- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധാറിൽ കേന്ദ്ര സർക്കാരിന് വീണ്ടുവിചാരം; സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കാനുള്ള സമയപരിധി നീട്ടി; സമയപരിധി നീട്ടിയത് മാർച്ച് 31 വരെ
ന്യൂഡൽഹി: സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നത് മാർച്ച് 31 വരെ നീട്ടി. കേന്ദ്ര സർക്കാർ സൂപ്രീം കോടതിയിൽ അറിയിച്ചതാണിത്. നേരത്തെ ഡിസംബർ 31 വരെയായിരുന്നു സമപരിധി നിശ്ചയിച്ചിരുന്നത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.അഡ്വക്കേറ്റ് ജനറൽ കെ.കെ വേണുഗേപാലാണ് ഇക്കാര്യം കോടതിയെ ധരിപ്പിച്ചു. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ എത്തിയതോടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പറുകളുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിനെയാണ് ഹർജികളിൽ ചോദ്യം ചെയ്തത്. ഈ നീക്ക് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, പിഎംഎൽഎ നിയമപ്രകാരം പൗരന്മാർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടെന്നാണ് വാദം. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് കെ.കെ.വേണുഗോപാൽ കോടതിയിൽ വ്യക്തമാ
ന്യൂഡൽഹി: സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നത് മാർച്ച് 31 വരെ നീട്ടി. കേന്ദ്ര സർക്കാർ സൂപ്രീം കോടതിയിൽ അറിയിച്ചതാണിത്. നേരത്തെ ഡിസംബർ 31 വരെയായിരുന്നു സമപരിധി നിശ്ചയിച്ചിരുന്നത്.ആധാർ ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.അഡ്വക്കേറ്റ് ജനറൽ കെ.കെ വേണുഗേപാലാണ് ഇക്കാര്യം കോടതിയെ ധരിപ്പിച്ചു.
ആധാറിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ നിരവധി ഹർജികൾ എത്തിയതോടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ നമ്പറുകളുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിനെയാണ് ഹർജികളിൽ ചോദ്യം ചെയ്തത്. ഈ നീക്ക് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, പിഎംഎൽഎ നിയമപ്രകാരം പൗരന്മാർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടെന്നാണ് വാദം.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തിങ്കളാഴ്ച അറിയിക്കാമെന്ന് കെ.കെ.വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി.
വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കിയതിനെതിരായ എല്ലാ ഹർജികളും ഒക് ടോബർ 30 ന് കോടതി പരിഗണിക്കും.