ഷാർജ: ഗൾഫിലെ മലയാളികളുടെ അഭിമാനമായിരുന്നു അജ്മാൻ കേന്ദ്രീകൃതമായ അൽ മനാമ ഹൈപ്പർ മാർക്കറ്റുകൾ. കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം. ഇതാണ് രണ്ട് മാസം മുമ്പ് തകരാൻ തുടങ്ങിയത്. അൽ മനാമയുടെ മാനേജിങ് ഡയറകടർ അബ്ദുൾ ഖാദർ സബീർ നാടുവിട്ടെന്ന വാർത്ത ഗൾഫിൽ പടുമ്പോൾ മലയാളികൾക്ക് അതി അവിശ്വസനീയമാണ്. അറ്റ്‌ലസ് രാമചന്ദ്രന്റെ വ്യവസായങ്ങളെ തർത്ത അതേ മാതൃകയിലെ ചതിയാണ് സബീറിനെതിരേയും നടന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കൊല്ലം കൊട്ടിയം സ്വദേശികളായ സഹോദരങ്ങൾ അജ്മാനിൽ ആരംഭിച്ച അൽ മനാമ വെജിറ്റബിൾ ട്രേഡിങ് എന്ന ചെറിയ പച്ചക്കറി കട പിന്നീട് ഇളയ സഹോദരനായ അബ്ദുൾ ഖാദർ സബീർ ഏറ്റെടുത്ത് വൻ വ്യാപാര സ്ഥാപനമാക്കി മാറ്റുകയായിരുന്നു. സബീർ വൻ നിക്ഷേപം നടത്തി ഹൈപ്പർ മാർക്കറ്റായി ഇതിനെ മാറ്റുകയായിരുന്നു. വളരെവേഗമാണ് ഇത് വലിയ ശൃംഖലയായി വളർന്നത്. മനുഷ്യത്വപരമായ ഇടപെലാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. യുഎഇയിലും കേരളത്തിലും അവർ സ്ഥാപനങ്ങൾ തുടങ്ങി. എല്ലാ വിജയമായി. ഇതോടെ അൽ മനാമ ഗൾഫിലെ പ്രധാന വ്യവസായ ഗ്രൂപ്പായി മാറി.

രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഷബീറിന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറയുന്നു. യുഎഇയിലെ അറിയപ്പെട്ട ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായി സബീർ മാറിയത് കഠിനി പ്രയത്‌നത്തിലൂടെയാണ്. ഇദ്ദേഹത്തിന്റെ കടകൾഅടയ്ക്കുമ്പോൾ മൂവായിരത്തോളം ജീവനക്കാരാണ് പെരുവഴിയിലായത്. പൊടുന്നനെ ഹൈപ്പർമാർക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നതോടെ 250 കോടി ദിർഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോർട്ട്.

ഹൈപ്പർമാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ നൽകുന്ന ഏജൻസികൾക്ക് കോടികണക്കിന് ദിർഹമാണ് നൽകാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല. സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതോടെയാണ് അൽ മനാമ ഗ്രൂപ്പിലെ പ്രതിസന്ധി പുറംലോകത്ത് എത്തുന്നത്. അൽമനാമയ്ക്ക് സാധനങ്ങൾ നൽകുന്നവരിൽ ഏറെയും മലയാളികളാണ്. അതുകൊണ്ട് തന്നെ അൽ മനാമയിലെ പ്രതിസന്ധി അതിന് പുറത്തേക്കുള്ള മലയാളി പ്രവാസികളേയും ബാധിക്കുന്നുണ്ട്.

കൊല്ലത്തുകൊട്ടിയത്താണ് സബീറിന്റെ വീട്. അൽ മനാമ ഗ്രൂപ്പിന് കൊല്ലം നഗരത്തിലും ഹൈപ്പർ മാർക്കറ്റും ടെക്‌സറ്റയിൽസുമുണ്ട്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല വിധ ശ്രമങ്ങൾ സബീർ നടത്തി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അറ്റ്‌ലസ് രാമചന്ദ്രനെ പോലെ അനിശ്ചിതകാലത്തേക്ക് ചെക്ക് കേസിൽ അകത്തു കിടക്കേണ്ടി വരുമോ എന്നും ഭയന്നു. ഇതോടെയാണ് സബീർ യുഎഇയിൽ നിന്ന് മാറിയത്. അറ്റ്‌ലസ് രാമചന്ദ്രനെ ചതിയിൽ കുടുക്കിയത് മലയാളികളായ ബിസിസനസ്സുകാരാണെന്ന വാദം പല ഘട്ടത്തിൽ ഉയർന്നിരുന്നു. രാമചന്ദ്രന്റെ ആസ്തികളിൽ കണ്ണുള്ളവരായിരുന്നു ഇവർ.

ഗൾഫിൽ ദിനംപ്രതി വളരുന്ന ഹൈപ്പർമാർക്കെറ്റിനെ തളർത്തിയതിന് പിന്നിലും ഇത്തരം ചതികളുണ്ടെന്നാണ് സൂചന. കടം കുമിഞ്ഞു കൂടിയതോടെ ആസ്തികൾ വിറ്റ് പ്രശ്‌ന പരിഹാരത്തിന് സബീർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനെ പലരും പാരവച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാൻ വേണ്ട തുക കണ്ടെത്താൻ കഴിയാതെയായി. ഈ ഘട്ടത്തിലാണ് സബീർ മുങ്ങിയത്. വിശ്വസ്തരെന്ന് കരുതിയവരുടെ ചതിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിലയിരുത്തലുണ്ട്. രണ്ടുമാസം മുമ്പാണ് അൽ മനാമ ഹൈപ്പർമാർക്കറ്റിന്റെ മാനേജിങ് ഡയറക്ടർ കൂടിയായ സബീർ യുഎഇയിൽ നിന്ന് മുങ്ങിയത്.

അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്‌സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പർ മാർക്കറ്റുകളിൽ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അൽ മനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് നവംബർ അവസാനം അടച്ചുപൂട്ടിയിരുന്നു. 45 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന അൽ മനാമ ഹൈപ്പർമാർക്കറ്റിൽനിന്ന് ഇത്രയും കാലം കൃത്യമായ ഇടപാടുകളാണ് നടന്നിട്ടുള്ളതെന്ന് സപ്ലൈർമാർ പറയുന്നു. ഒരുതവണ പോലും നൽകേണ്ട പണം വൈകുകയും ചെക്ക് ബൗൺസ് ആകുകയോ ചെയ്തിട്ടില്ല. എന്നാൽ ജൂൺ മാസം മുതൽ പണം കൃത്യമായി ലഭിക്കാതെ വന്നു. എന്നാൽ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാൽ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്തു. പിടിച്ചു നിൽക്കാൻ പല ശ്രമങ്ങളും സബീർ നടത്തി. എന്നാൽ ഇതൊന്നും ല്കഷ്യം കണ്ടില്ല.

സിഗററ്റ് വില്പന നിർത്താലാക്കുന്ന ആദ്യ സൂപ്പർ മാർക്കറ്റ് ശൃംഘല എന്ന ബഹുമതിയും അൽ മനാമ ഗ്രൂപ്പിന് സ്വന്തമായിരുന്നു. യൂനിയൻ കോഓപറേറ്റ് ആണ് അതിന് മുമ്പ് പന്നിയിറച്ചിയോ, സിഗററ്റോ വിൽക്കാത്ത യുഎഇയിലെ ഏക റീറ്റെയിൽ ഗ്രൂപ്പ്. മതപരമായ കാരണങ്ങളാലാണ് ഈ ഗ്രൂപ്പ് പന്നിയിറച്ചിയും സിഗററ്റും വിൽക്കാത്തത്. പുകയില ഉൽപന്നങ്ങളുടെ എല്ലാം വിൽപന ആദ്യമായി യുഎഇയിൽ നിർത്തലാക്കിയത് 2000ൽ അഡ്നോക് ഫയലിങ് സ്റ്റേഷനുകൾ ആണ്. ദുബയ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പെട്രോൾ സ്റ്റേഷനുകൾ ഉൾപ്പെടെ ഇരുന്നൂറോളം ഔട്ട്ലെറ്റുകൾ ദുബയിൽ പുകയില ഉൽപന്നങ്ങളുടെ വിൽപന നിർത്തലാക്കിയിരുന്നു.

അൽ മനാമ ഗ്രൂപ്പിന്റെ ഔട്ട്ലെറ്റുകളിലൊന്നും തന്നെ സിഗററ്റുകൾ വിൽക്കുന്നില്ല. കേരളത്തിൽ ഔട്ട് ലെറ്റുകളിലും പുകയില വേണ്ടെന്ന് വച്ചു. പുറ്റിംഗൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോഴും ദുരന്തബാധിതർക്ക് കൈതാങ്ങായി ഈ ഗ്രൂപ്പുണ്ടായിരുന്നു. പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു മാസത്തേക്കാവശ്യമായ പച്ചക്കറിയും പലചരക്കും ഗ്രൂപ്പ് നൽകിയിരുന്നു. പരവൂർ, പൂതക്കുളം, കോട്ടപ്പുറം, ചിറക്കര, മീനാട്, ചാത്തന്നൂർ ഭാഗങ്ങളിൽ ഇവ വിതരണം ചെയ്തത്.

കഴിഞ്ഞ വർഷം മേയിൽ ഷാർജയിലെ അൽമനാമ ഹൈപ്പർ മാർക്കറ്റിന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു. ഇതിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിച്ചക്കുകയും ചെയ്തു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപൻ ബാലകൃഷ്ണൻ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റു അഞ്ചു പേർക്ക് പരിക്കേറ്റു. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകൾ കത്തിനശിച്ചു.

കെട്ടിടത്തിൽ ഏറ്റവും താഴെ പ്രവർത്തിക്കുന്ന അൽ മനാമ സൂപ്പർ മാർക്കറ്റ് പൂർണമായും കത്തി നശിച്ചു. ഈ അപകടത്തിന്റെ കാരണം ഇന്നും ദുരൂഹമാണ്. ഇതിന് ശേഷമാണ് വലിയ പ്രതിസന്ധിയിലേക്ക് സ്ഥാപനം നീങ്ങുന്നത്. ഇതിനിടെയിലും പ്രശ്നങ്ങളെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ അബ്ദുൾ ഖാദർ സബീർ പ്രകടിപ്പിക്കുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാക്കുകളുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എല്ലാം വേഗത്തിൽ തന്നെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായി. ഇതോടെയാണ് സ്ഥിതി ഗുരുതരമായത്. ബാഹൃ ശക്തികളുടെ ഇടപെടലായിരുന്നു ഇതിന് കാരണം.

ബിസിനസിൽ നിന്ന് ലഭിച്ച തുക മുഴുവൻ യുഎഇയിലാണ് നിക്ഷേപിച്ചിട്ടുള്ളത്, ഒരിക്കലും ഇവിടെ വിട്ട് പോകേണ്ടി വരുമെന്ന് ചന്തിച്ചിട്ടു പോലുമില്ല. എന്നെ ഈ നിലയിൽ എത്തിച്ചത് യുഎഇയാണ്. തനിക്ക് 400 മില്ല്യൻ ദിർഹം ആസ്തിയുണ്ടെന്നും പറയുന്നു. തന്റെ കടകളും മറ്റും ഏറ്റെടുക്കാൻ മറ്റ് ഗ്രൂപ്പുകൾ തയ്യാറാണ്. എന്നാൽ ഇതൊന്നും ഒറ്റ ദിവസം കൊണ്ട് തീരില്ല. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള പണവും ഉണ്ട്. സർക്കാരിൽ 4.5 ദിർഹം ഇതിനായി നിക്ഷേപിച്ചിട്ടുണ്ട്. ശമ്പള കുടിശിക തീർക്കാൻ ഇതു തന്നെ ധാരളമെന്നും അവകാശപ്പെടുന്നു. എവിടെയാണ് ഇപ്പോഴുള്ളതെന്ന് വെളിപ്പെടുത്താതെയാണ് ഇയാൾ ഖലീജ് ടൈംസിന് അഭിമുഖം നൽകിയിരിക്കുന്നത്.

ചില ബാങ്കുകൾ തനിക്കെതിരെ ക്രിമിനൽ കേസുകൾ കൊടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് ഒളിവിൽ പോയതെന്നും വിശദീകരിക്കുന്നുണ്ട്. എല്ലാവരേയും സഹായിക്കുന്ന തരത്തിൽ പ്രശ്ന പരിഹാരം സാധ്യമാക്കുമെന്നും അബ്ദുൾ ഖാദർ സബീർ പറയുന്നു.