- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കുഞ്ഞിനോട് ഈ ക്രൂരത ചെയ്ത നരാധമനെ തൂക്കിക്കൊല്ലാൻ നമ്മുടെ രാജ്യത്ത് നിയമമില്ലേ? പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോട് പകതീർക്കാൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മുഖത്ത് ആസിഡ് ഒഴിച്ച ഡൽഹി സംഭവം ചർച്ചയാക്കി ലോക മാദ്ധ്യമങ്ങൾ
ചില ക്രൂരതകൾ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ നിയമം എത്രത്തോളം അപര്യാപ്തമാണെന്ന് തോന്നിപ്പോവുക. രണ്ടുവയസ്സുകാരൻ ആദിത്യരാജിന്റെ കരിഞ്ഞ മുഖം കാണുമ്പോൾ, അതു ചെയ്തവനെ അതേ രീതിയിൽ ആസിഡൊഴിച്ച് കത്തിക്കാൻ തോന്നിപ്പോവുക സ്വാഭാവികം. പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർക്കുന്നതിനാണ് അവരുടെ രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖതത്ത് ആസിഡ് ഒഴിച്ചത്. കുഞ്ഞിനെ വീട്ടില് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചശേഷം കുഞ്ഞിനെ ഒരു കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. മുഖത്ത് 20 ശതമാനത്തോളം പൊള്ളലേറ്റ കുരുന്നിനെ പിറ്റേന്നാണ് കണ്ടെത്തുന്നത്. മുഖ്തിന്റെ പാതിയോളം കരിഞ്ഞ നിലയാരുന്നു അപ്പോൾ. ഒരു കണ്ണും നഷ്ടപ്പെട്ടു. തന്റെ മകന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാതെ വിലപിക്കുകയാണ് കുഞ്ഞിന്റെ അമ്മ സോണി പ്രസാദ്. ഡൽഹിയിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. കൂലിപ്പണിക്കാരാണ് സോണിയും ഭർത്താവ് ജംനയും. സോണി വിവാഹിതയാണെന്നറിഞ്ഞിട്ടും മംഗൾ എന്ന യുവാവ് ഇവരെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരു
ചില ക്രൂരതകൾ കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ നിയമം എത്രത്തോളം അപര്യാപ്തമാണെന്ന് തോന്നിപ്പോവുക. രണ്ടുവയസ്സുകാരൻ ആദിത്യരാജിന്റെ കരിഞ്ഞ മുഖം കാണുമ്പോൾ, അതു ചെയ്തവനെ അതേ രീതിയിൽ ആസിഡൊഴിച്ച് കത്തിക്കാൻ തോന്നിപ്പോവുക സ്വാഭാവികം. പ്രണയാഭ്യർഥന നിരസിച്ച വീട്ടമ്മയോടുള്ള പക തീർക്കുന്നതിനാണ് അവരുടെ രണ്ടുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി മുഖതത്ത് ആസിഡ് ഒഴിച്ചത്.
കുഞ്ഞിനെ വീട്ടില് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചശേഷം കുഞ്ഞിനെ ഒരു കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. മുഖത്ത് 20 ശതമാനത്തോളം പൊള്ളലേറ്റ കുരുന്നിനെ പിറ്റേന്നാണ് കണ്ടെത്തുന്നത്. മുഖ്തിന്റെ പാതിയോളം കരിഞ്ഞ നിലയാരുന്നു അപ്പോൾ. ഒരു കണ്ണും നഷ്ടപ്പെട്ടു. തന്റെ മകന്റെ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യമില്ലാതെ വിലപിക്കുകയാണ് കുഞ്ഞിന്റെ അമ്മ സോണി പ്രസാദ്.
ഡൽഹിയിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. കൂലിപ്പണിക്കാരാണ് സോണിയും ഭർത്താവ് ജംനയും. സോണി വിവാഹിതയാണെന്നറിഞ്ഞിട്ടും മംഗൾ എന്ന യുവാവ് ഇവരെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു. ജംനയെ വിട്ട് തന്റെ കൂടെവരണമെന്നതായിരുന്നു അയാളുടെ ആവശ്യം. 2016 തുടക്കം മുതൽക്കാണ് മംഗൾ തന്നെ ശല്യപ്പെടുത്താൻ തുടങ്ങിയതെന്ന് സോണി പറയുന്നു.
ഇറങ്ങിവരാൻ പറ്റില്ലെന്ന് പറയുമ്പോഴൊക്കെ വല്ലാതെ ദേഷ്യപ്പട്ടിരുന്ന മംഗളിനെ സോണിക്ക് പേടിയായിരുന്നു. മംഗളിന്റെ ശല്യം സഹിക്കവയ്യാതായതോടെ സോണിയും കുടുംബവും ഗുഡ്ഗാവിലേക്ക് താമസം മാറ്റി. എന്നാൽ, ഭർത്താവ് ജോലിയുമായി ബന്ധപ്പെട്ട് ദൂരെയായിരുന്നപ്പോഴാണ് കുട്ടിയെ കാണാതായത്. ഡിസംബർ 13 മുതൽക്കാണ് ആദിത്യയെ കാണാതായതെന്ന് സോണി പറയുന്നു.
പിറ്റേന്ന് റോഡരുകിലെ കുപ്പത്തൊട്ടിയിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട ഒരു ട്രക്ക് ഡ്രൈവറാണ് ആദിത്യയെ കണ്ടെത്തിയത്.. തന്റെ മകനെ തട്ടിക്കൊണ്ടുപോയതും ഈ രീതിയിൽ പീഡിപ്പിച്ചതും മംഗൾതന്നെയെന്ന് സോണിയും ജംനയും ഉറച്ചുവിശ്വസിക്കുന്നു. ഒരു കുരുന്നിനോട് ഈ രീതിയിൽ പ്രതികാരം വീട്ടിയ മംഗളിനെ വധശിക്ഷ ലഭിക്കണമെന്ന് ഈ പാവം മാതാപിതാക്കൾ പ്രാർത്ഥിക്കുന്നു.