തിരുവനന്തപുരം. കേരളത്തിലെ പ്രമുഖ കേബിൾ ടിവി ഓപ്പറേറ്ററായ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ബ്രോഡ്ബാന്റ്, കേബിൾ, ഏ.സി വി.ന്യൂസ് ചാനൽ അടക്കമുള്ള വിഭാഗങ്ങളിലെ പ്രവർത്തനം ബോധപൂർവ്വം തടസപ്പെടുത്തുന്നു.

ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയ താൽക്കാലിക ജീവനക്കാരിയെ കമ്പിനിയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തി, നടപടി സ്വീകരിച്ചതിനെ തുടർന്നാണ് സമരമാരംഭിച്ചത്. മുൻപും ഇത്തരത്തിൽ ആരോപണവിധേയയായ ഈ ജീവനക്കാരി, വീണ്ടും സാമ്പത്തിക തിരുമറി നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ചതിനെ തുടർന്ന് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിടാൻ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് പ്രസ്തു ഔട്ട്‌സോഴ്‌സ് കമ്പനിക്ക് ശുപാർശ നൽകിയിരുന്നു . ഇതേ തുടർന്ന് ജീവനക്കാരിയെ ജോലിയിൽ നിന്നും പ്രസ്തുത ഔട്ട് സോഴ്‌സ് വിഭാഗം നീക്കം ചെയ്യുകയായിരുന്നുവെന്ന് ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ അറിയിച്ചു.

ഈ ജീവനക്കാരി അംഗമായ തൊഴിലാളി സംഘടനയുടെ ഒരു വിഭാഗം ജീവനക്കാരുടെ സംഘമാണ് ജീവനക്കാരെ തടഞ്ഞ് കൊണ്ടുള്ള സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ സമരവുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയുപ്പും സംഘടന കമ്പിനിക്ക് നൽകിയതുമില്ല. നിലവിൽ സമരരംഗത്തുള്ള സംഘടനാ നേതാക്കന്മാർക്ക് എതിരേ മുൻപും സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ഒരു വിഭാഗം ജീവനക്കാർ മറ്റ് ഉള്ളവരെ കൂടി തടയാൻ ശ്രമിക്കുന്നത് കമ്പിനിയുടെ ദൈന്യംദിന പ്രവർത്തനത്തെ ബാധിച്ചു തുടങ്ങി, ചാനൽ വിഭാഗമായ ഏ.സി.വി യുടെ പല ലൈവ് പരിപാടികളും നിർത്തിവച്ച്, റിക്കോർഡ് പ്രോഗ്രാമാണ് നിലവിൽ സംപ്രേഷണം ചെയ്യുന്നത്.

ഏ.സി.വി ന്യൂസിലെ പ്രോഗ്രാമുകൾ പലതും മുടങ്ങി തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന ന്യൂസ് ബുള്ളറ്റിൻ പോലും വരും ദിവസങ്ങളിൽ തടസ്സപ്പെടുത്തും എന്നാണ് സമരമുഖത്തുള്ള സംഘടനയുടെ ഭീഷണി. ആയിരക്കണക്കിന് വരുന്ന കേബിൾ ടിവി, ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ സമരം ബുദ്ധിമുട്ടിക്കുന്നുണ്ട്. മാർക്കറ്റിങ്ങ് വിഭാഗത്തിനും ലക്ഷങ്ങളുടെ നഷ്ടമാണ് സമരം മൂലം ഉണ്ടായിരിക്കുന്നത്. അതേ സമയം ഇത്തരം നിയമവിരുദ്ധമായ സമരത്തെ, നിയമപരമായി തന്നെ നേരിടും എന്നാണ് കമ്പിനി അറിയിക്കുന്നത്.

പല ഓഫീസുകളും നിലവിൽ പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. നിലവിൽ സമരത്തിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നൽകില്ലന്ന് കമ്പിനി ഇതിനാൽ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക തിരുമറി നടത്തിയ ഒരു ജീവനക്കാരിയെ സംരക്ഷിക്കാൻ ബഹുഭൂരിപക്ഷം ജീവനക്കാരെയും ഉപഭോക്കാക്കളെയും ബുദ്ധിമുട്ടിക്കുന്ന സമരരീതിക്ക് എതിരേ ജീവനക്കാർക്ക് ഇടയിൽ തന്നെ അമർഷം ഉളവാക്കീട്ടുണ്ട്.

ഭൂരിഭാഗ ജീവനക്കാരുടെ സംഘടനകൾ അടക്കം മറ്റ് സംഘടനകൾ ഈ അനാവശ്യ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.