- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിഭാഷകനെ ഏൽപ്പിച്ചെന്ന് പൾസറിന്റെ മൊഴി; കോടതി ആ ദൃശ്യങ്ങൾ സീൽ ചെയ്തു; ചണ്ഡിഗഡിലെ കേന്ദ്ര ലാബിൽ തെളിഞ്ഞത് 2018 ഡിസംബറിൽ വിഡിയോ ചോർന്നെന്ന വസ്തുത; നടിയെ ആക്രമിച്ച ദൃശ്യ ചോർച്ചയിലെ അന്വേഷണം നിർണ്ണായകമാകും; ജ്യുഡീഷ്യറിയ്ക്കെതിരെ കരുതലോടെ നീങ്ങാൻ ഹൈക്കോടതി വിജിലൻസ്
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങൾ കോടതിയിൽനിന്നു ചോർന്നെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം അതിനിർണ്ണായകമാകും. മറുനാടനാണ് ഈ വാർത്ത വിശദാംശങ്ങൾ സഹിതം ആദ്യം റിപ്പോർട്ട് ചെയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിലെ അന്വേഷണമാണ് ഈ വിഷയത്തെ സജീവതയിലെത്തിച്ചത്.
കേസിലെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ചുമതല കൂടി അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. നടിയെ ആക്രമിച്ച കേസ് ആദ്യം ജില്ലാകോടതിയിൽ പരിഗണിച്ച ജഡ്ജി നിലവിൽ ഹൈക്കോടതിയിലാണുള്ളത്. അതുകൊണ്ട് തന്നെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമേ അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തൂ. ഹൈക്കോടതി വിജിലൻസ് വിഭാഗത്തിനാണ് അന്വേഷണ ചുമതല.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ വിചാരണ കോടതിയിൽ നിന്ന് ചോർന്നുവെന്ന്ാണ് ആക്ഷേപം. ഇതു സംബന്ധിച്ച തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. കോടതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ വിവരങ്ങളെന്നാണ് സൂചന. ഇക്കാര്യം വിചാരണ കോടതി നേരത്തെ തന്നെ മനസ്സിലാക്കിയെന്നും ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ദൃശ്യങ്ങൾ ചോർന്നതാണോ മറ്റാരെങ്കിലും അത് കണ്ടതാണോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം നിർണ്ണായകമാകുന്നത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പാണ് പൾസർ സുനിയിലൂടെ അന്വേഷണ സംഘത്തിന് കിട്ടിയത്. ഈ ദൃശ്യങ്ങൾ പൾസർ തന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഈ ദൃശ്യങ്ങൾ അഭിഭാഷകനിൽ നിന്നാണ് കോടതിയിലേക്ക് എത്തുന്നത്. ഇത് കോടതി സീൽ ചെയ്തു സൂക്ഷിച്ചു. ഇതിനൊപ്പം പരിശോധനയ്ക്ക് കോർട്ട് കോപ്പിയും എടുത്തു. ഈ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ സെൻട്രൽ ഫോറൻസിക് ലാബിൽ ആധികാരികത ഉറപ്പിക്കാൻ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ദൃശ്യങ്ങൾ മറ്റാരോ പരിശോധിച്ചുവെന്ന സൂചന കണ്ടെത്തിയത്. വിചാരണ കോടതിയിലേക്ക് ദൃശ്യങ്ങൾ എത്തുന്നതിന് മുമ്പായിരുന്നു ഇത്.
ഇക്കാര്യം ചണ്ഡിഗഡ് ലാബിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ കോടതിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യം വിചാരണ കോടതി ആരേയും അറിയിച്ചില്ലെന്നാണ് ആരോപണം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദൃശ്യങ്ങൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ചണ്ഡിഗഡിലെ ലാബിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയത്താണ് കോടതിയിൽ ഉണ്ടായിരുന്ന ദൃശ്യങ്ങൾ ചോർന്നുവെന്ന് ക്രൈംബ്രാഞ്ചും തിരിച്ചറിയുന്നത്. വിചാരണ കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മൊഴി നൽകി. കോടതിയിലേക്ക് അയച്ച ഈ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രേഖാമൂലം ചണ്ഡിഗഡിലെ ലാബിൽ നിന്ന് വാങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അന്വേഷണം നിര്ണ്ണായകമാകുന്നത്.
ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഈ കത്ത് സുപ്രീം കോടതി ഹൈക്കോടതിക്ക് കൈമാറിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി,കേരള മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും ഇതേ ആവശ്യമുന്നയിച്ച് നടി കത്തെഴുതിയിരുന്നു.
2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് സിനിമാ ചിത്രീകരണത്തിനയി പോകവെയാണ് വാഹനം തടഞ്ഞുനിർത്തി നടിയെ ആക്രമിച്ച് പ്രതികൾ ദൃശ്യങ്ങൾ പകർത്തിയത്. കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ദൃശ്യങ്ങൾ ഉൾപ്പെട്ട രേഖകൾ വിചാരണ കോടതിയായ എറണാകുളം അഡി. സ്പെഷൽ സെഷൻസ് കോടതിക്ക് കൈമാറുന്നതിനിടെ ചോർന്നെന്നാണ് ആരോപണം.
.
പിന്നാലെ ദൃശ്യങ്ങൾ പരിശോധിച്ച ഫോറൻസിക് വിഭാഗം വിഷയത്തിൽ ചില സംശയങ്ങളും നിഗമനങ്ങളും ഉൾപ്പെടുത്തി 2019 ഡിസംബർ 19ന് വിചാരണ കോടതിയിൽ രഹസ്യറിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. തുടർന്നാണ് പുറത്തുവന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും സംഭവം തന്റെ സ്വകാര്യതയെ ഹനിക്കുന്നതുമാണെന്നും വ്യക്തമാക്കി നടി ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവർക്ക് കത്തെഴുതിയത്. സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് നടി കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്
.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ലഭിച്ച കത്തും അന്വേഷണത്തിനായി വിജിലൻസ് രജിസ്റ്റ്രാർക്ക് കൈമാറിയിട്ടണ്ടായിരുന്നു.വിജിലൻസ് രജിസ്റ്റ്രാറുടെ നിർദ്ദേശ പ്രകാരമാണ് അന്വേഷണം മടക്കുന്നത്. ഡിവൈഎസ്‌പി ജോസഫ് സാജുവിനാണ് അന്വേഷണച്ചുമതല.
മറുനാടന് മലയാളി ബ്യൂറോ