- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്താ ഏതാന്നൊന്നും ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.... നടിയെ ആക്രമിക്കുന്നതിനു മുമ്പ് പൾസർ സുനി കാമുകിയെ ഫോണിൽ വിളിച്ചു പറഞ്ഞതിങ്ങനെ; കാമുകി മറ്റൊരു സുഹൃത്തുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായി; സുനിയെ ഇനി വിളിക്കുകപോലും ചെയ്യരുതെന്ന് കാമുകിക്ക് സുഹൃത്തിന്റെ ഉപദേശം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കൃത്യം നിർവഹിക്കുന്നതിനു മുമ്പ് തന്റെ കാമുകിയോട് ഫോണിൽ സംസാരിച്ചു. പൾസർ സുനി പറഞ്ഞ കാര്യങ്ങൾ കൂട്ടുകാരി തന്റെ മറ്റൊരു സുഹൃത്തുമായി ഫോണിൽ പങ്കുവയ്ക്കുകയും ചെയ്തു. സുനി കൃത്യം നിർവഹിച്ചശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നാണ് കാമുകി തന്റെ സ്ത്രീ സുഹൃത്തിനെ ഫോണിൽവിളിച്ച് കാര്യങ്ങൾ അറിയിച്ചത്. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കൈരളി-പീപ്പിൾ ചാനൽ പുറത്തുവിട്ടു. ഞാൻ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്താ എതിനാനൊന്നും ഇപ്പോൾ ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പൾസർ സുനി തന്നെ അറിയിച്ചതായി കാമുകി തന്റെ സുഹൃത്തിനെ അറിയിച്ചു. അതേസമയം ഇതിൽ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് സുഹൃത്ത് ഉപദേശം നല്കിയത്. വിഷയത്തിൽ ഇടപെടുന്നത് ഗുണകരമല്ലെന്നാണ് സുഹൃത്ത് പൾസർ സുനിയുടെ കാമുകിക്കു നല്കുന്ന ഉപദേശം. ഇത് നാറ്റക്കേസാണ്. ഇടപെട്ടാൽ പുലിവാലാകും. സുനി ചെയ്തത് വേഗത്തിൽ ഊരാൻ കഴിയാത്ത കാര്യമാണ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കൃത്യം നിർവഹിക്കുന്നതിനു മുമ്പ് തന്റെ കാമുകിയോട് ഫോണിൽ സംസാരിച്ചു. പൾസർ സുനി പറഞ്ഞ കാര്യങ്ങൾ കൂട്ടുകാരി തന്റെ മറ്റൊരു സുഹൃത്തുമായി ഫോണിൽ പങ്കുവയ്ക്കുകയും ചെയ്തു. സുനി കൃത്യം നിർവഹിച്ചശേഷം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനെത്തുടർന്നാണ് കാമുകി തന്റെ സ്ത്രീ സുഹൃത്തിനെ ഫോണിൽവിളിച്ച് കാര്യങ്ങൾ അറിയിച്ചത്. ഈ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ കൈരളി-പീപ്പിൾ ചാനൽ പുറത്തുവിട്ടു.
ഞാൻ ആലുവയിലാണ്, ഒരു നല്ല കാര്യത്തിനു പോകുന്നു, എന്താ എതിനാനൊന്നും ഇപ്പോൾ ചോദിക്കരുത്, എന്തിനാണ് പോകുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പൾസർ സുനി തന്നെ അറിയിച്ചതായി കാമുകി തന്റെ സുഹൃത്തിനെ അറിയിച്ചു. അതേസമയം ഇതിൽ ഇടപെടാതിരിക്കുന്നതാണ് ബുദ്ധിയെന്നാണ് സുഹൃത്ത് ഉപദേശം നല്കിയത്.
വിഷയത്തിൽ ഇടപെടുന്നത് ഗുണകരമല്ലെന്നാണ് സുഹൃത്ത് പൾസർ സുനിയുടെ കാമുകിക്കു നല്കുന്ന ഉപദേശം. ഇത് നാറ്റക്കേസാണ്. ഇടപെട്ടാൽ പുലിവാലാകും. സുനി ചെയ്തത് വേഗത്തിൽ ഊരാൻ കഴിയാത്ത കാര്യമാണ്. സുനിയെ വിളിച്ചാൽ എല്ലാവരും കുടുങ്ങുമെന്നും സുഹൃത്ത് ഉപദേശിക്കുന്നു.
സംഭവം നടന്ന വാർത്ത പുറത്തുവന്ന ശേഷമാണ് സുനിയുടെ കാമുകി തന്റെ സുഹൃത്തിനെ വിളിക്കുന്നത്. അൽപം പരിഭ്രാന്തി യുവതിയുടെ വാക്കുകളിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. വാർത്ത കണ്ടില്ലേ എന്നു ചോദിച്ചാണ് സംഭാഷണം തുടങ്ങുന്നത്. കണ്ടു എന്നു പറയുമ്പോൾ തന്നെ വിളിച്ചിരുന്നെന്നും ഒരു നല്ല കാര്യത്തിനാണ് താൻ പോകുന്നതെന്നു പറഞ്ഞതായും പറയുന്നു. എന്നാൽ, എന്താണ് കാര്യം എന്നു തന്നോടു പറഞ്ഞിട്ടില്ല. എന്താണ് കാര്യം എന്നു തന്നോടു ചോദിക്കരുതെന്നും പറഞ്ഞു. അതിനു ശേഷം തന്നെ വിളിച്ചിട്ടുമില്ല.
ഈ സമയം, ഇനി സുനിയെ വിളിക്കണ്ട എന്ന ഈ യുവതിയുടെ സുഹൃത്ത് ഉപദേശം നൽകുന്നുണ്ട്. ഇക്കാര്യത്തിൽ നീ കുറേക്കൂടി ജാഗ്രത പാലിക്കണം. നമ്മൾ ഇതിൽ ഇടപെടേണ്ട. ഞാൻ മനഃപൂർവമാണ് ഇടപെടാത്തത്. നമ്മൾ അൽപം സ്റ്റാൻഡേർഡ് ആയി ജീവിക്കുന്നവരാണ്. അതുകൊണ്ട് നീ ഇനി ഒരിക്കലും വിളിക്കാൻ ശ്രമിക്കുകയോ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയോ ചെയ്യരുത്. കാരണം, അതു പുലിവാലാകും. എങ്ങാനും കുടുങ്ങിയാൽ പിന്നെ ഊരിപ്പോരാൻ പറ്റില്ല. കാരണം മുഖ്യമന്ത്രി വരെ ഇടപെട്ട കേസാണെന്നും സുനിയുടെ സുഹൃത്തായ യുവതിക്കു അവരുടെ സുഹൃത്ത് പറഞ്ഞു കൊടുക്കുന്നുണ്ട്.
ഇനി എങ്ങനെയാണ് ഒന്നു വിളിക്കാൻ പറ്റുക എന്നു സുനിയുടെ സുഹൃത്ത് ചോദിക്കുമ്പോൾ അതു വേണ്ട. ഇനി ഒരിക്കലും കോൺടാക്ട് ചെയ്യാൻ ശ്രമിക്കരുതെന്നു ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. സത്യങ്ങൾ എത്രയും വേഗം പുറത്തുവരാൻ പ്രാർത്ഥിക്കൂ എന്നും പറയുന്നുണ്ട്. ആലുവയിൽ നിന്നാണ് തന്നെ വിളിച്ചതെന്നു സുനിയുടെ കാമുകി തന്റെ സുഹൃത്തിനോടു പറയുന്നുണ്ട്.