കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടർന്ന് സിനിമയിൽ അവസരം നഷ്ടപ്പെട്ട നായിക നടി ഇപ്പോൾ ജീവിക്കുന്നത് സ്വന്തം ഫ്‌ളാറ്റിൽ അനാശാസ്യ കേന്ദ്രം നടത്തി. നടിയുടെ ഫ്‌ളാറ്റിലേക്ക് ഇടയ്ക്കിടെ പലരും വന്നുപോകുന്നത് കണ്ട് സംശയംതോന്നി നാട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

കേരളത്തിലെ പ്രമുഖ അപ്പാർട്ട്‌മെന്റ് നിർമ്മാതാക്കളുടെ ഫ്‌ളാറ്റിലാണ് നടി ഇപ്പോൾ ഉള്ളത്. ഒരുകാലത്ത് മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായിരുന്ന നടി സിനിമയിൽ അവസരം കുറഞ്ഞതോടെ ഇപ്പോൾ ശരീരംവിറ്റാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

നടിയുടെ ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവർക്ക് ശല്യമാകുന്ന തരത്തിൽ ഇടപാടുകാർ പെരുകിയതോടെയാണ് പരാതി പൊലീസിൽ എത്തിയിട്ടുള്ളത്. ഇക്കാര്യം അന്വേഷിച്ച് വരികയാണ് പൊലീസ്. മലയാളത്തിലെ ഒരു പ്രധാന സിനിമയിൽ ടൈറ്റിൽ വേഷത്തിൽ അഭിനയിച്ചാണ് നടിയാണ് ഇപ്പോൾ സിനിമയില്ലാതെ അതീവ ദാരിദ്ര്യത്തിൽ ആയത്. കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടർന്നാണ് യുവതിക്ക് അവസരങ്ങൾ നഷ്ടമായത്. ചീത്തപ്പേര് വന്നതോടെ അന്വേഷണം ഭയന്ന് പലരും പിന്നീട് അവസരം നൽകാതെയായി. ഇതോടെയാണ് യുവതി സ്വന്തം ഫ്ളാറ്റിൽ അനാശാസ്യ കേന്ദ്രം തുടങ്ങിയത്.

കൊച്ചിയിലെ യുവതിയുടെ ഫ്ളാറ്റിൽ അനാശാസ്യ കേന്ദ്രം നടക്കുന്നതായി സമീപവാസികൾ പൊലീസിനു പരാതി നൽകിയതോടെയാണ് ഇപ്പോൾ ഇക്കാര്യം വാർത്തയായത്. ചിത്രങ്ങൾ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്ളാറ്റിൽ താമസിക്കുകയായിരുന്നു യുവതി. നടിയുടെ ചിത്രങ്ങൾ ബിസിനസുകാരൻ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മിൽ വഴക്കാകുകയും പിരിയുകയും ചെയ്തു.

ഇതിനു ശേഷം എൻ.ആർ.ഐ ബിസിനസുകാരനായ ഒരു യുവാവിനൊപ്പമായിരുന്നു നടിയുടെ കറക്കം. എന്നാൽ ഇയാൾ വിവാഹിതനായിരുന്നു. പിന്നീട് ഒന്നുംരണ്ടു പറഞ്ഞ് തെറ്റിയ നടിയുമായുള്ള ബന്ധം യുവാവ് ഉപേക്ഷിച്ചുപോയി. ഇതോടെയാണ് യുവതി അനാശാസ്യത്തിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. ഇത് വിപുലമായതോടെ വലിയ ചർച്ചയാവുകയും സമീപത്തുള്ളവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു.

പല പ്രമുഖരുൾപ്പെടെ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയം ആയതിനാൽ പൊലസ് പരിശോധന കാര്യമായി ഇവിടെ നടക്കാറില്ല. ഇതിന്റെ മറവിലാണ് അനാശാസ്യ ഇടപാടുകൾ നടന്നതെന്നാണ് സംശയിക്കുന്നത്. നടിയും സുഹൃത്തുക്കൾ എന്നു പറഞ്ഞ് എത്തുന്നവരും ശല്യമായി മാറുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ഫ്‌ളാറ്റിലെ താമസക്കാരായ ഒരുവിഭാഗം പരാതി നൽകിയിരിക്കുന്നത്.