- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ കൊടുംവളവിൽ ഹൈവേ പൊലീസിന്റെ വാഹന പരിശോധന; നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് മരിച്ചത് ഒരു കുടുംബത്തിന്റെ അത്താണിയായ ചെറുപ്പക്കാരൻ; വെറും അപകടമരണമാക്കി പൊലീസ് തലയൂരി
പത്തനംതിട്ട: സകല നിയമവും സാമാന്യ മര്യാദയും ലംഘിച്ച് രാത്രി വൈകി ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തങ്ങളുടെ കുഴപ്പം മറയ്ക്കാൻ പൊലീസ് ഇതു വെറും അപകടമരണമാക്കി. എന്നാൽ, കൊടുംവളവിൽ നടത്തിയ വാഹനപരിശോധനയാണ് അപകടത്തിന് കാരണമാക്കിയതെന്ന് കാട്ടി സ്‌പെഷൽബ്രാഞ്ച് ഉന്നത പൊലീസ് അധികാരികൾക്ക് റിപ്പോർട്ട് നൽകി. എം.സി.റോഡിൽ തിരുവല്ല ഇടിഞ്ഞില്ലത്തിനു സമീപം വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. കുഴിവേലിപ്പുറം നടുവത്തുശേരിൽ ശശിയുടെ മകൻ സതീഷ് (30) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ സതീഷ് വേങ്ങലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിഞ്ഞില്ലം പെട്രോൾ പമ്പിന് സമീപം സാമാന്യം വലിയ വളവാണ്. ഇവിടെ ഹൈവേ പൊലീസ് വാഹനം നിർത്തിയിട്ട് രാത്രിയിൽ ലോഡുമായി പോകുന്ന വലിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട ലോറിയാണ് അപകടത്തിന് കാരണമായത്. പൊലീസിന്റെ പരിശോധന കഴിഞ്ഞ് ലോറി ഡ്രൈവർ വാഹന
പത്തനംതിട്ട: സകല നിയമവും സാമാന്യ മര്യാദയും ലംഘിച്ച് രാത്രി വൈകി ഹൈവേ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തങ്ങളുടെ കുഴപ്പം മറയ്ക്കാൻ പൊലീസ് ഇതു വെറും അപകടമരണമാക്കി. എന്നാൽ, കൊടുംവളവിൽ നടത്തിയ വാഹനപരിശോധനയാണ് അപകടത്തിന് കാരണമാക്കിയതെന്ന് കാട്ടി സ്‌പെഷൽബ്രാഞ്ച് ഉന്നത പൊലീസ് അധികാരികൾക്ക് റിപ്പോർട്ട് നൽകി.
എം.സി.റോഡിൽ തിരുവല്ല ഇടിഞ്ഞില്ലത്തിനു സമീപം വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. കുഴിവേലിപ്പുറം നടുവത്തുശേരിൽ ശശിയുടെ മകൻ സതീഷ് (30) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ സതീഷ് വേങ്ങലിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇടിഞ്ഞില്ലം പെട്രോൾ പമ്പിന് സമീപം സാമാന്യം വലിയ വളവാണ്. ഇവിടെ ഹൈവേ പൊലീസ് വാഹനം നിർത്തിയിട്ട് രാത്രിയിൽ ലോഡുമായി പോകുന്ന വലിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയ്ക്കായി നിർത്തിയിട്ട ലോറിയാണ് അപകടത്തിന് കാരണമായത്. പൊലീസിന്റെ പരിശോധന കഴിഞ്ഞ് ലോറി ഡ്രൈവർ വാഹനത്തിന് സമീപത്തേക്ക് വരുമ്പോഴാണ് ബൈക്കിൽ വന്ന സതീഷ് ഇയാളെ കാണുന്നത്.ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഡ്രൈവറെ ഇടിച്ച ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഡോക്ടറാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനാ സംഘത്തിന് സൗകര്യപ്രദമായ രീതിയിൽ നിർത്തിയിട്ട ലോറിയാണ് അപകടം ഉണ്ടാക്കിയത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവർ പത്തനാപുരം അജയഭവനിൽ അജയകുമാർ (38), ബൈക്ക് യാത്രികരായ കുഴിവേലിപ്പുറം അമ്മണത്തുശേരിൽ ഷിജു (32), അഴിയിടത്തുചിറ മണലുമുണ്ടകത്ത് ശ്യാം (32) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ പരുക്കും ഗുരുതരമാണ്. സംഭവം മറ്റൊരു വെറും അപകടമാക്കി കാണിച്ച് തലയൂരാനാണ് ഹൈവേ പൊലീസ് ശ്രമിച്ചത്. ഇതിന് വിഘാതമായിട്ടാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. മരിച്ച സതീഷ് അവിവാഹിതനാണ്. തിലകമ്മയാണ് മാതാവ്. സഹോദരി സരിത.
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സതീഷ്. ഇയാൾ ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. സതീഷിന്റെ മരണത്തോടെ കുടുംബം തീരാദുരിതത്തിലുമായി.