- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലാല അടക്കം എട്ട് യുവ എഴുത്തുകാരുടെ ലേഖനങ്ങൾ ഉൾപ്പെട്ട പുസ്തകത്തിൽ മലയാളി ബാലന്റെ കൃതിയും; എട്ടുവയസുകാരൻ ആദർശ് വീണ്ടും വാർത്തകളിൽ
മലാല അടക്കം എട്ട് യുവ എഴുത്തുകാരുടെ ലേഖനങ്ങൾ ഉൾപ്പെട്ട പുസ്തകത്തിൽ സ്വന്തം ലേഖനം കുറിച്ച് എട്ടുവയസുകാരൻ ആദർശ് ജോർജ്ജ് വീണ്ടും വാർത്തകളിൽ ഇടംനേടുന്നു. മൂന്ന് വയസു മുതൽ ഓർമ്മ ശക്തിയുടെയും ബുദ്ധിയുടെയും കാര്യത്തിൽ സമപ്രായക്കാരെ ഏറെ പിന്നിലാക്കിയിരുന്ന ആദർശ് ജോർജ് അപാര ബുദ്ധിശക്തികൊണ്ടു ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മാ
മലാല അടക്കം എട്ട് യുവ എഴുത്തുകാരുടെ ലേഖനങ്ങൾ ഉൾപ്പെട്ട പുസ്തകത്തിൽ സ്വന്തം ലേഖനം കുറിച്ച് എട്ടുവയസുകാരൻ ആദർശ് ജോർജ്ജ് വീണ്ടും വാർത്തകളിൽ ഇടംനേടുന്നു. മൂന്ന് വയസു മുതൽ ഓർമ്മ ശക്തിയുടെയും ബുദ്ധിയുടെയും കാര്യത്തിൽ സമപ്രായക്കാരെ ഏറെ പിന്നിലാക്കിയിരുന്ന ആദർശ് ജോർജ് അപാര ബുദ്ധിശക്തികൊണ്ടു ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിൽ താമസിക്കുന്ന ആദർശ് ഇപ്പോൾ യുകെ മലയാളികൾക്കിടയിലെ പ്രായം കുറഞ്ഞ എഴുത്തുകാരിൽ ഒരാളായും മാറിയിരിക്കുകയാണ്. ഒപ്പം ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനപാത്രവും.
ജീവിതത്തിൽ പ്രതിസന്ധികൾ മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും കൂടിയുള്ളതാണെന്ന് ഓർമ്മപ്പെടുത്തുന്ന യെസ് ഐ കാൻ എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ലേഖനം എഴുതിയാണ് ആദർശ് ജോർജ് എഴുത്തിന്റെ വഴിയിൽ കൂടുതൽ ഗൗരവം പ്രകടിപ്പിക്കുന്നത്. ഈ വർഷത്തെ നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി അടക്കം ഉള്ള ഒട്ടേറെ പ്രശസ്തരായ കുട്ടികൾക്കൊപ്പമാണ് ആദർശിന്റെയും കുറിപ്പടങ്ങിയ പുസ്തകം പുറത്തിറങ്ങുന്നത്.
അപാര ബുദ്ധിശക്തികൊണ്ടു രണ്ട് വർഷം മുൻപ് ഇടയ്ക്കിടെ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആദർശ് ഇയ്യിടെയായി കൂടുതൽ ക്രിയേറ്റീവ് ആയി വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. ബ്രിട്ടനിലെ സ്‌കൂൾ പ്രവേശന സമയത്ത് പലവട്ടം അദ്ധ്യാപകർ അടക്കം ഉള്ളവരുടെ നിസ്സഹകരണം മൂലം പല സ്‌കൂളുകളിലായി പഠനം നടത്തേണ്ടി വന്നിട്ടുള്ള ആദർശ് തന്റെ അനുഭവങ്ങളാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത്. ആദർശിന്റെ പ്രശ്‌നങ്ങളിൽ ഒടുവിൽ സ്ഥലം എംപി വരെ ഇടപെട്ട ശേഷമാണ് അനുയോജ്യമായ സ്‌കൂളും അദ്ധ്യാപകരെയും കണ്ടെത്തിയത്. ഇത്തരം അനുഭവങ്ങൾ ചെറു പ്രായത്തിൽ സമ പ്രായക്കാർക്ക് അധികം നേരിടേണ്ടി വന്നിരിക്കാൻ സാധ്യത ഇല്ലെന്നു പ്രസാധകരായ ലൗവ് വിത്ത് ഔട്ട് റീസൺ എന്ന സംഘടന പറയുന്നത്.
പുസ്തകം ഉടൻ പുറത്തു വരും എന്നാണ് പ്രസാദകർ ആദർശിനെ അറിയിച്ചിരിക്കുന്നത്. ഓരോ ലേഖന കർത്താവിന്റെയും സ്വന്തം കയ്യെഴുത്തിലാകും പുസ്തകം വായനക്കാരുടെ കൈകളിൽ എത്തുക എന്നതും പ്രത്യേകതയാണ്. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനം എന്ന പ്രത്യേകതയും ലൗവ് വിത്ത് ഔട്ട് റീസൺ കാത്തു സൂക്ഷിക്കുന്നു. അമേരിക്ക ആസ്ഥാനമായി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനക്ക് കേരളത്തിലും വേരുകളുണ്ട്. ഓരോ കുട്ടിക്കും പ്രചോദനം ആകാൻ യെസ് ഐ കാൻ എന്ന പുസ്തകത്തിന് കഴിയും എന്നാണ് പ്രതീക്ഷയെന്നു ഗ്രന്ഥ രചയിതാവായ ഗോൾടി ജോൺ പറയുന്നു. മലാലയും ആദർശും അടക്കം 9 പേരുടെ സൃഷ്ടികളാണ് പുസ്തകത്തിൽ പ്രത്യക്ഷപ്പെടുക. പ്രധാനമായും തന്റെ അനുഭവങ്ങളാകും ആദർശിന്റെ രചനയിൽ നിറയുക.
ബുദ്ധിശക്തിയുടെ പേരിൽ ലോകത്തിന്റെ ശ്രദ്ധ ആദർശ് പിടിച്ചുപറ്റുന്നത് കേവലം മൂന്നാമത്തെ വയസിലാണ്. ലോകത്തെ എല്ലാ രാജ്യങ്ങളുടേയും തലസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചാണ് ഈ കൊച്ചുമിടുക്കൻ പ്രശസ്തിയുടെ പടികടന്നത്. മറുനാടൻ മലയാളിയുടെ സഹോദരസ്ഥാപനമായ ബ്രിട്ടീഷ് മലയാളിയാണ് ആദർശിനെക്കുറിച്ചുള്ള വാർത്ത ആദ്യമായി നൽകുന്നത്.
ഓർമ്മ ശക്തിയിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന സാമർത്ഥ്യം കാട്ടിയ ആദർശ് ബ്രിട്ടീഷ് മലയാളി 2011 ൽ നടത്തിയ യങ്ങ് ടാലന്റ് വോട്ടെടുപ്പിൽ ഒന്നാമതെത്തിയിരുന്നു. വോട്ടെടുപ്പിൽ സഹായകം ആയ ഓൺലൈൻ ലിങ്ക് പ്രസിദ്ധപ്പെടുത്തിയാണ് ബ്രിട്ടീഷ് മാദ്ധ്യമ ഗ്രൂപ്പായ ഗാർഡിയൻ അടക്കമുള്ളവർ ആദർശിനെ പിന്തുണച്ചത്. ഇതിനു പിന്നാലെ സ്വന്തം നാടായ മല്ലപ്പള്ളിയിലും നിരവധി സ്ഥലങ്ങളിൽ ആദർശിനു സ്വീകരണം നൽകിയിരുന്നു. ബ്രിട്ടീഷ് മലയാളി ആദർശിനെ കുറിച്ച് ഫീച്ചർ ചെയ്ത ശേഷം ഒട്ടേറെ ബ്രിട്ടീഷ്, കേരള പ്രസിദ്ധീകരണങ്ങളിൽ ഈ മിടുക്കനെ കുറിച്ച് വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബ്രിട്ടനിലെ സട്ടൻ എന്ന സ്ഥലത്താണ് ആദർശ് അച്ഛൻ അനീഷ് ജോർജിന്റെയും അമ്മ മഞ്ജു അനീഷിന്റെയും ഒപ്പം താമസിക്കുന്നത്. ഏക സഹോദരി അന്ന.