- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ഭാര്യമാർക്കിടയിലെ പ്രിയങ്കരി; പെൺകുട്ടികളെ വലവീശിപ്പിടിക്കാൻ അമ്മയായും സഹോദരിയായും വേഷം കെട്ടി; മോഷണത്തിൽ പുതുതന്ത്രങ്ങൾ നൽകി; ആഡംബര പൂർണ്ണമായ ജീവിതം: ആട് ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായ സൂസി എന്ന സൂസന്റെ കഥ
തിരുവനന്തപുരം: ആട് ആന്റണിക്ക് സ്ത്രീകൾ ഒരു ദൗർബല്യമാണെങ്കിൽ അതിന് പിന്നിൽ എല്ലാ പിന്തുണയും നൽകിയ ഒരു സ്ത്രീയുണ്ട്. ആട് ആന്റണിയുടെ കാമുകിയായും അമ്മയായും ഭാര്യയായും അമ്മായിഅമ്മയായും സഹോദരിയായും സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷം മാറിയിരുന്ന എറണാകുളം സ്വദേശി സൂസൻ. സൂസൻ, സൂസി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇവർ ആട് ആന്റണിയുടെ മനസാ
തിരുവനന്തപുരം: ആട് ആന്റണിക്ക് സ്ത്രീകൾ ഒരു ദൗർബല്യമാണെങ്കിൽ അതിന് പിന്നിൽ എല്ലാ പിന്തുണയും നൽകിയ ഒരു സ്ത്രീയുണ്ട്. ആട് ആന്റണിയുടെ കാമുകിയായും അമ്മയായും ഭാര്യയായും അമ്മായിഅമ്മയായും സഹോദരിയായും സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷം മാറിയിരുന്ന എറണാകുളം സ്വദേശി സൂസൻ. സൂസൻ, സൂസി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇവർ ആട് ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരി കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യമാരിൽ പലരും ഇവരുടെ ചതിക്കുഴികളിൽ പെട്ടുപോയതാണെങ്കിൽ, ആന്റണിക്കു വേണ്ടി പെൺകുട്ടികളെ വലവീശിപ്പിടിച്ചിരുന്നത് സൂസൻ എന്ന ആന്റണിയുടെ പെഴ്‌സണൽ അസിസ്റ്റൻഡ് കൂടിയായിരുന്ന സൂസിയായിരുന്നു.
സൂസൻ അമ്മയായി പല വീട്ടിലും വേഷമിട്ടപ്പോൾ പല പെൺകുട്ടികളും അറിയാതെ തന്നെ കുറ്റവാളികളായി മാറുകയായിരുന്നു. സൂസനും ആന്റണിയും അമ്മയും മകനുമായപ്പോൾ ആദ്യം നഷ്ടമായത് നിർധനയായ ഗിരിജ എന്ന പെൺകുട്ടിയുടെ ജീവിതമായിരുന്നു. മോഷ്ടാവ് ആണെന്നറിയാതെ ആന്റണിയെ വിവാഹം കഴിച്ച ഗിരിജ മോഷണത്തിന് കൂട്ടുനിന്നെന്ന പേരിൽ ഇപ്പോൾ ജയിലിൽ ആണ്. ആന്റണിയുടെ എല്ലാ ദൗർബല്യങ്ങൾക്കും മനസറിഞ്ഞ പിന്തുണ നൽകിയതാണ് മറ്റാരെ ഉപേക്ഷിച്ചാലും ആന്റണി സൂസനെ ഉപേക്ഷിക്കാൻ മനസ് വരാഞ്ഞത്.
ആന്റണിയെക്കാൾ വയസിനു മൂത്ത സൂസനെ വിവാഹം കഴിച്ചതോടെയാണ് 'പ്രൊഫഷണൽ' തലത്തിലേക്ക് ആന്റണി കടക്കുന്നത്. മണിയൻ പിള്ള എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തോടെയാണ് ആന്റണിയുടെ ഓപ്പറേഷനുകളിൽ മുഖ്യപങ്കാളിയായ സൂസനെ കുറിച്ചുള്ള വ്യക്തമായ ചിത്രം പൊലീസിന് ലഭിക്കുന്നത്. ആന്റണി ഉൾപ്പെട്ടെ വന്മോഷണങ്ങളിലെല്ലാം സൂസന്റെ നിർണായക പങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂസന്റെ ഭർത്താവായ കണ്ണനെ ഉപേക്ഷിച്ച് ആന്റണിയെ വിവാഹം കഴിച്ചതിന്റെ പ്രധാന ലക്ഷ്യം ആഡംബര ജീവിതവുമായിരുന്നു. സൂസനെ വിവാഹം കഴിച്ചത് സൂസൻ-കണ്ണൻ ദമ്പതികളുടെ മകളായ ശ്രീകലയെ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. ആഡംബര ജീവിതവും സ്വർണാഭരണങ്ങളും സൂസന് ഇടമുറിയാതെ നൽകി കൈയിലെടുത്താണ് ആന്റണി തന്റെ ഇംഗിതം സൂസനോട് വ്യക്തമാക്കിയത്. തന്റെ പ്രിയതമന്റെ ആഗ്രഹം മനസിലാക്കിയതോടെ ഇരുപത്തിയാറുകാരിയായ മകൾ ശ്രീകലയെ ആന്റണിക്ക് വിവാഹം കഴിച്ചു കൊടുക്കാമെന്ന് സമ്മതിച്ചു.
എന്നാൽ ശ്രീകലയുടെ അച്ഛനും സൂസന്റെ യഥാർഥ ഭർത്താവുമായ കണ്ണൻ ഇതിനെ എതിർത്തു. ആദ്യമൊക്കെ ഈ വിവാഹത്തിന് ശ്രീകലയും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, അമ്മ അനുഭവിക്കുന്ന ആഡംബരജീവിതത്തിൽ മകളെയും പ്രലോഭിപ്പിച്ചു. ഇതോടെ അമ്മയുടെ വാക്കുകളിൽ മയങ്ങിയ മകൾ ശ്രീകല ആന്റണിയെ വിവാഹം കഴിക്കാൻ സമ്മതിച്ചു. അച്ഛൻ കണ്ണന്റെ എതിർപ്പ് വകവയ്ക്കാതെ ശ്രീകല ആന്റണിയുടെ ഭാര്യയായി. ആളുകൾക്കിടയിൽ സൂസൻ അമ്മയും ശ്രീകല ഭാര്യയുമായിരുന്നു. എന്നാൽ വീട്ടിൽ അമ്മയും മകളും ആന്റണിയുടെ ഭാര്യമായിരുന്നു. 2011ൽ വിവാഹം കഴിച്ചതോടെ മൂന്നുപേരും ചെന്നൈയിലാണ് താമസിച്ചത്. വിവാഹം കഴിഞ്ഞതോടെ അമ്മയുടെയും തന്റെയും കൂടി ഭർത്താവായ ആന്റണിയുടെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞെങ്കിലും എതിർക്കാതെ മൂവർ സംഘമായി തുടരുകയായിരുന്നു.
ആന്റണി കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ വീട്ടിൽ ചെന്ന് കണ്ട് വിവാഹം ആലോചിക്കുന്ന ചുമതലയായിരുന്നു സൂസന്റേത്. വിവാഹപരസ്യങ്ങളിൽ അമ്മയുടെ റോളിലായിരുന്നു സൂസൻ. ശ്രീകല സഹോദരിയും. ഭാര്യ മരിച്ചു പോയ ആന്റണിയുടെ കഥയായിരുന്നു എല്ലായിടത്തും സൂസനും ശ്രീകലയും അവതരിപ്പിച്ചിരുന്നത്. മണിയൻ പിള്ള കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുമ്പോൾ ഒപ്പം സൂസനെയും കൂട്ടിയിരുന്നു. എന്നാൽ സൂസനെയും കൊണ്ട് രക്ഷപ്പെടുന്നത് അപകടമാണെന്ന് മനസിലാക്കിയാണ് സൂസന ഒഴിവാക്കിയത്. അങ്ങനെയിരിക്കെയാണ് കൊല്ലത്തെ സെയിൽസ് ഗേളായ ഗിരിജയിൽ ആന്റണിയുടെ കണ്ണുടക്കുന്നത്.
നിർധന കുടംബത്തിലെ അംഗമായ ഗിരിജയെ സ്വന്തമാക്കാനായി സൂസനെയാണ് രംഗത്തിറക്കിയത്. അമ്മയുടെ റോളിൽ ഗിരിജയുടെ വീട്ടിൽ എത്തിയ സൂസൻ ഉദ്ദേശലക്ഷ്യം സാധിച്ചാണ് മടങ്ങിയത്. മണിയൻ പിള്ളയ്ക്ക് ഒത്താശ ചെയ്‌തെന്ന കാരണത്താൽ ശ്രീകലയെയും ഗിരിജയെയും അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് സമയത്ത് ഗർഭിണിയായിരുന്ന ശ്രീകല അട്ടക്കുളങ്ങര ജയിലിൽ വച്ചാണ് പ്രസവിച്ചത്. കൊലപാതകത്തിന് ശേഷം ആന്റണിക്ക് ഒപ്പം മുങ്ങിയ സൂസനെ മഹാരാഷ്ട്രയിലെ ഷിർദിയിൽ നിന്നുമാണ് അറ്‌സറ്റ് ചെയ്തത്.
മണിയൻപിള്ളയെ കൊലപ്പെടുത്തതിനു മുമ്പ് ആന്റണി നടത്തിയ പതിനഞ്ചോളം വിവാഹങ്ങളിൽ ആന്റണിയുടെ അമ്മയായിരുന്നു അമ്പത്തിമൂന്നുകാരിയായ സൂസൻ. ഏതു സാഹചര്യത്തിലും സൂസനെ ബന്ധപ്പെടാൻ ഇടയുണ്ടെന്ന അടിസ്ഥാനത്തിൽ രണ്ടുമാസത്തോളം സൂസനുമായി ഷിർദിയിൽ പൊലീസുകാർ കാത്തിരുന്നെങ്കിലും പിന്നീടൊരിക്കലും സൂസനെ തിരക്കി ആന്റണി എത്തിയില്ല. വിവാഹത്തട്ടിപ്പിലൂടെയും മോഷണത്തിലൂടെയും സൂസന് ആഡംബര ജീവിതമൊരുക്കിയ ആട് ആന്റണി പിടിയിലായതോടെ കുപ്രസിദ്ധി നേടിയ ആന്റണി-സൂസൻ ദമ്പതികളുടെ തട്ടിപ്പുകൾ വിരാമമാകുകയാണ്.