- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊണ്ടോട്ടിയിൽ അമ്മയ്ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു; കൊണ്ടോട്ടിയിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞത് 13 കാരനായ അർജ്ജുൻ; അപകടം കൊട്ടുക്കരയിലെ അമ്മവീട്ടിലേക്ക് പോകവേ
മലപ്പുറം: കൊണ്ടോട്ടി വഴി മാതാവിനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച മകൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ടു മരിച്ചു. കോഴിക്കോട് കക്കോടി കോട്ടൂപാടം അത്താഴം കുന്നുമ്മൽ എ.കെ.ഷാജിയുടെ മകൻ അർജുൻ(13)ആണ് മരിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാഡദമിക്ക് സമീപം ഇന്നലെ രാവിലെയാണ് അപകടം. അമ്മ ശ്രീദേവി(മഞ്ജു)യോടൊപ്പം സ്‌കൂട്ടറിൽ കൊട്ടുക്കരയിലെ ശ്രീദേവിയുടെ വീട്ടിലേക്കു പോകുന്നതിനിടെ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ പിറകെ വന്ന ടോറസ് ലോറി ഇടിക്കുകയിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു.
ലോറിയുടെ പിൻചക്രം അർജുന്റെ ദേഹത്തുകൂടി കയറിയിറങ്ങി തൽക്ഷണം മരിച്ചു. കൊണ്ടോട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. കക്കോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ: അക്ഷയ്(കക്കോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥി).