- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോരുന്ന കൈകളല്ല ആധാറിന്റേത്; രേഖകൾ പൂർണസുരക്ഷിതം; ആധാർ നമ്പർ വെബ്‌സൈറ്റിൽ വന്നവർ പരിഭ്രാന്തരാകേണ്ട; ബയോമെട്രിക് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കുന്നില്ലെന്നും യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ
ന്യൂഡൽഹി: ആധാർ രേഖകൾ പൂർണമായും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.ആധാർ നമ്പർ രഹസ്യനമ്പറല്ല. സർക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ, സേവനങ്ങളോ വേണമെന്ന് ആഗ്രഹിക്കുന്നവർ ആധാർ നമ്പർ അംഗീകൃത ഏജൻസികൾക്ക് കൈമാറേണ്ടി വരും.ആധാർ രേഖകളിൽ ഡാറ്റാബേസിൽ നിന്നോ സെർവറിൽ നിന്നോ ചോർന്നിട്ടില്ലെന്നും യുഐഡിഎഐ വിശദീകരിച്ചു. 210 ഓളം കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ വകുപ്പുകൾ തങ്ങളുടെ വെബ്‌സൈറ്റുകളിൽ ആധാർ നമ്പർ, പേര്,വിലാസം എന്നീ ഗുണഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അത്തരം രേഖകൾ ഉടനടി വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാനും ഭാവിയിൽ അത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും യുഐഎഡിഐയും, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും സർക്കാർ വകുപ്പുകളോടും, മറ്റു മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് അത്തരം രേഖകൾ നീക്കം ചെയ്തിട്ടുണ്ട്. ആധാർ നമ്പർ വെബ്‌സൈറ്റിൽ പ്രത്യേക്ഷപ്പെട്ടതുകൊണ്ട് എന്തെങ്കിലും ഭീഷണി ഗുണഭോക്താക്കൾക്ക് ഉ
ന്യൂഡൽഹി: ആധാർ രേഖകൾ പൂർണമായും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.ആധാർ നമ്പർ രഹസ്യനമ്പറല്ല. സർക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ, സേവനങ്ങളോ വേണമെന്ന് ആഗ്രഹിക്കുന്നവർ ആധാർ നമ്പർ അംഗീകൃത ഏജൻസികൾക്ക് കൈമാറേണ്ടി വരും.ആധാർ രേഖകളിൽ ഡാറ്റാബേസിൽ നിന്നോ സെർവറിൽ നിന്നോ ചോർന്നിട്ടില്ലെന്നും യുഐഡിഎഐ വിശദീകരിച്ചു.
210 ഓളം കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ വകുപ്പുകൾ തങ്ങളുടെ വെബ്‌സൈറ്റുകളിൽ ആധാർ നമ്പർ, പേര്,വിലാസം എന്നീ ഗുണഭോക്താക്കളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് അത്തരം രേഖകൾ ഉടനടി വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യാനും ഭാവിയിൽ അത്തരം ലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും യുഐഎഡിഐയും, ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും സർക്കാർ വകുപ്പുകളോടും, മറ്റു മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് അത്തരം രേഖകൾ നീക്കം ചെയ്തിട്ടുണ്ട്.
ആധാർ നമ്പർ വെബ്‌സൈറ്റിൽ പ്രത്യേക്ഷപ്പെട്ടതുകൊണ്ട് എന്തെങ്കിലും ഭീഷണി ഗുണഭോക്താക്കൾക്ക് ഉണ്ടാകുന്നുവെന്ന് ഭയക്കേണ്ടതില്ല. ബയോമെട്രിക് വിവരങ്ങൾ ഒരിക്കലും ആരുമായും പങ്കുവയ്ക്കുന്നില്ല. അത്തരം വിവരങ്ങൾ ഉയർന്ന സോഫ്്റ്റ് വെയർ സുരക്ഷാ കോഡുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അഥോറിറ്റി അറിയിച്ചു.