- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്ത് നായകനായ 'കിഴക്ക് ചീമയിലെ' മുതൽ അണ്ണാത്തെ വരെയുള്ള സുപ്രധാന വേഷങ്ങൾ; തമിഴിൽ തിളങ്ങി നിന്ന നടനെ ക്യാൻസർ വേട്ടയാടിയതോടെ സഹായം അഭ്യർത്ഥിച്ച് ലൈവും; നെഞ്ചോട് ചേർത്ത് തമിഴകം; മെഡിക്കൽ ബില്ലടയ്ക്കാൻ ശിവകാർത്തികേയൻ; ചികിത്സാ സഹായം ഏറ്റെടുത്ത് വിജയ് സേതുപതിയും
ചെന്നൈ: ക്യാൻസർ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ കടുത്ത ദുരിതത്തിലായ തമിഴ് നടൻ തവസിക്ക് സഹായവുമായി വിജയ് സേതുപതി. ഒരു ലക്ഷം രൂപ അടിയന്തര സഹായമായി നൽകി. ക്യാൻസർ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്ന തവസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.രോഗത്തെ തുടർന്ന് ശരീരഭാരം കുറഞ്ഞ് കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത രൂപത്തിലാണ് നടൻ.
'രജനീകാന്ത് നായകനായ 'കിഴക്ക് ചീമയിലെ' മുതൽ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'അണ്ണാത്തെ'യിൽ വരെ അഭിനയിച്ചിട്ടുണ്ട്. ഇത്തരമൊരു രോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സുഹൃത്തുക്കളും സഹപ്രവർത്തകരും സഹായിക്കണമെന്നും' വീഡിയോയിൽ തവസി വ്യക്തമാക്കിയിരുന്നു. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്ത് തവസിക്ക് സഹായം അഭ്യർത്ഥിച്ചു.
ഇതേ തുടർന്ന്, തവസിയുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കാമെന്ന് നടൻ ശിവകാർത്തികേയൻ വ്യക്തമാക്കിയിരുന്നു. തവസിയുടെ ചികിത്സ ഏറ്റെടുക്കുന്നുവെന്ന് ഡിഎംകെ എംഎൽഎ ശരവണനും അറിയിച്ചിരുന്നു.ശിവകാർത്തികേയൻ ചിത്രം വരുത്തപ്പെടാത്ത വാലിബർ സംഘം, അഴകർ സ്വാമിയിൻ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.
മുപ്പത് വർഷത്തിലേറെയായി ചലച്ചിത്രമേഖലയുടെ ഭാഗമായ തവസിക്ക് സഹായം നൽകണമെന്ന് സോഷ്യൽ മീഡിയയിലെ ആളുകൾ സെലിബ്രിറ്റികളോട് അഭ്യർത്ഥിച്ചു.ഒരു വലിയ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജീവിതകാലം മുഴുവൻ സിനിമ സെറ്റുകളിൽ കൂടുതൽ ചെലവഴിക്കുന്ന ജൂനിയർ അഭിനേതാക്കളുടെ ദുഃഖകരമായ അവസ്ഥയിലേക്ക് വെളിച്ചം വീശുന്നതാണ് തവസിയുടെ നിർഭാഗ്യകരമായ പ്രതിസന്ധി.
മറുനാടന് ഡെസ്ക്