- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഹാദിൽ പങ്കെടുക്കാൻ സിറിയയിലേക്ക് കടന്ന മലയാളി എല്ലാം കാണുന്നുണ്ട്; ബീഫ് കഴിച്ചതിന് കൊല നടത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയത് ഫെയ്സ് ബുക്കിലൂടെ
പാലക്കാട്: ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിൽ മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന് മലയാളി ഭീകരന്റെ ഭീഷണി. നിരോധിത സംഘടനയായ അൽഖൊയ്ദയിൽ പ്രവർത്തിക്കുന്ന പാലക്കാട് സ്വദേശി അബു താഹിറാണ് ഭീഷണി മുഴക്കിയത്. ഫേസ്‌ബുക്കിലൂടെയാണ് താഹിർ ഭീഷണിയുമായി എത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിലെ ദാദ്രിയ
പാലക്കാട്: ബീഫ് കഴിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിൽ മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികാരം ചെയ്യുമെന്ന് മലയാളി ഭീകരന്റെ ഭീഷണി. നിരോധിത സംഘടനയായ അൽഖൊയ്ദയിൽ പ്രവർത്തിക്കുന്ന പാലക്കാട് സ്വദേശി അബു താഹിറാണ് ഭീഷണി മുഴക്കിയത്.
ഫേസ്‌ബുക്കിലൂടെയാണ് താഹിർ ഭീഷണിയുമായി എത്തിയത്. ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലഖ് എന്ന മദ്ധ്യവയസ്‌കൻ മൃഗീയമായി കൊല്ലപ്പെട്ടത്. തുടർന്ന് സെപ്റ്റംബർ 30ന് താഹിർ ഫേസ്‌ബുക്കിലൂടെ ഭീഷണിയുമായി എത്തുകയായിരുന്നു.
മുമ്പ് നിരപരാധിയായ മുസ്ലിം സഹോദരന്റെ മരണത്തിന് മറുപടി നൽകുമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരും ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിൽ താഹിറിന്റെ ഭീഷണിയെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ നോക്കിക്കാണുന്നത്. നിലവിൽ സിറിയയിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അബു താഹിർ തന്നെയാണോ ഭീഷണിക്ക് പിന്നിലെന്നതും പൂർണമായും സ്ഥിരീകരിച്ചിട്ടില്ല. പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബു താഹിർ. കഴിഞ്ഞ ഒരു വർഷമായി ഇയാളെ കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവും ഇല്ല. ഗൾഫിൽ എൻഡിഎഫിന്റെ മുഖപത്രമായ തേജസ്സിന്റെ പാർട്ട് ടൈം റിപ്പോർട്ടർ ആയിരുന്നു അബൂ താഹിർ. ഇവിടെ നിന്നാണ് ഇയാൾ സിറിയയിൽ എത്തുന്നതും അൽഖൈയ്ദയുടെ കീഴിലെ അൽ നസ്രയിൽ ചേരുന്നതും.
സിറിയയിലെ യുദ്ധത്തിലെ പോരാളിയായി താഹിർ മുൻനിരയിലുണ്ടെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. ഖത്തറിൽ മാദ്ധ്യമപ്രവർത്തകനായി ജോലി നോക്കിയിരുന്ന അബു താഹിർ 2014 ജൂണിലാണ് തുർക്കി വഴി സിറിയയിലെത്തിയത്. പാലക്കാട്ട് ഇയാൾ മാദ്ധ്യമപ്രവർത്തകനായിരുന്നു. ഐസിസിലേക്കല്ല അബു താഹിർ കടന്നു ചെന്നത്. യുദ്ധരംഗത്താണെങ്കിലും അബു താഹിർ തന്റെ ആശയപ്രചരണം തുടരുകതന്നെ ചെയ്യുന്നു. അതിന്റെ വ്യക്തമായ സൂചനയാണ് പുതിയ പോസ്റ്റ്. ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് അബു താഹിർ. ഇനി ഒരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിൽ സിറിയയിലെ അൽഖൈയ്ദയുടെ ഗൂപ്പ് കമാണ്ടറാണ് താഹിർ ഇന്നെന്നാണ് ലഭിക്കുന്ന സൂചന.
അബു താഹിറിൽ ഈ മാറ്റം വന്നത് പാലക്കാട് വച്ചാണ്. തുടർന്ന് ഖത്തറിൽ മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതും ഇതേ ഉദ്ദേശ്യത്തിൽ. ജിഹാദി പുസ്തകങ്ങൾ വായിച്ച് ഹരം പിടിച്ച താഹിർ ഐസിസിനെയല്ല തിരഞ്ഞെടുത്തത്. നേരെ അൽഖൈയ്ദയിലേക്ക് പ്രവേശനം നേടുകയായിരുന്നു. അതിനൊപ്പം താഹിറിന്റെ വേഷത്തിലും പ്രകടമായ മാറ്റം വന്നു. മുടി രണ്ടായി പകുത്ത് താടി നീട്ടിയായിരുന്നു പിന്നീടുള്ള നടപ്പ്. സിറിയൻ പ്രസിഡണ്ട് ബാഷർ അൽ ആസാദിനേയും നരേന്ദ്ര മോദിയേയും മുസ്ലീമുകളുടെ കൊലയാളി എന്നാണ് താഹിർ വിശേഷിപ്പിക്കുന്നത്. ഐ.എസ്, കാരണമില്ലാതെ മുസ്ലീങ്ങളേയും മറ്റുള്ളവരേയും കൊല്ലുന്നു. എന്നാൽ അൽഖൈയ്ദ കാരണമില്ലാതെ ആരേയും കൊല്ലുന്നില്ല. പ്രവാചകന്റെ മിൻഹാജ് നടപ്പാക്കാൻ മാത്രമാണ് എതിരാളികളെ നേരിടുന്നത് എന്നാണ് അബു താഹിർ പറയുന്നത്.
ഉംറ ചെയ്യാനെന്ന വ്യാജേന മക്കയിലേക്ക് സഹോദരീഭർത്താവിനേയും പിതാവിനേയും ക്ഷണിച്ചാണ് അബു താഹിർ ഖത്തർ വിട്ടത്. വിശ്വാസത്തിന്റെ മക്കയിൽ എത്തിയ പിതാവും സഹോദരീ ഭർത്താവും ഏറെനേരം കാത്തിരുന്നിട്ടും താഹിർ എത്തിയില്ല. ഒടുവിൽ ഭാര്യാസഹോദരന് താൻ തുർക്കിയിലെത്തിയെന്നും 'വിശുദ്ധ യുദ്ധത്തിലെ ' പോരാളിയാകുകയാണെന്നും ടെലിഫോൺ വഴി അറിയിക്കുകയായിരുന്നു. മകനെ കാണാതെ എല്ലാം അല്ലാഹുവിൽ സമർപ്പിച്ചാണ് ആ പിതാവ് നാട്ടിലേക്ക് മടങ്ങിയത്. കുടുംബം ഒന്നടങ്കം തിരിച്ചു വിളിച്ചിട്ടും വരാത്ത വിധത്തിൽ മനസ്സലിയാത്ത ഭീകരനായി അബു താഹിർ മാറിയിരിക്കയാണ്.