- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസത്തിൽ അധികമായി നടന്ന ഗൂഢാലോചന എന്തുകൊണ്ട് ആരും അറിഞ്ഞില്ല? നടിയിൽ നിന്നും 60 ലക്ഷം തട്ടിയെടുക്കുമെന്ന് പലരോടും പറഞ്ഞിട്ടും എന്തുകൊണ്ട് സിനിമാക്കാരുടെ പ്രിയങ്കരനായി സുനിൽ തുടർന്നു? ക്രിമിനൽ പശ്ചാത്തലം മൂലം നിരവധി പേർ ഒഴിവാക്കിയിട്ടും എന്തുകൊണ്ട് ലാൽ ജോലിക്ക് വച്ചു? വാടകയ്ക്കെടുത്ത വാഹനം സൂപ്പർ സ്റ്റാറിന്റെ പങ്കാളിയുടേതോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി അന്വേഷണം മുമ്പോട്ട്
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ക്രിമിനൽ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണു കോയമ്പത്തൂരിൽ പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. സംഘത്തിലുണ്ടായിരുന്ന മണികണ്ഠൻ, വിജീഷ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകൻ പൾസർ സുനിയെന്ന പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ. ഇയാൾ ഉൾപ്പെടെ ആറു പേരാണ് അക്രമി സംഘത്തിലുള്ളതെന്നു പൊലീസ് കരുതുന്നു. ബാക്കിയുള്ള മൂന്നു പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് വിവരം. പക്ഷേ ആർക്കുവേണ്ടിയാണ് ആസൂത്രണമെന്നത് കേരളാ പൊലീസ് അന്വേഷിക്കാൻ ഇടയില്ല. സൂപ്പർതാരത്തിനെതിരെ അന്വേഷണം നീളാതിരിക്കാനാണ് ഇത്. ഗൂഢാലോചനയുടെ കാര്യം സിനിമാക്കാരുടെ കൂട്ടായ്മയിൽ മഞ്ജു വാര്യരും പറഞ്ഞിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ക്രിമിനൽ സംഘാംഗങ്ങളായ ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണു കോയമ്പത്തൂരിൽ പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. വധശ്രമം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. സംഘത്തിലുണ്ടായിരുന്ന മണികണ്ഠൻ, വിജീഷ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകൻ പൾസർ സുനിയെന്ന പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ. ഇയാൾ ഉൾപ്പെടെ ആറു പേരാണ് അക്രമി സംഘത്തിലുള്ളതെന്നു പൊലീസ് കരുതുന്നു. ബാക്കിയുള്ള മൂന്നു പ്രതികൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്കു ശേഷമാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നാണ് വിവരം. പക്ഷേ ആർക്കുവേണ്ടിയാണ് ആസൂത്രണമെന്നത് കേരളാ പൊലീസ് അന്വേഷിക്കാൻ ഇടയില്ല. സൂപ്പർതാരത്തിനെതിരെ അന്വേഷണം നീളാതിരിക്കാനാണ് ഇത്.
ഗൂഢാലോചനയുടെ കാര്യം സിനിമാക്കാരുടെ കൂട്ടായ്മയിൽ മഞ്ജു വാര്യരും പറഞ്ഞിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. സുനിൽ വിളിച്ചിട്ടാണ് ഒപ്പം കൂടിയതെന്നാണു മാർട്ടിനും സലീമും പ്രദീപും പൊലീസിനോടു പറഞ്ഞത്. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന വാൻ ഫൊറൻസിക് സംഘം പരിശോധിച്ചു. ഇതു ചാലക്കുടി സ്വദേശിയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റാറിന്റെ ബിസിനസ്സ് പങ്കാളിയാണ് ഈ ചാലക്കുടിക്കാരനെന്ന സൂചനയും ഉണ്ട്. പൾസർ സുനിയെന്ന ക്രിമിനലിനെ കുറിച്ച് എല്ലാവർക്കും അറിയാം. ഏറെ നാളായി നടിയെ ഭീഷണിപ്പെടുത്തി 60 ലക്ഷം തട്ടുമെന്ന് സിനിമാക്കാരോട് പോലും ഇയാൾ വീമ്പുപറയുന്നു. എന്നിട്ടും സംവിധായകനും നടനുമായി ലാലിന്റെ ഡ്രൈവറായി സുനിയെ നിലനിർത്തിയതിലും അസ്വാഭാവികത ഏറെയാണ്. ഇതെല്ലാം അന്വേഷണ സംഘത്തിനും അറിയാം. എന്നാൽ താരസംഘടനയിൽ നിന്ന് പോലും ചിലർ പൊലീസിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. അറിയാതെ പോയ തെറ്റാണെന്നും അതിന് ആരേയും ക്രൂശിക്കരുതെന്നുമാണ് ഇത്തരക്കാരുടെ പക്ഷം. ചെയ്ത തെറ്റ് മറന്ന് നല്ല കുട്ടിയാകാൻ സൂപ്പർതാരത്തെ അനുവദിക്കണമെന്നാണ് ആവശ്യം.
അതിനിടെ എഡിജിപി ബി. സന്ധ്യ ആലുവയിലെത്തി കേസന്വേഷണം വിലയിരുത്തി. അന്വേഷണം നന്നായി പുരോഗമിക്കുന്നതായി അവർ പറഞ്ഞു. കേസിൽ ചലച്ചിത്രമേഖലയിൽ നിന്നുള്ളവർക്കു പങ്കുണ്ടോയെന്ന ചോദ്യത്തിന് അതടക്കം എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഉത്തരമേഖല ഐജി ദിനേന്ദ്ര കശ്യപിന്റെ മറുപടി. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊരട്ടി തിരുമുടിക്കുന്ന് പൗവത്തുശേരി മാർട്ടിൻ ആന്റണി (24) യെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞു നിർത്തി സംഘം വാഹനത്തിൽ അതിക്രമിച്ചു കയറിയത്. പ്രതികൾക്കെതിരെ പീഡന ശ്രമം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കൃത്യത്തിൽ ഉണ്ടായിരുന്ന എല്ലാവർക്കും സുനിയുടെ പദ്ധതിയെക്കുറിച്ച് ധാരണയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും അഡ്വാൻസായി പണം നൽകിയിരുന്നില്ല. പണം നടിയുടെ പക്കൽനിന്ന് ലഭ്യമാകുന്നമുറയ്ക്ക് നൽകാമെന്നാണ് സുനി കൃത്യത്തെപ്പറ്റി മുൻധാരണയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നത്. സംഭവത്തിനുശേഷം പ്രതികൾ നേരെയെത്തിയത് തമ്മനത്താണ്. പദ്ധതി വിജയച്ചെന്ന ധാരണയിലാണ് അവർ തിരികെ താമസസ്ഥലത്തെത്തിയത്. എന്നാൽ, സംഭവം പുറത്തറിഞ്ഞതോടെ സുനിയുടെ ഫോണിലേക്ക് ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കോളുകൾ എത്തി. ഇതോടെ സുനിയും മറ്റുള്ളവരും മുങ്ങുകയായിരുന്നു.
സംഭവം ചലച്ചിത്രമേഖലയിലുള്ളവർ എങ്ങനെ അറിഞ്ഞുവെന്നുള്ള കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ആരെല്ലാമാണ് സുനിയുടെ ഫോണിലേക്ക് വിളിച്ചതെന്നുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ചിത്രങ്ങൾകാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാൻ മാത്രമാണ് പ്രതികൾ ശ്രമിച്ചതെന്നും മറ്റ് ഗൂഢാലോചന നടന്നതായി സൂചന ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള സുനി, മണികണ്ഠൻ, വിജീഷ് എന്നിവരുടെ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ മൂന്നുപേരും ഒരുമിച്ചാണ് രക്ഷപ്പെട്ടതെങ്കിലും ഇപ്പോൾ ഒരുമിച്ച് ഉണ്ടായിരിക്കാനുള്ള സാധ്യത കുറവാണെന്നും പൊലീസ് പറഞ്ഞു.
ലക്ഷ്യമിട്ടത് 60 ലക്ഷം തട്ടിയെടുക്കാൻ, പകുതി നൽകാമെന്ന് കൂടെ കൂടിയവർക്ക് വാഗ്ദാനവും
ഭാവനയെ ഭീഷണിപ്പെടുത്തിയോ മറ്റു മാർഗങ്ങളിലൂടെയോ താൻ അറുപതു ലക്ഷം രൂപയെങ്കിലും വാങ്ങുമെന്നും ഇതിന്റെ പകുതി കൂട്ടാളികൾക്കു നൽകുമെന്നുമായിരുന്നു മുഖ്യ പ്രതി സുനിൽകുമാർ എന്ന പൾസർ സുനി അക്രമി സംഘത്തിനു നൽകിയ വാഗ്ദാനം. ഇതിനായി ബ്ലാക്ക് മെയിലിങ്ങിനാണു നടിയുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചതെന്നു പൊലീസ് കരുതുന്നു. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾ രണ്ടു മാസം മുൻപു തുടങ്ങി എന്നാണ് അറസ്റ്റിലായ മാർട്ടിൻ, കസ്റ്റഡിയിലുള്ള വടിവാൾ സലിം, പ്രദീപ് എന്നിവരിൽ നിന്ന് അന്വേഷണ സംഘത്തിനു മനസ്സിലാക്കാനായത്.
നടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച ശേഷം രണ്ടു സംഘങ്ങളായാണു പ്രതികൾ രക്ഷപ്പെട്ടതെന്നു പൊലീസ് സ്ഥിരീകരിച്ചു. പ്രദീപും വടിവാൾ സലിമും ഒന്നിച്ചും പൾസർ സുനി, വിജീഷ്, മണികണ്ഠൻ എന്നിവർ മറ്റൊരു സംഘമായും തിരിഞ്ഞു. സുനിയും കൂട്ടാളികളും കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയാലും പരാതി കൊടുക്കില്ലെന്ന് ഏവരും കരുതി. എന്നാൽ സീനിലേക്ക് പിടി തോമസ് എംഎൽഎ എത്തിയത് കാര്യങ്ങൾ മാറ്റി മറിച്ചു. എല്ലാം പുറം ലോകത്ത് എത്തിയത് പിടി തോമസിന്റെ ഇടപെടൽ കാരണമാണ്. നടിയെ ലാലിന്റെ വീട്ടിൽ എത്തിച്ചതു പോലും എല്ലാം ഒതുങ്ങി തീരുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ എംഎൽഎ എല്ലാം തകിടം മറിച്ചു.
നടിയെ പിന്തുടർന്ന് ആക്രമിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം വാടകയ്ക്ക് എടുത്തത് സിനിമാ ആവശ്യങ്ങൾക്കെന്ന പേരിൽ. ചാലക്കുടി സ്വദേശിയുടെ വാൻ മൂന്നു ദിവസം മുൻപാണ് സുനിയും സംഘവും സംഘടിപ്പിച്ചത്. സംഘത്തിലെ നാലു പേർ വാനിലുണ്ടായിരുന്നതായാണു വിവരം. പ്രതികളുടെ വസ്ത്രങ്ങളും വിരലടയാളങ്ങളും തലമുടി നാരും ഇതിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. പോട്ടയിലെ ട്രാവൽസിൽ നിന്നാണ് സംഘം വാഹനം വാടകയ്ക്കെടുത്തത്. സിനിമാ ആവശ്യങ്ങൾക്കും മറ്റും ഇവിടെനിന്നു വാഹനം വാടകയ്ക്കു നൽകാറുണ്ട്. കൊച്ചി തമ്മനം-പുല്ലേപ്പടി റോഡിൽ നിന്നാണ് വാഹനം കണ്ടെടുത്തത്.
വണ്ടി വാടകയ്ക്ക് എടുത്തതും പൾസർ സുനി
പൾസർ സുനിയാണ് വണ്ടി വാടകയ്‌ക്കെടുത്തത്. കാറ്ററിങ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ അധികമാളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളില്ല. പാലാരിവട്ടത്തെത്തിയപ്പോൾ നടിയുടെ വാഹനത്തിൽ നിന്ന് പ്രതികൾ ട്രാവലറിൽ രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷമാകാം ഉപേക്ഷിച്ചത്. വാഹനം ഫൊറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. പ്രതികളുടേതെന്ന് കരുതുന്ന കാവിമുണ്ട് കണ്ടെത്തി. കൂടാതെ മുടിനാരുകളും പൊലീസ് ശേഖരിച്ചു.
പ്രധാന പ്രതി സുനി ഉൾപ്പെടെയുള്ള ആറുപേരുടെ വിരലടയാളങ്ങളും ലഭിച്ചു. പരിശോധനാവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശദപരിശോധനയ്ക്കുശേഷം മാത്രമേ വാഹനം പൊലീസിന് കൈമാറൂ. ശക്തമായ സുരക്ഷയാണ് വാഹനത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.
സിസിടിവിയിൽ ഒന്നുമില്ല
ഭാവനയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാൻ ശ്രമിച്ച സംഭവം നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മയിലേക്കു വിരൽ ചൂണ്ടുന്നു. അങ്കമാലി അത്താണിയിൽ നിന്നു ദേശീയപാതയിലൂടെ സഞ്ചരിച്ച സംഘത്തിന്റെ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞതായി സൂചനയില്ല. ദേശീയപാതയിൽ പല സിഗ്നൽ ജംക്ഷനുകളുണ്ടെങ്കിലും ഇവിടുത്തെ ക്യാമറകളിലൊന്നും വാഹനങ്ങളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നഗരത്തിലെ സുരക്ഷാ ക്യാമറകളിലും ദൃശ്യങ്ങൾ ഇല്ലെന്നാണു വിവരം. നഗരത്തിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതി മുൻപേയുണ്ട്.
അതേസമയം ദേശീയപാതയിൽ തൃശൂർ മുതൽ എറണാകുളും വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. നടിയുടെ വാഹനത്തെ മറ്റു വാഹനങ്ങൾ എവിടെ മുതലാണ് അസ്വാഭാവികമായി പിന്തുടർന്നത് എന്നു കണ്ടെത്താനാണിത്. കൃത്യസമയം ലഭിക്കുന്നതോടെ ഫോൺ രേഖകളും മറ്റും പരിശോധിക്കാനും കൂടുതൽ തെളിവുകൾ ശേഖരിക്കാനും എളുപ്പമാകും.
മാർട്ടിനെതിരെ ആദ്യ കേസ്
കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മാർട്ടിനെതിരെ മറ്റു പരാതികളൊന്നുമില്ലെന്നു കൊരട്ടി പൊലീസ്. തിരുമുടിക്കുന്ന് സ്വദേശിയായ മാർട്ടിൻ അഭിനയ മോഹവുമായി ചെറുപ്പം മുതൽ അവസരത്തിനായി സിനിമാ പ്രവർത്തകരെ സന്ദർശിക്കുമായിരുന്നു. 'കേരള ടുഡേ' അടക്കമുള്ള ചില സിനിമയിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കോളജ് പഠനത്തിനിടെയാണ് സിനിമയിൽ അവസരം തേടിയിറങ്ങിയത്.