- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റെയിൽവെ ചെലവ് ചുരുക്കാൻ രംഗത്തെത്തിയതോടെ, എസി കോച്ചിന്റെ ടിക്കറ്റെടുത്ത് വിയർത്തൊലിച്ച് യാത്ര ചെയ്യേണ്ടി വന്നേക്കും; അലക്കാൻ 55 രൂപ ചെലവുള്ള ബ്ലാങ്കറ്റ് ഒഴിവാക്കാൻ എസി കോച്ചിൽ താപനില 19 ഡിഗ്രിയിൽ നിന്ന് 24 ഡിഗ്രിയായി ഉയർത്താൻ ആലോചന
ന്യൂഡൽഹി: എസി കോച്ചിലെ പതിവ് യാത്രക്കാരുടെ പരാതികളിലൊന്നായിരുന്നു വൃത്തിയില്ലാത്ത ബ്ലാങ്കറ്റുകൾ. വൃത്തികേട് സഹിച്ച് കോച്ചുകളിൽ ഉറങ്ങുന്നവരുടെ പരാതി സിഎജി റിപ്പോർട്ടിലും ഇടം പിടിച്ചു. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലെ മുഖ്യവിമർശനം കോച്ചുകളിലെയും, സ്‌റ്റേഷനുകളിലെയും, വൃത്തിഹീനതയെ കുറിച്ചായിരുന്നു.വിമർശനങ്ങൾ ഏറിയതോടെ ചില ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് ബ്ലാങ്കറ്റുകൾ തന്നെ ഒഴിവാക്കാനാണ് റെയിൽവെയുടെ പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ എസി കോച്ചുകളിലെ താപനില 19 ഡിഗ്രിയിൽ നിന്ന് 24 ആയി ഉയർത്താനാണ് നീക്കം. ഇതോടെ ബ്ലാങ്കറ്റില്ലാതെ യാത്രക്കാർ തണുത്ത് വിറയ്ക്കുന്ന സ്ഥിതിക്ക് പരിഹാരമാവുകയും ചെയ്യും. എന്തുകൊണ്ടും റെയിൽവെയ്ക്ക് മികച്ച നേട്ടമാണ്് പുതിയ തീരുമാനം. ബെഡ്‌റോളുകൾ അലക്കിയെടുക്കാൻ 55 രൂപയാണ് ചെലവ്. യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതാകട്ടെ 22 രൂപയും. രണ്ടുമാസത്തിലൊരിക്കലെങ്കിലും, ബ്ലാങ്കറ്റുകൾ അലക്കിയെടുക്കണമെന്ന നിബന്ധന പാലിക്കാതെ വന്നതോടെയാണ് വൃത്തിപ്രശ്‌നം വാർത്തയായത്. ഏതായാലും എലിയെ
ന്യൂഡൽഹി: എസി കോച്ചിലെ പതിവ് യാത്രക്കാരുടെ പരാതികളിലൊന്നായിരുന്നു വൃത്തിയില്ലാത്ത ബ്ലാങ്കറ്റുകൾ. വൃത്തികേട് സഹിച്ച് കോച്ചുകളിൽ ഉറങ്ങുന്നവരുടെ പരാതി സിഎജി റിപ്പോർട്ടിലും ഇടം പിടിച്ചു. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച റിപ്പോർട്ടിലെ മുഖ്യവിമർശനം കോച്ചുകളിലെയും, സ്‌റ്റേഷനുകളിലെയും, വൃത്തിഹീനതയെ കുറിച്ചായിരുന്നു.വിമർശനങ്ങൾ ഏറിയതോടെ ചില ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് ബ്ലാങ്കറ്റുകൾ തന്നെ ഒഴിവാക്കാനാണ് റെയിൽവെയുടെ പദ്ധതി.
പരീക്ഷണാടിസ്ഥാനത്തിൽ എസി കോച്ചുകളിലെ താപനില 19 ഡിഗ്രിയിൽ നിന്ന് 24 ആയി ഉയർത്താനാണ് നീക്കം. ഇതോടെ ബ്ലാങ്കറ്റില്ലാതെ യാത്രക്കാർ തണുത്ത് വിറയ്ക്കുന്ന സ്ഥിതിക്ക് പരിഹാരമാവുകയും ചെയ്യും.
എന്തുകൊണ്ടും റെയിൽവെയ്ക്ക് മികച്ച നേട്ടമാണ്് പുതിയ തീരുമാനം. ബെഡ്‌റോളുകൾ അലക്കിയെടുക്കാൻ 55 രൂപയാണ് ചെലവ്. യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതാകട്ടെ 22 രൂപയും. രണ്ടുമാസത്തിലൊരിക്കലെങ്കിലും, ബ്ലാങ്കറ്റുകൾ അലക്കിയെടുക്കണമെന്ന നിബന്ധന പാലിക്കാതെ വന്നതോടെയാണ് വൃത്തിപ്രശ്‌നം വാർത്തയായത്. ഏതായാലും എലിയെ പേടിച്ച് ഇല്ലം ചുടുന്ന റെയിൽവെയുടെ നീക്കത്തിൽ വിയർത്തൊലിക്കുന്നത് എസി യാത്രക്കാരാകുമോയെന്നാണ് ആശങ്ക.