- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്ന് പരസ്യം നൽകും; തേടി എത്തുന്ന യുവതികളെ ഉപയോഗിച്ചത് പോൺ സിനിമകളിലേക്കും; പ്രമുഖ നടി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തത് 87 അശ്ലീല വിഡിയോകൾ; വന്ദന തിവാരി ഒടുവിൽ പിടിയിലായത് ഇങ്ങനെ
മുംബൈ: കഴിഞ്ഞ ദിവസം അറസ്റ്റിലായ നടി ഗെഹാന വശിഷ്ഠ് എന്ന വന്ദന തിവാരി പോൺസിനിമകളിലേക്ക് യുവതികളെ സംഘടിപ്പിച്ചിരുന്നത് പുതിയ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി. അവസരം തേടി എത്തുന്ന യുവതീ യുവാക്കളെ മാദ് ദ‌്വീപിലുള്ള ബംഗ്ലാവിൽ എത്തിച്ച ശേഷം പോൺ വീഡിയോകളിൽ അഭിനയിക്കാൻ നിർബന്ധിക്കുന്നതായിരുന്നു വന്ദനയുടെയും സംഘത്തിന്റെയും രീതി. നടിയുടെ നേതൃത്വത്തിലുള്ള സംഘത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്.
ഹിന്ദി, തെലുങ്ക് സിനിമകളിലും നിരവധി പരസ്യങ്ങളിലും ഗെഹാന അഭിനയിച്ചിട്ടുണ്ട്. 2012 ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂർ നിർമ്മിച്ച ''ഗന്ദിബാത്' എന്ന വെബ് സീരിസിലെ നായികമാരിൽ ഒരാളാണ് വന്ദന തിവാരി. ഇഷ്‌ക്, ലഖ്‌നൗവി തുടങ്ങിയ ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്.
ഗെഹാനയുടെ വെബ്സൈറ്റിൽ പോൺ വിഡിയോകൾ ചിത്രീകരിച്ച് അപ്ലോഡ് ചെയ്തതിൽ നടിയുടെ പങ്ക് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രോപ്പർട്ടി സെൽ യൂണിറ്റ് ശനിയാഴ്ചയാണ് ഗെഹാനയെ അറസ്റ്റ് ചെയ്തത്. നടി പോൺ വിഡിയോ ചിത്രീകരിച്ചുവെന്നും അത് പോൺസൈറ്റുകളിൽ അപ്‌ലോഡ് ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്. ഗെഹാനയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം മാദ് ദ‌്വീപിലുള്ള ബംഗ്ലാവിൽ നടത്തിയ റെയിഡിൽ അശ്ലീല വിഡിയോകൾ തത്സമയം ചിത്രീകരിക്കുന്ന സംഘത്തെ പിടികൂടുകയും ഇവരുടെ കൈയിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതേ കേസിലെ അന്വേഷണമാണ് ഇപ്പോൾ ഗെഹാനയുടെ അറസ്റ്റിലേക്ക് നയിച്ചത്. രാജ്യത്ത് പോൺ വിഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്.
സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഇവർ ആളുകളെ സംഘടിപ്പിക്കുന്നത്. ഇങ്ങനെ വരുന്നവരെ തന്ത്രപരമായി ബംഗ്ലാവിൽ എത്തിക്കും. ഇവിടെവച്ച് അശ്ലീല രംഗങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയും ഇത് ചിത്രീകരിക്കുകയുമാണ് സംഘം ചെയ്യുന്നത്. ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയിഡ് നടത്തിയത്. നടി 87 അശ്ലീല വിഡിയോകൾ ചിത്രീകരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് പൊലീസിന്റെ പക്കൽ തെളിവുണ്ട്. രണ്ടായിരം രൂപ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ്ജ് ഈടാക്കിയാണ് വെബ്സൈറ്റിന്റെ ആക്സസ് നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ