- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പൾസർ സുനിക്ക് മൊബൈൽ സിം നൽകിയ ഷൈനിയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മോൻസി സ്കറിയയും
കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. പൾസർ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്, പാലാ സ്വദേശി മോൻസി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി മാർട്ടിൻ കസ്റ്റഡിയിൽ. ആറു മാസം മുൻപ് റിയൽ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാർഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ളേസ്മെന്റ് എന്ന ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മാർട്ടിൻ, സുഹൃത്ത് മോൻസിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്സേനയുടെ ആധാർകാർഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് ഇയാൾ സിം കാർഡ് സംഘ
കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായിരിക്കുന്നത്. പൾസർ സുനിയുടെ സുഹൃത്തും ആലപ്പുഴ സ്വദേശിനിയുമായ ഷൈനി തോമസ്, പാലാ സ്വദേശി മോൻസി സ്‌കറിയ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശി മാർട്ടിൻ കസ്റ്റഡിയിൽ.
ആറു മാസം മുൻപ് റിയൽ എസ്റ്റേറ്റ് ബിസനിസുമായി ബന്ധപ്പെട്ട് എടുത്ത സിം കാർഡ് ഷൈനി സുനിക്ക് കൈമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സ്റ്റെല്ല പ്ളേസ്മെന്റ് എന്ന ജോബ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മാർട്ടിൻ, സുഹൃത്ത് മോൻസിയുടെ സഹായത്തോടെ വ്യാജ രേഖകളുപയോഗിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. സ്ഥാപനത്തിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എത്തിയ കാഞ്ഞിരം സ്വദേശി ദീപക് സക്സേനയുടെ ആധാർകാർഡിന്റെ കോപ്പിയും ഇയാളോട് സാമ്യമുള്ള മറ്റൊരാളുടെ ഫോട്ടോയും ഉപയോഗിച്ച് തിരുനക്കര ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ നിന്നാണ് ഇയാൾ സിം കാർഡ് സംഘടിപ്പിച്ചത്.
എറണാകുളം സ്വദേശികളുമായി മാർട്ടിന് റിയൽ എസ്റ്റേറ്റ് ബിസിനസ് ഉണ്ടായിരുന്നു. എന്നാൽ ഇവർ വിൽക്കാൻ നോക്കിയ വസ്തുവിൽ മറ്റൊരു വൻകിട ബിസിനസ് ഗ്രൂപ്പ് ഇടപെട്ടതോടെയാണ് മാർട്ടിൻ മോൻസിയുടെ സഹായം തേടിയത്. മോൻസി വഴി ഷൈനിയെ പരിചയപ്പെട്ട മാർട്ടിൻ സിം കാർഡ് നൽകുകയും ബിസിനസ് ഗ്രൂപ്പിനെ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഷൈനിയുടെ ഇടപെടലിലൂടെ ബിസിനസ് ഗ്രൂപ്പ് പിന്മാറി. എന്നാൽ തങ്ങളുടെ ആവശ്യത്തിന് ശേഷം സിംകാർഡ് തിരിച്ചുവാങ്ങിയിരുന്നില്ല. ഒന്നരമാസം മുൻപ് ഇതേ സിം സുനി ഷൈനിയിൽ നിന്ന് സ്വന്തമാക്കുകയും നടിയെതട്ടിക്കൊണ്ടു പോകാനടക്കമുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുമായിരുന്നു.
സിം നല്കിയ കട ഉടമ മരണപ്പെട്ടതിനെ തുടർന്ന് സിം നല്കിയ ആളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടിയതിനെ തുടർന്ന് മൊബൈൽ സിം കമ്പനിയുടെ സഹായം തേടുകയായിരുന്നു.തുടർന്നാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് സിം നേടിയെന്ന് കണ്ടെത്തിയിരിക്കുന്നത്. സുനി അറസ്റ്റിലായതോടെയാണ് സിം കാർഡ് വ്യാജ രേഖ ചമച്ച് സ്വന്തമാക്കിയതാണെന്ന് വ്യക്തമായത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
ഷൈനിയെ കടവന്ത്രയിൽ നിന്നും മോൻസിയെ കോട്ടയത്ത് നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങിയ സുനിയെ ഡിവൈ.എസ്‌പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.