- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.എം.എം.എക്ക് വീണ്ടും കത്തു നൽകി നടിമാർ; ദിലീപിനെതിരായ നടപടികളിൽ അടക്കം തീരുമാനം വേണമെന്ന് കത്തിൽ ആവശ്യം; ഒരാഴ്‌ച്ചക്കകം നടപടി വേണം; കത്ത് നൽകിയത് രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസിന് മേൽ സമ്മർദ്ദം മുറുങ്ങുന്നതിനിടെ മോഹൻലാൽ അടക്കമുള്ളവരെ സമ്മർദ്ദത്തിലായി നടിമാരുടെ നീക്കം. എ.എം.എം.എക്ക് കത്തെഴുതി നടിമാർ. ദിലീപിനെതിരായ കേസിൽ അടക്കം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഒരാഴ്‌ച്ചക്കകം നടപടി വേണമെന്നും കത്തിൽ നടിമാർ ആവശ്യപ്പെട്ടു. ഡബ്ല്യൂസിസിയിലെ അംഗങ്ങളുമായ നടിമാർ. രേവതി, പത്മപ്രിയ, പാർവ്വതി താരസംഘടനക്ക് കത്തു നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദീലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുത്ത നടപടിയെ കുറിച്ച് ചർച്ച തുടരുകയാണെന്ന് സംഘടനക്ക് കത്ത് നൽകിയ നടിമാർ. അമ്മയുമായി നടന്ന ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഡബ്ല്യൂസിസിയിലെ അംഗങ്ങളുമായ നടിമാർ. രേവതി, പത്മപ്രിയ, പാർവ്വതി എന്നിവരാണ് അമ്മയുമായി ചർച്ച നടത്തിയത്. പാർവതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതി
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോക്കെതിരായ കേസിന് മേൽ സമ്മർദ്ദം മുറുങ്ങുന്നതിനിടെ മോഹൻലാൽ അടക്കമുള്ളവരെ സമ്മർദ്ദത്തിലായി നടിമാരുടെ നീക്കം. എ.എം.എം.എക്ക് കത്തെഴുതി നടിമാർ. ദിലീപിനെതിരായ കേസിൽ അടക്കം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയത്. ഒരാഴ്‌ച്ചക്കകം നടപടി വേണമെന്നും കത്തിൽ നടിമാർ ആവശ്യപ്പെട്ടു. ഡബ്ല്യൂസിസിയിലെ അംഗങ്ങളുമായ നടിമാർ. രേവതി, പത്മപ്രിയ, പാർവ്വതി താരസംഘടനക്ക് കത്തു നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദീലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുത്ത നടപടിയെ കുറിച്ച് ചർച്ച തുടരുകയാണെന്ന് സംഘടനക്ക് കത്ത് നൽകിയ നടിമാർ. അമ്മയുമായി നടന്ന ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഡബ്ല്യൂസിസിയിലെ അംഗങ്ങളുമായ നടിമാർ. രേവതി, പത്മപ്രിയ, പാർവ്വതി എന്നിവരാണ് അമ്മയുമായി ചർച്ച നടത്തിയത്.
പാർവതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടൻ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് 7 ന് നടന്ന ചർച്ചയിൽ തൃപ്തിയുണ്ടെന്ന് നടിമാർ പ്രതികരിച്ചിരുന്നു. രാജിവെച്ച ഡബ്ല്യു.സി.സി. അംഗങ്ങൾ തിരിച്ചുവരുന്ന കാര്യത്തിലുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയ്ക്കെടുത്തിരുന്നു. എന്നാൽ പിന്നീട് തീരുമാനം വൈകുന്നതിലും നടപടികൾ വൈകുന്നതിന്റേയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും കത്ത് നൽകിയിരിക്കുന്നത്.
കഴിഞ്ഞ എ.എം.എം.എ. ജനറൽ ബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേർക്കുനേർ കൊണ്ടുവന്നത്. തീരുമാനത്തെ തുടർന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരും എ.എം.എം.എയിൽ നിന്ന് രാജിവെച്ചിരുന്നു.
എഴുതിത്ത്ത്തയാറാക്കിയ 25ൽ പരം ആവശ്യങ്ങളുമായാണ് നടിമാരായ പാർവതിയും പത്മപ്രിയയും രേവതിയും അന്ന് ചർച്ചയ്ക്ക് എത്തിയത്. നേരത്തെ ഉന്നയിച്ച ആരോപണമായിരുന്നു ആദ്യ റൗണ്ടിൽ ചർച്ച. ആ ചർച്ചയിൽ ഫലം കാണാതെ ഇവർ പുറത്തേക്ക് പോവുകയും ചെയ്തു. പുറത്തേക്ക് എത്തിയ ഇവരെ തിരിച്ച് ചർച്ചയ്ക്ക് ക്ഷണിക്കാൻ ബാബുരാജും ശ്വേതാ മേനോനും നന്നേ പാടുപെട്ടു. 15 മിനുട്ടിന് ശേഷം വീണ്ടും ഇവർ അകത്തേക്ക്. വീണ്ടും ഒരു മണിക്കൂർ വാഗ്വാദങ്ങളായിരുന്നു നടന്നത്. രാജിവച്ച നടിമാരെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടു. എന്നാൽ ചില എക്‌സിക്യൂട്ടീവ് അംഗങ്ങൾ അക്കാര്യം എതിർത്തു. ഇക്കാര്യത്തിലാണ് ആദ്യം ശബ്ദമുയർന്നത്.