തിരുവനന്തപുരം: മലയാളം സൈബർ ലോകം ഇന്നലെ ചർച്ച ചെയ്തത് ഒരു പ്രണയതകർച്ചയും മറ്റൊരു പ്രണയത്തിന്റെ തുടക്കവുമായിരുന്നു. പ്രണയം വെളിപ്പെടുത്തി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും രംഗത്തുവന്നപ്പോൾ പിറന്നാളാൾ ദിനത്തിൽ മനോഹരമായ കുറിപ്പുമായി ഗായിക അഭയ ഹിരൺ മയിയും രംഗത്തുവന്നു.

സുഹൃത്തുക്കൾക്കൊപ്പം പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങൾ അഭയ പങ്കുവച്ചു. ഈ വർഷം സംഭവബഹുലമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും ഗായിക കുറിച്ചു. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയുമായിരിക്കുമെന്നും അഭയ കൂട്ടിച്ചേർത്തു.

എന്തൊരു സംഭവബഹുലമായ വർഷം. ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു. എന്നാൽ ഈ നിമിഷത്തിൽ ഞാൻ സമാധാനത്തിലാണ്. എന്നെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന പ്രകൃതിയുടെ പാത ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ലോകത്തിൽ നിന്ന് എനിക്ക് ഇത്രയും സ്നേഹം ലഭിക്കുന്നുവെന്നത് വിശ്വസിക്കാനെ കഴിയുന്നില്ല. ഈ സ്നേഹത്തിന് മുന്നിൽ ഞാൻ വിനയാന്വിതയാണ്. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയും ആയിരിക്കും- അഭയ ഹിരൺമയി കുറിച്ചു. ഗായികയുടെ കുറിപ്പിന് താഴെ ഒട്ടനവധിപേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്.

അതേസസമയം പ്രണയം വെളിപ്പെടുത്തിയ സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം തുടങ്ങുകയാണെന്ന സന്തോഷവാർത്തയാണ് ആരാധകർക്കായി പങ്കിട്ടത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്ന് അമൃത വ്യക്തമാക്കി. ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഗായിക പറഞ്ഞു.

പരസ്പരം ചേർന്നു നിൽക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്. 'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്....' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ ചർച്ചയായി.

ചിത്രം വൈറൽ ആയതോടെ ഇരുവർക്കും ആശംസകൾ അറിയിച്ചു നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. അമൃതയുടേയും ഗോപി സുന്ദറിന്റേയും ജീവിതത്തിലെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചുള്ള നിരവധി പാട്ടുകളും പ്രതീക്ഷിക്കുന്നുവെന്ന് സ്‌നേഹിതർ കുറിച്ചു.

അതേസമയം മറ്റുവിധത്തിൽ വിമർശനങ്ങൾ ഉയരുമ്പോഴും ഇവരെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകളുമുണ്ട്. അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ളൊരു ഫോട്ടോ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നു. അഭയ ഹിരൺമയിയും ഗോപിയും വേർപിരിഞ്ഞോയെന്നായിരുന്നു ചിത്രം കണ്ടവരെല്ലാം ചോദിച്ചത്. സോഷ്യൽമീഡിയയിൽ സജീവമായവരാണ് മൂന്നുപേരും. വിമർശകർക്ക് കുറിക്ക് കൊള്ളുന്ന മറുപടികളും നൽകാറുണ്ട്. ഇവരുടെ ഫോട്ടോ കണ്ട് ഇത്രയധികം അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. േ

ഗോപിയുടേയും അമൃതയുടേയും ഫോട്ടോയ്ക്കൊപ്പമായി സന്ധ്യ സി രാധാകൃഷ്ണൻ പങ്കുവെച്ച കുറിപ്പും ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റിന് താഴെയായി ഗോപി സുന്ദറിന്റെ ആദ്യഭാര്യയായിരുന്ന പ്രിയ സുന്ദറിനെക്കുറിച്ചുള്ള കമന്റുകളുമുണ്ട്.
അവർ ഹാപ്പിയാണ് രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞ മതി, ഈ ഒരു റിലേഷൻഷിപ്പിൽ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കിൽ ( ചീലേ **) അവർ ഹാപ്പി ആണെകിൽ, മനുഷ്യന്മാരെ നിങ്ങൾക്ക് നല്ല അസല് അസൂയ ആണ്. നല്ലൊരു സൗഹൃദത്തിൽ ഇരിക്കുമ്പോൾ എനിക്കൊരു പ്രണയം ഉണ്ടെന്നു ഒരു സുഹൃത്ത് പറഞ്ഞാൽ, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവൾക്ക് അവിഹിതം ആണ്, അവൾ ഡിവോഴ്‌സ്ഡ് അല്ല അവൾക്കിതാകാമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാൻ എന്റെ പ്രൊഫൈലിൽ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ എന്നു പറഞ്ഞാണ കമന്റുകൾ.