിൽ ഗർഭിണിയായി; കോടതിയുടെ അനുമതി തേടി ഗർഭം അലസിപ്പിക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും അതും നടന്നില്ല; ബാല്യം വിട്ടുമാറാത്ത പ്രായത്തിൽ ഗർഭിണിയായ കൊച്ചിയിലെ പെൺകുട്ടി അമ്മയാകാനുള്ള തയ്യാറെടുപ്പിൽ
കൊച്ചി: കളിചിരി നിറഞ്ഞ ബാല്യം വിട്ടുമാറും മുമ്പ് സ്വന്തം സഹോദരനാൽ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടി അമ്മയാകാൻ ഒരുങ്ങുന്നു. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂർത്തിയാകാത്ത സഹോദരൻ ജുവനൈൽ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി. ജീവൻ പോലും അതീവ അപകടകരമായ അവസ്ഥയിൽ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ പന്ത്രണ്ടു വയസുകാരി പെൺകുട്ടി. ഇരയാക്കപ്പെട്ടവളെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പേറിയുള്ള ഭാവി ജീവിതത്തെ കുറിച്ച് അവൾക്ക് വ്യക്തമായ ധാരണകളൊന്നുമില്ല. തീർത്തു നിസ്സഹായാവസ്ഥയിൽ അമ്മയാകാൻ ഒരുങ്ങുകയാണ് അവൾ. നഗരത്തിലെ ഒരു ചേരിയിലെ കുടുംബാംഗമായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത്. പ്രായപൂർത്തിയാകാത്ത സഹോദരനായിരുന്നു അവളുടെ ജീവിതത്തിൽ വില്ലനായത്. ബലാത്സംഗ കുറ്റത്തിന് സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും പോക്‌സോ കേസ് ചുമത്തുകയും ചെയത്ു. കുറച്ചു ദിവസം ജുവനൈൽ ഹോമിൽ കഴിഞ്ഞ ശേഷം ഇരുവരുടെയും അമ്മ തന്നെ അവനെ ജാമ്യത്
കൊച്ചി: കളിചിരി നിറഞ്ഞ ബാല്യം വിട്ടുമാറും മുമ്പ് സ്വന്തം സഹോദരനാൽ ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെൺകുട്ടി അമ്മയാകാൻ ഒരുങ്ങുന്നു. ബലാത്സംഗം ചെയ്ത കുറ്റത്തിന് പ്രായപൂർത്തിയാകാത്ത സഹോദരൻ ജുവനൈൽ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി. ജീവൻ പോലും അതീവ അപകടകരമായ അവസ്ഥയിൽ പ്രസവത്തിന് തയ്യാറെടുക്കുകയാണ് കൊച്ചി നഗരത്തിലെ നിരാലംബയായ പന്ത്രണ്ടു വയസുകാരി പെൺകുട്ടി. ഇരയാക്കപ്പെട്ടവളെങ്കിലും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും പേറിയുള്ള ഭാവി ജീവിതത്തെ കുറിച്ച് അവൾക്ക് വ്യക്തമായ ധാരണകളൊന്നുമില്ല. തീർത്തു നിസ്സഹായാവസ്ഥയിൽ അമ്മയാകാൻ ഒരുങ്ങുകയാണ് അവൾ.
നഗരത്തിലെ ഒരു ചേരിയിലെ കുടുംബാംഗമായ പെൺകുട്ടിയാണ് ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത്. പ്രായപൂർത്തിയാകാത്ത സഹോദരനായിരുന്നു അവളുടെ ജീവിതത്തിൽ വില്ലനായത്. ബലാത്സംഗ കുറ്റത്തിന് സഹോദരനെ പൊലീസ് അറസ്റ്റു ചെയ്യുകയും പോക്‌സോ കേസ് ചുമത്തുകയും ചെയത്ു. കുറച്ചു ദിവസം ജുവനൈൽ ഹോമിൽ കഴിഞ്ഞ ശേഷം ഇരുവരുടെയും അമ്മ തന്നെ അവനെ ജാമ്യത്തിലെടുത്ത് പുറത്തിറക്കി.
ഇരയാക്കപ്പെട്ടവളും ആക്രമിച്ച വ്യക്തിയും മൈനറായതിനാൽ അധികൃതരും ഈ കേസിൽ ആശയക്കുഴപ്പത്തിലായി. രണ്ട് പേരും രക്തബന്ധമുള്ളവരും. പെൺകുട്ടി 22 ആഴ്‌ച്ച ഗർഭിണിയാണിപ്പോൾ. നഗരത്തിൽ തന്നെയുള്ള ഒരിടത്ത് പ്രത്യേക പരിചരണത്തിൽ കഴിയുകയാണ് ഇവർ. എറണാകുളം ചെൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് പെൺകുട്ടിക്ക് കൗൺസിലിംഗും പ്രസവത്തിൽ അപകടം ഉണ്ടാകാതിരിക്കാനുള്ള വിധത്തിൽ ചികിത്സയും എത്തിക്കുന്നുണ്ട്.
ഇതിനിടെ കോടതിയുടെ അനുമതിയോടെ ഗർഭം അലസിപ്പിക്കാനുള്ള ആലോചന ഉണ്ടായെങ്കിലും അതും നടന്നില്ല. ബലാത്സംഗത്തിന് ഇരയായവൾ എന്ന് കാണിച്ച് ഗർഭം അലസിപ്പിക്കാനുള്ള സാധ്യതയാണ് തേടിയത്. എന്നാൽ, പെൺകുട്ടിയുടെ ചെറുപ്രായവും ശാരീരിക നിലയും മറ്റു കാരണങ്ങളാലും ഇത് നടക്കാതെ പോയെന്നാണ് ചെൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരും പറയുന്നത്. അമ്മ മാത്രമാണ് പെൺകുട്ടിക്ക് രക്ഷിതാവായിട്ടുള്ളത്. പെൺകുട്ടി പ്രസവിച്ച ശേഷം മറ്റു കാര്യങ്ങൾ നോക്കാമെന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി പറയുന്നത്. കുട്ടിയെ മറ്റാർക്കെങ്കിലും ദത്തുനൽകാനുള്ള സാധ്യതകൾ ആരായാമെന്നും ഇവർ വ്യക്തമാക്കുന്നു.
അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായി പ്രസവിക്കുന്ന സംഭവം കേരളത്തിൽ ആവർത്തിക്കുകയാണ്. കളമശ്ശേരി സ്വദേശിയായ പതിനാറു വയസുകാരി കാക്കനാട്ടെ സൺറൈസ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ 12 വയസുകാരനായിരുന്നു പിതാവായത്.
അന്ന് സൺറൈസ് ആശുപത്രിയിൽ രാത്രി ഒമ്പതരയോടെ വയറുവേദനയും ഛർദ്ദിയുമാണെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ ഉമ്മ പരിശോധനയ്ക്ക് വിധേയയാക്കാൻ അനുവദിച്ചില്ല. തുടർന്ന് വയറുവേദനയ്ക്കുള്ള മരുന്ന് നൽകിയപ്പോൾ കുട്ടി ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ടോയ്ലെറ്റിന്റെ വാതിൽ തട്ടിയുള്ള കരച്ചിൽ കേട്ടു ചെന്നപ്പോൾ, അർദ്ധബോധാവസ്ഥയിൽ 17 വയസുകാരി പ്രസവിച്ചു കിടക്കുന്ന കാഴ്ചയാണ് നഴ്സുമാർക്ക് കാണാനായത്. ഇതോടെ സൺറൈസ് ആശുപത്രി ഞെട്ടി.
ഉമ്മയും ബന്ധുവും ചേർന്നാണ് കുട്ടിയെ ആശുപത്രി കാഷ്വാലിറ്റിയിൽ എത്തിച്ചത്. കോട്ടുകൾ ധരിച്ച് അതിനുമുകളിൽ പർദ ഇട്ടെത്തിയ പെൺകുട്ടി ഗർഭിണി ആണെന്ന് മനസ്സിലാക്കാനായില്ല. പ്രസവം നടന്നയുടൻ തുടർന്നുള്ള ചികിത്സ അമ്മയ്ക്കും കുഞ്ഞിനും നൽകി. തുടർന്ന് 16 വയസുകാരിയുടെ ഭർത്താവിന്റെ പേര് ചോദിച്ചപ്പോൾ, ആദ്യം പേര് പറഞ്ഞു, ഭർത്താവ് ഗൾഫിലാണെന്നും അറിയിച്ചു. അന്ന് ഇക്കാര്യമൊന്നും പൊലീസ് അറിഞ്ഞില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രസവിച്ചതിൽ ആശുപത്രിയും കേസിൽ കുടുങ്ങിയിരുന്നു.
ഇത്തരം സംഭവങ്ങൾ വീണ്ടും കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നത് കേരളത്തിന് നാണക്കേടായി മാറുകയാണ്. പലപ്പോഴും മാതാപിതാക്കളുടെ വേണ്ടത്ര ശ്രദ്ദയും പരിചരണവും ലഭിക്കാത്ത കുട്ടികളാണ് ഇത്തരം സംഭവങ്ങളിൽ ഇരയാകുന്നത്.