മുംബൈ: ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തിൽ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. സബർബൻ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽവാസിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയിൽ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിന് പുറത്തായിരുന്നു ലോക് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. ആരേയും സംശയമില്ല. എന്നാൽ കൃതികയുമായി ബന്ധപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതക കാരണവും വ്യക്തമല്ല. സിസിടിവിയും മറ്റും പരിശോധിച്ച് നിഗമനത്തിലേക്ക് എത്താനാണ് ശ്രമം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മൃതദേഹത്തിന്റെ പഴക്കം ഉറപ്പിക്കും. ഇതിന് ശേഷം ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് കടക്കും.

മോഡലാവുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈയിൽ കൃതിക എത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ദുരൂഹ സാഹചര്യത്തിലെ മരണമെത്തുന്നത്. അയൽവാസി നൽകിയ വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് തിരിച്ചറിഞ്ഞത്.

വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് മുമ്പ് കൊല നടന്നുവെന്നാണ് സംശയം. അൽവാസികൾക്കും സംശയം തോന്നുന്നതൊന്നും ലഭിച്ചിട്ടില്ല. ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും കൃത്രികയുടെ മരണം ബോളിവുഡിനേയും ഞെട്ടിച്ചു.

നടിയുടെ മരണത്തിലെ അന്വേഷണം സിനിമാ മേഖലയിലേക്കും എത്തുമെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കൾക്ക് പോലും ഇരുപത്തിമൂന്നു കാരിയുടെ മരണത്തിലെ കാരണം പ്രവചിക്കാനാകുന്നില്ല. ലൈംഗികമായി ചൂഷണം ചെയ്ത ശേഷമാണോ മരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും.