- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയെ ലഹരിക്കടിമയാക്കി പീഡിപ്പിച്ചു; മയക്കുമരുന്നു കച്ചവടത്തിൽ കാരിയറാക്കി; നിലമ്പൂരിലെ നഴ്‌സിനെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഷഫീഖിനെ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തു; പിടികൂടിയത് ഭാര്യയുടെ ഫോണിൽവന്ന കോൾ പിന്തുടർന്ന്
നിലമ്പൂർ: പരിചയവും പ്രണയവും നടിച്ചു കൂടെക്കൂട്ടി മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കി നഴ്‌സിനെ നിരന്തരം പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. നിലമ്പൂർ കരുളായി ചെട്ടിയിൽ മുണ്ടക്കുളത്ത് എരിഞ്ഞിക്കുളവൻ വീട്ടിൽ ഷഫീഖെന്ന മുപ്പത്തൊന്നുകാരനെ ബംഗളുരുവിൽനിന്നാണ് പൊലീസ് പടികൂടിയത്. ഇതേ കേസിലെ മറ്റു രണ്ടു പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു. പരിചയപ്പെട്ടു പ്രണയത്തിലാണെന്നു വിശ്വസിപ്പിച്ച ശേഷം ഷഫീഖ് യുവതിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരായ മുഹമ്മദ് ആഷിഖിനും ഷഫീദലിക്കും കാഴ്ചവച്ചു. കരുളായി അമ്പലപ്പടിയിലെ വീട്ടിലും ഗൂഡല്ലൂരിലും റിസോർട്ടിലും അടക്കം നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയാണു ഷഫീഖ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് യുവതിയെ മയക്കുമരുന്ന് കടത്താനും ഷഫീഖ് ഉപയോഗിച്ചു. താൻ വഞ്ചിക്കപ്പെടുകയും അപകടത്തിൽ പെട്ടിരിക്കുകയുമാണെന്നു മനസിലായ യുവതി 2016 ഡിസംബർ പതിനാറിനാണു പരാതി നൽകിയത്. നിലമ്പൂരുകാരിയല്ലാത്ത യുവതി ആശുപത്രിയിലെ ജോലി ആവശ്യത്തിനാണ് നിലമ
നിലമ്പൂർ: പരിചയവും പ്രണയവും നടിച്ചു കൂടെക്കൂട്ടി മദ്യവും മയക്കുമരുന്നും നൽകി ബോധരഹിതയാക്കി നഴ്‌സിനെ നിരന്തരം പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി പിടിയിൽ. നിലമ്പൂർ കരുളായി ചെട്ടിയിൽ മുണ്ടക്കുളത്ത് എരിഞ്ഞിക്കുളവൻ വീട്ടിൽ ഷഫീഖെന്ന മുപ്പത്തൊന്നുകാരനെ ബംഗളുരുവിൽനിന്നാണ് പൊലീസ് പടികൂടിയത്. ഇതേ കേസിലെ മറ്റു രണ്ടു പ്രതികൾ നേരത്തേ അറസ്റ്റിലായിരുന്നു.
പരിചയപ്പെട്ടു പ്രണയത്തിലാണെന്നു വിശ്വസിപ്പിച്ച ശേഷം ഷഫീഖ് യുവതിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കുകയായിരുന്നു. പിന്നീട് കൂട്ടുകാരായ മുഹമ്മദ് ആഷിഖിനും ഷഫീദലിക്കും കാഴ്ചവച്ചു. കരുളായി അമ്പലപ്പടിയിലെ വീട്ടിലും ഗൂഡല്ലൂരിലും റിസോർട്ടിലും അടക്കം നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയാണു ഷഫീഖ് യുവതിയെ പീഡിപ്പിച്ചത്. പിന്നീട് യുവതിയെ മയക്കുമരുന്ന് കടത്താനും ഷഫീഖ് ഉപയോഗിച്ചു.
താൻ വഞ്ചിക്കപ്പെടുകയും അപകടത്തിൽ പെട്ടിരിക്കുകയുമാണെന്നു മനസിലായ യുവതി 2016 ഡിസംബർ പതിനാറിനാണു പരാതി നൽകിയത്. നിലമ്പൂരുകാരിയല്ലാത്ത യുവതി ആശുപത്രിയിലെ ജോലി ആവശ്യത്തിനാണ് നിലമ്പൂരിൽ എത്തിയത്. ഇവിടെവച്ചു ഷഫീഖിനെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ആയിരുന്നു. മറ്റു രണ്ടുപേരും അറസ്റ്റിലായപ്പോൾ ഷഫീഖ് നാട്ടിൽനിന്നു മുങ്ങുകയായിരുന്നു.
ബംഗളുരുവിൽ എത്തിയ ഷഫീഖ് അവിടെ ഒരു കൂൾബാറിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഗോവയിൽ ജോലിക്കായി പോയി. കുറച്ചുനാളുകൾക്കു ശേഷം ബംഗളുരുവിൽതന്നെ മടങ്ങിയെത്തി മറ്റൊരു കടയിൽ ജോലി നോക്കി. ഇതിനിടയിൽ നാട്ടിലുള്ള ഭാര്യയെ വിളിച്ച ഫോൺ നമ്പരിനെ പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷഫീഖിനെ കണ്ടെത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഷഫീഖ് എവിടെയാണുള്ളതെന്നു മനസിലാക്കിയ നിലമ്പൂർ പൊലീസ് കഴിഞ്ഞദിവസം അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിലമ്പൂർ കോടതി ഷഫീഖിനെ റിമാൻഡ് ചെയ്തു.
(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും, ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)