പാലക്കാട്: റ്റപ്പാലത്ത് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രകടിപ്പിച്ച കേസിൽ നടൻ ശ്രീജിത് രവിക്ക് കോടതി ജാമ്യമനുവദിച്ചു. ഉപാദികളോട്കൂടിയാണ് പാലക്കാട് സെഷൻസ് കോടതി ശ്രീജിത്തിനു ജാമ്യം അനുവദിച്ചത്.മൂന്ന് പ്രധാന ഉപാധികളോട്കൂടിയാണ് കോടതി ശ്രീജിത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം, നടന്റെ പാസ്‌പോർട് സമർപ്പിക്കുക, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനായ ഒറ്റപ്പാലം എസ്.ഐക്ക് മുന്നിൽ ഹാജരാവുക എന്നിങ്ങനെയാണ് ഉപാധികൾ. നേരത്തെ ശ്രീജിത്തിനെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയൽ നിയമം (പോക്‌സോ) അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ശ്രീജിതിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി വൈകിയും പൊലീസ് ശ്രീജിത്തിനെ വിശദമായി ചോദ്യംചെയ്തിരുന്നു. വിദ്യാർത്ഥിനികളുടേയും രക്ഷിതാക്കളുടേയും സ്‌കൂൾ പ്രിൻസിപ്പാളിന്റെയും പരാതിയെതുടർന്നാണ് പൊലീസ് ശ്രീജിത്തിനെ അറസറ്റ് ചെയ്തത്. അതേസമയം സ്‌കൂൾ കുട്ടികളെ അപമാനിക്കുന്ന രീതിയിൽ ഒന്നും തന്നെ തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ശ്രീജിത് ഇപ്പോഴും പറയുന്നു.

സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തത്തെി KL-08-BE-9054 ഈ നമ്പർ കാർ ശ്രീജിത്ത് രവിയുടേതാണെന്ന് ഒറ്റപ്പാലം പൊലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് പൊലീസിനെ ഇക്കാര്യം അറിയിച്ചതായും ശ്രീജിത്ത് രവി പറഞ്ഞു. കാർ നമ്പർ വ്യാജമായി ഉപയോഗിച്ചതാണോ കുട്ടികൾക്ക് നമ്പർ എഴുതിയെടുത്തതിൽ തെറ്റിയതാണോ എന്നറിയില്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടാകും. അവരുടെ പരാതിയിൽ പറയുന്ന സ്ഥലത്തിന് അടുത്താണ് ഷൂട്ടിങ് നടക്കുന്നത്. വണ്ടിയുടെ നമ്പർ തെറ്റായി നോട്ട് ചെയ്തിരിക്കാനാണ് സാധ്യത. തന്നെ കണ്ടാൽ ഈ കുട്ടികളിൽ ആർക്കെങ്കിലും തിരിച്ചറിയാൻ സാധിക്കില്ലേയെന്നും ശ്രീജിത്ത് ചോദിക്കുന്നു. താൻ മദ്യപിക്കുന്ന ആളല്ലെന്നും താൻ തന്നെയാണ് വണ്ടിയെടുക്കാറുള്ളതെന്നും ശ്രീജിത്ത് രവി ഇന്നലെ വിശദീകരിച്ചിരുന്നു.

അതിനിടെ ഒറ്റപ്പാലം പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് സെൽഫിയെടുത്ത കേസിൽ യുവ നടൻ ശ്രീജിത് രവിയെ രക്ഷിക്കാൻ പൊലീസ് നീക്കം നടത്തിയതായും ആരോപണം ഉയർന്നിരുന്നു. നടൻ മനഃപൂർവ്വം പെൺകുട്ടികൾക്ക് മുന്നിൽ നഗ്നത പ്രകടിപ്പിച്ചതല്ലെന്ന പൊലീസിന്റ വാദമാണ് രാവിലെ പുറത്ത്‌വന്നത്. ശ്രീജിത് ആരുമായോ സെക്സ് ചാറ്റ് നടത്തുന്ന സമയത്ത് കുട്ടികൾ അതുവഴി കടന്നും വരികയായിരുന്നുന്നാണ് പൊലീസിന്റെ രാവിലത്തെ വാദം. സംഭവത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പറയുന്നത് തെറ്റാണെന്നും പൊലീസ് പറയഞ്ഞിരുന്നു. ഇത്തരം വാദങ്ങൾ ഉയർത്തുന്നത് താരസംഘടനയായ അമ്മയിൽ അംഗമായ നടനെ രക്ഷിക്കാൻ വേണ്ടിയുള്ള നീക്കങ്ങളുടെ ഭാഗമായാണെന്ന ആരോപണവും ഉയർന്നിരുന്നു.