- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണം; സാബുവും ഞാനും മദ്യപിച്ചിരുന്നില്ല; ഞങ്ങൾ പോയ ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ല; പിന്നീട് നടന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ട്: വിവാദം കൊഴുക്കുമ്പോൾ നടൻ ജാഫർ ഇടുക്കിക്ക് പറയാനുള്ളത്
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നടൻ ജാഫർ ഇടുക്കി രംഗത്തെത്തി. മണിയുടെ ഔട്ട്ഹൗസായ പാഡിയിൽനിന്ന് താൻ ഇറങ്ങിയതിന് ശേഷം നടന്ന സംഭവങ്ങളിൽ ദുരൂഹതയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ജാഫർ ആവശ്യപ്പെട്ടത്. അതേസമയം, താൻ ഇറങ്ങുന്നതുവരെ മണിയും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടൻ തരികിട സാബുവും മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്നും ജാഫർ വ്യക്തമാക്കി. ഒരു സിനിമയുടെ കഥയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് കലാഭവൻ മണിയെ കാണാൻ പോയത്. നേരത്തെ വിളിച്ച് സമയം ചോദിച്ച ശേഷമാണ് പോയതെന്നു ജാഫർ ഇടുക്കി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാലക്കുടിയിൽ ഒരു ഹോട്ടലിലാണ് താൻ താമസിച്ചത്. പിന്നീട് മണി വിളിച്ച് ഔട്ട് ഹൗസ് ആയ പാഡിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് താൻ പോയത്. മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സാബുവും ഒപ്പമുണ്ടായിരുന്നു. പാഡിയിൽ മണിക്കൊപ്പം മുരുകൻ, അരുൺ, വിപിൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. അവിടെ ചെന്നപ്പോൾ ആകെ രണ്ട് ടിൻ ബിയറുകൾ മാത്രമായിരുന്ന
കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നടൻ ജാഫർ ഇടുക്കി രംഗത്തെത്തി. മണിയുടെ ഔട്ട്ഹൗസായ പാഡിയിൽനിന്ന് താൻ ഇറങ്ങിയതിന് ശേഷം നടന്ന സംഭവങ്ങളിൽ ദുരൂഹതയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ജാഫർ ആവശ്യപ്പെട്ടത്. അതേസമയം, താൻ ഇറങ്ങുന്നതുവരെ മണിയും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടൻ തരികിട സാബുവും മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്നും ജാഫർ വ്യക്തമാക്കി.
ഒരു സിനിമയുടെ കഥയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് കലാഭവൻ മണിയെ കാണാൻ പോയത്. നേരത്തെ വിളിച്ച് സമയം ചോദിച്ച ശേഷമാണ് പോയതെന്നു ജാഫർ ഇടുക്കി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാലക്കുടിയിൽ ഒരു ഹോട്ടലിലാണ് താൻ താമസിച്ചത്. പിന്നീട് മണി വിളിച്ച് ഔട്ട് ഹൗസ് ആയ പാഡിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് താൻ പോയത്.
മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സാബുവും ഒപ്പമുണ്ടായിരുന്നു. പാഡിയിൽ മണിക്കൊപ്പം മുരുകൻ, അരുൺ, വിപിൻ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. അവിടെ ചെന്നപ്പോൾ ആകെ രണ്ട് ടിൻ ബിയറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചിരുന്നത്.
10.30 ആയപ്പോൾ സാബു പോയി. അദ്ദേഹത്തിന് ദീർഘദൂരം യാത്ര പോകാൻ ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിതൻ ആയിരുന്നു സാബു. അപ്പോൾ മണി തന്നെയാണ് ഡ്രൈവറെ വിളിച്ച് സാബുവിനെ കൊണ്ടു വിടാൻ പറഞ്ഞത്. തുടർന്ന് 11.15 ആയപ്പോൾ താനും മണിയുടെ ഔട്ട് ഹൗസിൽ നിന്നും തിരികെ പോന്നു. അടുത്ത ദിവസം കൊടകരയിൽ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിക്കാണ് അറിയുന്നത് മണിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജാഫർ ഇടുക്കി പറഞ്ഞു.
ആരോഗ്യനില വഷളായതിനെ തുടർന്ന് മണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജാഫർ ഇടുക്കിയും, തരികിട സാബുവും ഒപ്പമുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതിനിടെ മണിയുടെ മരണത്തിൽ സാബുവിന് പങ്കുള്ളതായ ആരോപണം സോഷ്യൽ മീഡിയയിൽ ഉയരുകയും സാബു ഉൾപ്പടെയുള്ളവരിൽ സംശയമുണ്ടെന്നും മണിയുടെ സഹോദരൻ ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചിരുന്നു.
അതേസംയ മരിക്കുന്നതിന് മുമ്പ് സുഹ്യത്തുകൾക്കൊപ്പം കലാഭവൻ മണി മദ്യപിച്ച ചാലക്കുടിയിലെ 'പാഡി'യിൽ തൃശ്ശൂർ റേഞ്ച് ഐ.ജി.എം.ആർ.അജിത്ത് കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റേഞ്ച് ഐ.ജി നേരിട്ടെത്തി പാഡിയിൽ പരിശോധനകൾ നടത്തിയത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുമ്പോൾ ശേഖരിച്ച മണിയുടെ രക്തസാമ്പിളുകൾ കാക്കനാട്ടെ ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം പുറത്തു വരുന്നതോടെ കീടനാശിനി എങ്ങനെ മണിയുടെ ഉള്ളിലെത്തി എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത് അതീവ ഗൗരവുമള്ള വിഷയമാണെന്ന് തൃശ്ശൂർ റേഞ്ച് ഐജി എം ആർ അജിത്ത് കുമാർ പറഞ്ഞു. സംഭവത്തിൽ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാൽ നിരവധി പേർ പൊലീസ് നിരീക്ഷണത്തിലുണ്ടെന്നും ഐ ജി വ്യക്തമാക്കി.