- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ പുറത്താക്കും മുമ്പ് അച്ഛനെ വിളിച്ചു വരുത്തിയ നേതാക്കൾ പറഞ്ഞ രഹസ്യമെന്ത്? ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയെ പാർട്ടി വിളിച്ചു വരുത്തിയത് വിവാദങ്ങൾക്ക് ഇടയാക്കും; ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികളെന്ന് തുടക്കത്തിൽ പറഞ്ഞത് രവി; തള്ളിപ്പറഞ്ഞെങ്കിലും ആകാശിനും കൂട്ടർക്കും നിയമസഹായം നൽകുക സിപിഎം തന്നെയെന്ന് വ്യക്തം
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കുന്നതിന് മുൻപ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാർട്ടി വിളിച്ചുവരുത്തി. ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഷുഹൈബ് വധത്തിൽ പ്രതികളായ നാല് പ്രവർത്തകരെ സിപിഎം പുറത്താക്കിയിരുന്നു. എം.വി ആകാശ്, ടി.കെ അസ്‌കർ, കെ.അഖിൽ, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയായാണ് ഇവരെ പുറത്താക്കിയത്. നേരത്തെ ഷുഹൈബ് വധക്കേസിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള വെളിപ്പെടുത്തൽ വഞ്ഞേരി രവി നടത്തിയിരുന്നു. ആകാശ് തില്ലങ്കേരിയെയും രജിനെയും അറസ്റ്റു ചെയ്തത് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണെന്നും മറിച്ച് സ്വമേധയാ കീഴടങ്ങിയിട്ടില്ലെന്നും പിതാവ് വഞ്ഞേരി രവി പറയുകയുണ്ടായി. ആകാശും രജിനും നിരപരാധികളാണ്. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു എന്നും വത്തേരി രവി പറയുകയുണ്ട
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികളെ സിപിഎം പുറത്താക്കുന്നതിന് മുൻപ് പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരിയുടെ പിതാവിനെ പാർട്ടി വിളിച്ചുവരുത്തി. ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ഞേരി രവിയാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഷുഹൈബ് വധത്തിൽ പ്രതികളായ നാല് പ്രവർത്തകരെ സിപിഎം പുറത്താക്കിയിരുന്നു. എം.വി ആകാശ്, ടി.കെ അസ്‌കർ, കെ.അഖിൽ, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയായാണ് ഇവരെ പുറത്താക്കിയത്.
നേരത്തെ ഷുഹൈബ് വധക്കേസിൽ പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന വിധത്തിലുള്ള വെളിപ്പെടുത്തൽ വഞ്ഞേരി രവി നടത്തിയിരുന്നു. ആകാശ് തില്ലങ്കേരിയെയും രജിനെയും അറസ്റ്റു ചെയ്തത് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണെന്നും മറിച്ച് സ്വമേധയാ കീഴടങ്ങിയിട്ടില്ലെന്നും പിതാവ് വഞ്ഞേരി രവി പറയുകയുണ്ടായി.
ആകാശും രജിനും നിരപരാധികളാണ്. കൊല നടക്കുന്ന സമയത്ത് ഇരുവരും ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കുകയായിരുന്നു എന്നും വത്തേരി രവി പറയുകയുണ്ടായി. ഇക്കാര്യം ക്ഷേത്രത്തിലുണ്ടായിരുന്നവർക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആകാശിന്റെ നിരപരാധിത്തം തെളിയിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയെ സമീപിച്ചപ്പോൾ നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ പറഞ്ഞതായും വഞ്ഞേരി രവി വ്യക്തമാക്കി. ആകാശും രജിനും കീഴടങ്ങിയതാണെന്നായിരുന്നു പാർട്ടിയുടെ അവകാശവാദം. ഈ അവകാശവാദത്തെ പൊളിക്കുന്നതാണ് ആകാശിന്റെ പിതാവ് പറഞ്ഞിരുന്നത്.
കോൺഗ്രസിന്റെ ഇടപെടലാണ് ശരിയായ പ്രതികളെ പിടികൂടാൻ തടസമായതെന്നും രവി ആരോപിച്ചിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ട ദിവസം തില്ലങ്കേരി ക്ഷേത്രത്തിൽ ഉത്സവം നടക്കുകയായിരുന്നു. ആകാശും റിജിനും അന്നേ ദിവസം രാത്രി 12 മണി വരെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിന് നാട്ടുകാർ സാക്ഷികളാണ്. കണ്ണൂർ പൊലീസ് ഭരിക്കുന്നത് ബിജെപി ആണെന്നും രവി ആരോപിക്കുകയുണ്ടായി.