- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിനെതിരെ ഉയർന്നത് കടുത്ത രോഷം; ബി.ഉണ്ണികൃഷ്ണനും ഇടവേള ബാബുവിനും ബാബുരാജിനും താക്കീത്; പേരുപോലും പറയാതെ മോഹൻലാൽ വിശേഷിപ്പിച്ചത് മൂന്നു നടിമാരെന്ന്; ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് കളിയാക്കിയത് ചൂടുവെള്ളത്തിൽ വീണ പൂച്ചയെന്ന്; നടൻ കുറ്റാരോപിതനായപ്പോൾ ഉണ്ണിക്കൃഷ്ണൻ അയാളെ വച്ച് സിനിമ പ്രഖ്യാപിച്ചു; ഇനിയും കണ്ണിൽ പൊടിയിടാനാവില്ലെന്ന് നടിമാർ മുന്നറിയിപ്പ് നൽകിയപ്പോൾ വിറച്ചത് ആൺകോയ്മയിൽ ഷൈൻ ചെയ്യുന്ന മലയാള ചലച്ചിത്ര ലോകം
കൊച്ചി: മലയാള സിനിമയിൽ ആൺകോയ്മ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ഡബ്യുസിസി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചത്. എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന്റെ തങ്ങളോടുള്ള സമീപനത്തിൽ സങ്കടം അറിയിച്ചുകൊണ്ട് രേവതി തുടങ്ങിയ വാർത്താസമ്മേളനത്തിൽ നടിമാർ മാറി മാറി സംസാരിക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാർ മാത്രമല്ല, ഞങ്ങൾക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ രേവതി വ്യക്തമാക്കി. രാജിക്കത്ത് തയാറാക്കി വെച്ച് ഇടവേള ബാബുവിനെ വിളിച്ചുവെന്ന പാർവതി പരഞ്ഞു. അപ്പോൾ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ചർച്ചയ്ക്ക് എത്തിയത്. അവർ ഞങ്ങളെ കേൾക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാൻ അനുവദിക്കണമെന്ന് കെഞ്ചേണ
കൊച്ചി: മലയാള സിനിമയിൽ ആൺകോയ്മ ഇനി വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ഡബ്യുസിസി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചത്. എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന്റെ തങ്ങളോടുള്ള സമീപനത്തിൽ സങ്കടം അറിയിച്ചുകൊണ്ട് രേവതി തുടങ്ങിയ വാർത്താസമ്മേളനത്തിൽ നടിമാർ മാറി മാറി സംസാരിക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാർ മാത്രമല്ല, ഞങ്ങൾക്ക് മൂന്ന് പേരുകളുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല? വാർത്താസമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ രേവതി വ്യക്തമാക്കി.
രാജിക്കത്ത് തയാറാക്കി വെച്ച് ഇടവേള ബാബുവിനെ വിളിച്ചുവെന്ന പാർവതി പരഞ്ഞു. അപ്പോൾ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാമെന്ന് പറഞ്ഞതനുസരിച്ചാണ് ചർച്ചയ്ക്ക് എത്തിയത്. അവർ ഞങ്ങളെ കേൾക്കുമെന്നും തെറ്റായ തീരുമാനം തിരുത്തുമെന്നും പ്രതീക്ഷിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് മൂടുകയായിരുന്നു. 40 മിനിറ്റോളം അവരോട് സംസാരിക്കാൻ അനുവദിക്കണമെന്ന് കെഞ്ചേണ്ടി വന്നു. പീഡിപ്പിക്കപ്പെട്ട നടിയുടെ ഒരു വോയ്സ് നോട്ട് അവരെ കേൾപ്പിച്ചതോടെ അവരെല്ലാം നിശബ്ദരായി!
ആദ്യ പ്രതികരണം പ്രസിഡന്റിന്റെയായിരുന്നുവെന്ന് പത്മപ്രിയ വ്യക്തമാക്കി. ഇരയ്ക്കൊപ്പം നിൽക്കാൻ വ്യക്തിപരമായി തയാറാണെന്നും എന്നാൽ ജനറൽ ബോഡി തീരുമാനം താനെങ്ങനെ തിരുത്തുമെന്നുമാണ് അദ്ദേഹം ചോദിച്ചത്. നടിയെ തിരിച്ചെടുക്കണമെന്ന ആവശ്യമുന്നയിച്ചപ്പോൾ അവൾ അപേക്ഷിച്ചാൽ എക്സിക്യൂട്ടിവ് പരിഗണിക്കാമെന്നും പിന്നീട് ജനറൽ ബോഡിയിൽ വോട്ടിനിട്ട് തീരുമാനിക്കാമെന്നുമായിരുന്നു പ്രതികരണം.
ആക്രമിക്കപ്പെട്ട നടിയെ ബാബുരാജ് ചൂടുവെള്ളത്തിൽ വീണ പൂച്ചയെന്ന് വിശേഷിപ്പിച്ചുവെന്ന് പാർവതി കുറ്റപ്പെടുത്തി. ഓഗസ്റ്റ് 7 ലെ മീറ്റിങ്ങിനിടെ നടന്ന പ്രസ് മീറ്റിൽ ഒന്നും സംസാരിക്കരുതെന്ന് പറഞ്ഞിരുന്നു. ഒരു തീരുമാനം അന്നുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിൽ മൗനം പാലിച്ചു. പക്ഷേ മാധ്യമങ്ങൾ പോയതോടെ അവരുടെ ഭാവം മാറി.നിയമവശങ്ങൾ നോക്കണമെന്നും 30 ദിവസം വേണമെന്നും പറഞ്ഞു. ഞങ്ങൾ സമ്മതിക്കാത്തതു കൊണ്ട് അത് പത്ത് ദിവസമാക്കി. എന്നാൽ സംയുക്ത പ്രസ്താവന നടത്താതെ സ്വന്തമായി പ്രസ്താവന നടത്തി വഞ്ചിച്ചു.
തങ്ങൾ വെച്ച നിർദ്ദേശങ്ങളിൽ രാജിവെക്കുന്നവരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ളവരെ തിരിച്ചെടുക്കാമെന്ന് സമ്മതിച്ചെങ്കിലും കുറ്റാരോപിതനായ നടനെ പുറത്താക്കുന്നതിൽ മാത്രം നിയമോപദേശം വേണമെന്നാണ് പറഞ്ഞത്. എന്നാൽ, എപ്പോൾ അമ്മ ഇപ്പോൾ ഞങ്ങൾക്ക് നൽകിയിരിക്കുന്ന ഒരാവശ്യവും അംഗീകരിച്ചിട്ടില്ലെന്ന് രേവതി പറഞ്ഞു.ഞങ്ങൾ ഇപ്പോൾ ഇത് സംസാരിക്കുന്നത് നാളെ വരുന്നവർക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണ്. 17 വയസായ ഒരു പെൺകുട്ടി എന്റെ വാതിലിൽ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാർക്കും ആ അനുഭവമുണ്ടാകരുത്. ആക്രമിക്കപ്പെട്ട നടിയുടെ പേരു പോലും പറയാനാകാതെ അവൾക്കും സമൂഹത്തിനുമിടയിൽ മറ സൃഷ്ടിക്കുന്നത് ശരിയല്ലെന്നും രേവതി പറഞ്ഞു.
സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് രമ്യ നമ്പീശൻ പറഞ്ഞത്. മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷൻ രൂപീകരിക്കും. ഇത് തുടക്കം മാത്രമാണെന്നും ആരും രാജിവെക്കുന്നില്ലെന്നും ബീന പോൾ പറഞ്ഞു.. മീ ടൂ ക്യാമ്പയിനിങ്ങും തുടങ്ങുന്നില്ല. ഇൻഡസ്ട്രിയെ മികച്ചതാക്കാൻ ശ്രമം തുടരും. എഎംഎംഎ സന്തുഷ്ട കുടുംബമല്ല; ആ മുഖംമൂടി വലിച്ചുകീറും. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്റെ ധീരതയിലൂടെ കാണിച്ചു തന്നതെന്നും പാർവതി ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ മീ ടൂ ക്യാമ്പയിൻ ശക്തമാകുമ്പോൾ ആമിർ ഖാനും അക്ഷയ് കുമാറുമൊക്കെ എങ്ങനെ നിലപാടെടുക്കുന്നു എന്ന് നമ്മൾ കണ്ടതാണെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
ഇവിടെ ഒരു നടൻ കുറ്റാരോപിതനായപ്പോൾ ഉടൻ ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണൻ അയാളെ വെച്ച് സിനിമ പ്രഖ്യാപിക്കുകയാണ് ചെയ്തത്. നടി പരസ്യമായി ആരോപണമുന്നയിട്ടും ആലോചിക്കാമെന്നാണ് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്.
അമ്മയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കാരണമാണു രാജി വച്ചതെന്നു രമ്യ നമ്പീശൻ പറഞ്ഞു. അമ്മയിൽ നിയമങ്ങൾ അവർ എഴുതും. പലതും അവർ ഒഴിവാക്കും. അംഗങ്ങളെ പോലും പറ്റിക്കുകയാണ്. പച്ചയായിട്ടു പറഞ്ഞാൽ നാടകങ്ങളാണു നടക്കുന്നത്. ഇനി അങ്ങനെയൊരു സ്ഥലം വേണ്ടെന്നും രമ്യ പറഞ്ഞു. നമ്മൾ ഇവിടം വിട്ടുപോകും എന്ന് ആരെങ്കിലും കരുതിയിട്ടുണ്ടെങ്കിൽ അതു വേണ്ട. അനീതിക്ക് ഒരു തീർപ്പു വേണം. കണ്ണടച്ച് മിണ്ടാതിരിക്കാൻ കഴിയില്ല. അമ്മ സംഘടനയിലുള്ള വിശ്വാസമല്ല പോയത്. നേതൃത്വത്തിലുള്ള വിശ്വാസമാണു പോയതെന്നും പാർവതി വ്യക്തമാക്കി.
മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയുടെ സെറ്റിൽ വച്ച് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് അർച്ചന പത്മിനി എന്ന നടി വെളിപ്പെടുത്തി. ഒരു പ്രൊഡക്ഷൻ കൺട്രോളറാണ് മോശമായി പെരുമാറിയത്. ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണന് പരാതി നൽകി.എന്നാൽ ഒന്നും സംഭവിച്ചില്ല. സിനിമയിൽ ചെറിയ റോളുകൾക്ക് ചെയ്യുന്ന ആളാണ്. മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ ഷെറിൻ സ്റ്റാൻലിയിൽ നിന്നും വളരെ മോശമായ അനുഭവമുണ്ടായി. ഫെഫ്കയിൽ രണ്ടു തവണ പരാതി നൽകിയിട്ടും ബി.ഉണ്ണിക്കൃഷ്ണനോ സിബി മലയിലോ ഒരു നടപടിയുമെടുത്തില്ല. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കിൽ എന്നെ പോലെ ഒരു ചെറിയ ആർട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പൊലീസിൽ പരാതി നൽകാത്തത് എനിക്ക് ജീവിതത്തിൽ മറ്റു കാര്യങ്ങൾ ചെയ്യാനുള്ളതുകൊണ്ടും അവരുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണെന്നും അവർ പറഞ്ഞു. മുകേഷ് വിഷയത്തിൽ താരസംഘടനയും സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് റിമ കല്ലിങ്കലും ആവശ്യപ്പെട്ടു.
ഏതായാലും എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനും ഭാരവാഹികൾക്കും ശക്തമായ മുന്നറിയിപ്പാണ് ഇന്ന് ഡബ്ല്യുസിസി അംഗങ്ങൾ നൽകിയത്. ആൺകോയ്മയുടെ കാലം കഴിഞ്ഞെന്നും സംഘടന അടക്കിപ്പിടിച്ചുഭരിച്ച് തങ്ങളെ നിശ്ശബ്ദരാക്കുന്ന പരിപാടി നടപ്പില്ലെന്നും കണ്ണിൽ പൊടിയിടാനുള്ള നീക്കം വിലപ്പോവില്ലെന്നും അർഥശങ്കയ്ക്കിടയില്ലാത്ത ിവധം നടിമാർ വ്യക്തമാക്കി.