- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ സഹോദരീ ഭർത്താവിനെയും കാവ്യയുടെ സഹോദരനെയും പൊലീസ് ചേദ്യം ചെയ്തു; മുൻഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെയും മൊഴിയെടുത്തു; ജനപ്രിയനുമായി ബന്ധപ്പെട്ടവർ നൽകുന്ന പരസ്പരവിരുദ്ധ മൊഴികൾ കൂട്ടിയോജിപ്പിക്കാനുള്ള നെട്ടോട്ടത്തിൽ അന്വേഷണസംഘം
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാ സഹോദരൻ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇതിനിടെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധ്യവാര്യരെയും അന്വേഷണം സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലാണ് മധുവാര്യരെ പൊലീസ് ചോദ്യം ചെയ്തത്. നേരത്തെ കാവ്യ മാധവനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര ശാലയിൽ മുഖ്യപ്രതി പൾസർ സുനി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാവ്യയുടെ ഡ്രൈവർ ആയി പൾസർ സുനി രണ്ടു മാസം പ്രവർത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം കാവ്യ സ്ഥിരീകരിച്ചിട്ടില്ല. കാവ്യയിൽ നിന്നുള്ള മൊഴിയിൽ ചില വ്യക്തത വരുത്തുന്നതിന് ബന്ധുക്കളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. അതേസമയം ഒരുകാലത്ത് മധുവാര്യരായിരുന്നു ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ച
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാ സഹോദരൻ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്.
ഇതിനിടെ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ സഹോദരനും നടനുമായ മധ്യവാര്യരെയും അന്വേഷണം സംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബിലാണ് മധുവാര്യരെ പൊലീസ് ചോദ്യം ചെയ്തത്.
നേരത്തെ കാവ്യ മാധവനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച ശേഷം കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര ശാലയിൽ മുഖ്യപ്രതി പൾസർ സുനി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കാവ്യയുടെ ഡ്രൈവർ ആയി പൾസർ സുനി രണ്ടു മാസം പ്രവർത്തിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം കാവ്യ സ്ഥിരീകരിച്ചിട്ടില്ല. കാവ്യയിൽ നിന്നുള്ള മൊഴിയിൽ ചില വ്യക്തത വരുത്തുന്നതിന് ബന്ധുക്കളുടെ മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.
അതേസമയം ഒരുകാലത്ത് മധുവാര്യരായിരുന്നു ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. അക്കാലത്ത് ദിലീപ് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേ,ണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മധുവാര്യരെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത്. ഇത് കേസിൽ നിർണ്ണായ വഴിത്തിരിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ക്കുകൂട്ടൽ.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി ശ്രീത ശിവദാസിനെയും അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉളിയന്നൂരുള്ള വീട്ടിലെത്തിയാണ് ശ്രീതയുടെ മൊഴി എടുത്തത്. കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപുമായി തനിക്ക് യാതൊരു സൗഹൃദവും ഇല്ലെന്ന് ശ്രീത വ്യക്തമാക്കിയിരുന്നു. ആക്രമണശേഷം നടി ശ്രീതയുടെ വസതിയിലാണ് ഒരു ദിവസം തങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ഇവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്.
ദിലീപുമായി വിദേശയാത്ര നടത്തുകയോ ഷോകളിൽ പങ്കെടുക്കുകയോ സിനിമയിൽ അഭിനയിക്കുകയോ ചെയ്തിട്ടില്ലെന്നും നടി മൊഴി നൽകിയതായി പ്രമുഖദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. തന്റെ വിവാഹത്തിൽ നടി പങ്കെടുത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ടശേഷം ഫോണിൽ നിരവധി തവണ വിളിച്ചതായും ശ്രീത മൊഴി നൽകി.
ആക്രമിക്കപ്പെട്ടതിന് ശേഷം നടി ഒരു ദിവസം ശ്രീതയുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കൽ. മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി കൊടുക്കാൻ വന്ന സമയത്താണ് നടി ശ്രീതയുടെ വീട്ടിൽ തങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദീഖിനെയും അന്വേഷണസംഘം കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.