- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറങ്ങേണ്ട ജൻക്ഷൻ പെട്ടെന്ന് കാണുമ്പോൾ അവസാനം ലെയ്നിൽ നിന്നും വെട്ടിച്ച് ചാടിക്കാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും..? ഈ അപകടദൃശ്യം കണ്ട് നോക്കൂ
എം 6ൽ ഒരു കാർ ഇടിക്കുന്നതിന്റെ നാടകീയമായ ഫൂട്ടേജ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇറങ്ങേണ്ട ജൻക്ഷൻ പെട്ടെന്ന് കണ്ടതിനെ തുടർന്ന് ലെയ്നിൽ നിന്നും പെട്ടെന്ന് വെട്ടിച്ച് ചാടിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഈ അപകടം സംഭവിച്ചത്. ഇതിന്റെ പുറകിൽ വന്ന മറ്റൊരു കാറിന്റെ ഡാഷ്‌കാമിലായിരുന്നു ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരുന്നത്. ഡാഷ്‌കാമുള്ള കാർ എം6ലൂടെ നീങ്ങുമ്പോൾ മുമ്പിൽ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ബിഎംഡബ്ല്യൂകാർ പെട്ടെന്ന് ലെയ്നിൽ നിന്നും വെട്ടിച്ച് ചാടാൻ ശ്രമിക്കുന്നതും തുടർന്ന് അപകടം സംഭവിക്കുന്നതും വ്യക്തമായി കാണാം. ഈ ബിഎംഡബ്ല്യൂ ്രേഗ കളറിലുള്ള ഒരു വോക്സ്വാഗന്റെ പുറകിൽ ഇടിക്കുന്നുണ്ട്. എന്നാൽ അതിന് മുമ്പ് ഒരു വെളുത്ത വാനുമായി കൂട്ടിയിടിക്കുന്നതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നുമുണ്ട്. തുടർന്ന് ഡാഷ്‌കാം ഘടിപ്പിച്ച് കാർ യാത്ര തുടരുമ്പോൾ മറ്റെ രണ്ട് കാറുകൾ മുന്നിൽ കാണാം. തുടർന്ന് ഇത് ഒരു ്രേഗ റിനൗൾട്ട് മെഗാനെയുമായി കൂട്ടിയിടിക്കുന്നുണ്ട്. ഇതിനെ തുടർന്ന് രണ്ട് കാറുകളും സെൻട്രൽ റിസർവേഷനിലേക്ക് ഇട
എം 6ൽ ഒരു കാർ ഇടിക്കുന്നതിന്റെ നാടകീയമായ ഫൂട്ടേജ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇറങ്ങേണ്ട ജൻക്ഷൻ പെട്ടെന്ന് കണ്ടതിനെ തുടർന്ന് ലെയ്നിൽ നിന്നും പെട്ടെന്ന് വെട്ടിച്ച് ചാടിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഈ അപകടം സംഭവിച്ചത്. ഇതിന്റെ പുറകിൽ വന്ന മറ്റൊരു കാറിന്റെ ഡാഷ്‌കാമിലായിരുന്നു ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരുന്നത്.
ഡാഷ്‌കാമുള്ള കാർ എം6ലൂടെ നീങ്ങുമ്പോൾ മുമ്പിൽ സഞ്ചരിച്ചിരുന്ന ബ്ലാക്ക് ബിഎംഡബ്ല്യൂകാർ പെട്ടെന്ന് ലെയ്നിൽ നിന്നും വെട്ടിച്ച് ചാടാൻ ശ്രമിക്കുന്നതും തുടർന്ന് അപകടം സംഭവിക്കുന്നതും വ്യക്തമായി കാണാം. ഈ ബിഎംഡബ്ല്യൂ ്രേഗ കളറിലുള്ള ഒരു വോക്സ്വാഗന്റെ പുറകിൽ ഇടിക്കുന്നുണ്ട്. എന്നാൽ അതിന് മുമ്പ് ഒരു വെളുത്ത വാനുമായി കൂട്ടിയിടിക്കുന്നതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നുമുണ്ട്.
തുടർന്ന് ഡാഷ്‌കാം ഘടിപ്പിച്ച് കാർ യാത്ര തുടരുമ്പോൾ മറ്റെ രണ്ട് കാറുകൾ മുന്നിൽ കാണാം. തുടർന്ന് ഇത് ഒരു ്രേഗ റിനൗൾട്ട് മെഗാനെയുമായി കൂട്ടിയിടിക്കുന്നുണ്ട്. ഇതിനെ തുടർന്ന് രണ്ട് കാറുകളും സെൻട്രൽ റിസർവേഷനിലേക്ക് ഇടിക്കുന്നുമുണ്ട്. തുടർന്ന് ഇതിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങുന്നത് കാണാം. അദ്ദേഹം പരുക്കുകളൊന്നുമില്ലാതെ കാറിൽ നിന്നും പുറത്തിറങ്ങുന്നുണ്ട്. ഈ അപകടം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല.
എന്നാൽ ഈ വീഡിയോ ഇപ്പോഴാണ് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്. ഈ അപകടത്തെ തുടർന്ന് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തയാൾ വെളിപ്പെടുത്തുന്നത്.