- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിയൻ ആനന്ദിന് തടി കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ മോസ്റ്റ് എലിജിബിൾ ബാച്ചിലറായ ചേട്ടന് മംഗല്യം; മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിൽ ഏറ്റവും സമ്പന്നനായ യുവാവ് താലികെട്ടുന്നത് നീരവ് മോദിയുടെ ബന്ധുവായ രത്ന വ്യാപാരിയുടെ മകളെ; ലണ്ടനിൽ പഠിച്ച ശ്ലോകയും അതിസമ്പന്ന
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ, റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശിന് ശതകോടികളുടെ ആസ്തിയുള്ള റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയാണു വധുവാകുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. ആകാശിന്റെ വിവാഹ ക്ഷണക്കത്തിന്റെ വില ഒന്നരലക്ഷം രൂപ വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് കാർഡ് ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇതെന്നും, ആപ്പിൾ ഐ ഫോൺ എക്‌സിന്റെ വിലയ്ക്ക് തുല്യമാണ് ക്ഷണക്കത്തിന്റെ വിലയെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ക്ഷണക്കത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയായിരുന്നെന്ന് റിലയൻസ് തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാഹ നിശ്ചയം ഏതാനും ആഴ്ചകൾക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണു പറയുന്നതെങ്ക
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ, റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകൻ ആകാശിന് ശതകോടികളുടെ ആസ്തിയുള്ള റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോകയാണു വധുവാകുന്നത്. ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്.
ആകാശിന്റെ വിവാഹ ക്ഷണക്കത്തിന്റെ വില ഒന്നരലക്ഷം രൂപ വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് കാർഡ് ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇതെന്നും, ആപ്പിൾ ഐ ഫോൺ എക്‌സിന്റെ വിലയ്ക്ക് തുല്യമാണ് ക്ഷണക്കത്തിന്റെ വിലയെന്നും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ക്ഷണക്കത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയായിരുന്നെന്ന് റിലയൻസ് തന്നെ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിവാഹ നിശ്ചയം ഏതാനും ആഴ്ചകൾക്കുള്ളിലും വിവാഹം ഡിസംബറിലും നടക്കുമെന്നാണു പറയുന്നതെങ്കിലും ഇരു കുടുംബങ്ങളും ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ചടങ്ങ് ഇന്ത്യയിൽ തന്നെ നടത്തുമെന്ന് അടുത്ത ബന്ധു പറഞ്ഞു. റസൽ മേത്തയുടെയും മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. വിവാദ രത്‌നവ്യാപാരി നീരവ് മോദി ശ്ലോകയുടെ അമ്മയുടെ ബന്ധുവാണ്.
റിലയൻസ് ജിയോയുടെ ചുമതലയാണ് 26 വയസുകാരൻ ആകാശിന്. ആകാശിന്റെ ഇരട്ട സഹോദരി ഇഷ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഇളയ സഹോദരനാണ് ആനന്ദ്