- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാം ലിംഗക്കാർ ഇവിടെ മാത്രമല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; വാഹനാപടത്തിൽപ്പെട്ട് മരണത്തോട് മല്ലടിച്ചയാളെ ആശുപത്രിയിലെത്തിക്കാതെ ചോദ്യങ്ങൾ ചോദിച്ച് ടിവിസംഘം
മാധ്യമപ്രവർത്തകരുടെ ജോലി വാർത്ത ശേഖരിക്കൽ മാത്രമാണോ? മരണത്തോട് മല്ലടിക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കുകയാണോ അതോ അയാളൂടെ മുഖത്തേയ്ക്ക് മൈക്ക് വച്ച് ചോദ്യങ്ങൾ ചോദിക്കുകയാണോ വേണ്ടത്? വാഹനാപടകത്തിൽപ്പെട്ട് മരണത്തോട് മല്ലടിക്കുന്ന ഒരാളെ തത്സമയം ഇന്റർവ്യൂ ചെയ്യുന്ന ടിവി സംഘത്തിന്റെ ദൃശ്യം ഈ ചോദ്യങ്ങളാണ് ഉയർത്തുന്നത്. എൽ സാൽവഡോറിലാണ് ഈ ക്രൂരമായ പത്രപ്രവർത്തനം അരങ്ങേറിയത്. ലോറി തട്ടി ഗുരുതരമായി പരിക്കേറ്റ ഒരാളോടാണ് ടിവി റിപ്പോർട്ടർ അഭിമുഖം നടത്താൻ ശ്രമിക്കുന്നത്. വേദന കൊണ്ട് പുളയുകയാണ് ഇയാളെന്ന് ദൃശ്യങ്ങൾ വ്യക്തമാണ്. അപകടത്തിൽപ്പെട്ട ട്രക്കും ദൃശ്യങ്ങളിലുണ്ട്. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ അയാളോട് ചോദ്യങ്ങൾ ചോദിക്കുന്ന ടിവി റിപ്പോർട്ടറുടെ ചെയ്തി ശരിയാണോ എന്ന ചോദ്യമാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ആരുടെയും സ്വകാര്യതയ്ക്കുനേരെ മൈക്ക് ഉയർത്തുന്ന ചാനൽ പത്രപ്രവർത്തനത്തിന്റെ ദയനീയമായ ദൃശ്യം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.ടിവിഒ നോട്ടീഷ്യാസ് എന്ന ചാനലിന്റെ റിപ്പോർട്ടറാണ് മനുഷ്യത്വരഹിതമ
മാധ്യമപ്രവർത്തകരുടെ ജോലി വാർത്ത ശേഖരിക്കൽ മാത്രമാണോ? മരണത്തോട് മല്ലടിക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കുകയാണോ അതോ അയാളൂടെ മുഖത്തേയ്ക്ക് മൈക്ക് വച്ച് ചോദ്യങ്ങൾ ചോദിക്കുകയാണോ വേണ്ടത്? വാഹനാപടകത്തിൽപ്പെട്ട് മരണത്തോട് മല്ലടിക്കുന്ന ഒരാളെ തത്സമയം ഇന്റർവ്യൂ ചെയ്യുന്ന ടിവി സംഘത്തിന്റെ ദൃശ്യം ഈ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
എൽ സാൽവഡോറിലാണ് ഈ ക്രൂരമായ പത്രപ്രവർത്തനം അരങ്ങേറിയത്. ലോറി തട്ടി ഗുരുതരമായി പരിക്കേറ്റ ഒരാളോടാണ് ടിവി റിപ്പോർട്ടർ അഭിമുഖം നടത്താൻ ശ്രമിക്കുന്നത്. വേദന കൊണ്ട് പുളയുകയാണ് ഇയാളെന്ന് ദൃശ്യങ്ങൾ വ്യക്തമാണ്. അപകടത്തിൽപ്പെട്ട ട്രക്കും ദൃശ്യങ്ങളിലുണ്ട്.
അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ അയാളോട് ചോദ്യങ്ങൾ ചോദിക്കുന്ന ടിവി റിപ്പോർട്ടറുടെ ചെയ്തി ശരിയാണോ എന്ന ചോദ്യമാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ആരുടെയും സ്വകാര്യതയ്ക്കുനേരെ മൈക്ക് ഉയർത്തുന്ന ചാനൽ പത്രപ്രവർത്തനത്തിന്റെ ദയനീയമായ ദൃശ്യം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
ടിവിഒ നോട്ടീഷ്യാസ് എന്ന ചാനലിന്റെ റിപ്പോർട്ടറാണ് മനുഷ്യത്വരഹിതമായ ഈ പ്രവർത്തി നടത്തിയത്. തന്നെ ഇടിച്ചുവീഴ്്ത്തിയതാണെന്ന് വേദനയോടെ പറയുന്ന മനുഷ്യനോട് വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കാനാണ് റിപ്പോർട്ടറുടെ ശ്രമം. ഏതാനും ചോദ്യങ്ങൾക്കുശേഷം ദൃശ്യങ്ങൾ അവസാനിക്കുകയാണ്. ഇതിനിടെ, പരിക്കേറ്റയാൾ മരിച്ുവെന്നാണ് കണക്കാക്കുന്നത്.