- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പിയടിച്ചതിന് തെളിവില്ല; തുണ്ടു കടലാസ് കണ്ടെടുക്കാനുമായില്ല; ഉത്തരക്കടലാസിൽ നിറയെ തെറ്റുകളും; ആകെയുള്ളത് ഇൻവിജിലേറ്ററിന്റെ മൊഴി മാത്രം: എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ നിറയുന്നത് ഐജി ജോസിന്റെ വാദങ്ങൾ
കൊച്ചി: ഐ.ജി ടി.ജെ.ജോസ് കോപ്പിയടിച്ചതിന് വ്യക്തമായ തെളിവില്ലെന്ന് എ.ഡി.ജി.പി എൻ ശങ്കർ റെഡ്ഡിയുടെ അന്വേഷണ റിപ്പോർട്ട്. ഐ.ജിയുടെ ഉത്തരപ്പേപ്പറിൽ തെറ്റുണ്ട്. കോപ്പിയടിച്ചതാണെങ്കിൽ ഇങ്ങനെയുണ്ടാകാനിടയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. പരീക്ഷാഹാളിലുണ്ടായിരുന്ന അധികൃതർക്ക് തുണ്ടുപേപ്പറുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും പറയുന്ന
കൊച്ചി: ഐ.ജി ടി.ജെ.ജോസ് കോപ്പിയടിച്ചതിന് വ്യക്തമായ തെളിവില്ലെന്ന് എ.ഡി.ജി.പി എൻ ശങ്കർ റെഡ്ഡിയുടെ അന്വേഷണ റിപ്പോർട്ട്. ഐ.ജിയുടെ ഉത്തരപ്പേപ്പറിൽ തെറ്റുണ്ട്. കോപ്പിയടിച്ചതാണെങ്കിൽ ഇങ്ങനെയുണ്ടാകാനിടയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. പരീക്ഷാഹാളിലുണ്ടായിരുന്ന അധികൃതർക്ക് തുണ്ടുപേപ്പറുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. എന്നാൽ ഇൻവിജിലേറ്റർ തുണ്ടുകടലാസുമായെത്തി കോപ്പിയടിച്ചു എന്ന മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
കോപ്പിയടിച്ച തുണ്ടു പേപ്പറുകൾ ഇൻവിജിലേറ്റർ ചോദിച്ചെങ്കിലും ടിജെ ജോസ് നൽകിയില്ലെന്നാണ് ആക്ഷേപം, ഇക്കാര്യം അന്വേഷണ റിപ്പോർട്ടിൽ ഇൻവിലേറ്ററിന്റെ മൊഴിയായി സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് ഡിജിപി നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പോർട്ടിന് അന്തിമ രൂപം നൽകിയത്. ഈ റിപ്പോർച്ച് പരിശോധിച്ച ശേഷമാകും ജോസിനെതിരായ നടപടിയിൽ അന്തിമ തീരുമാനം എടുക്കുക.
ഈ മാസം നാലിനാണ് സംഭവം നടന്നത്. എം.ജി സർവകലാശാലയുടെ എൽഎൽ.എം കോഴ്‌സിന്റെ ഓഫ് കാമ്പസ് സെന്ററായ കളമശേരി സെന്റ് പോൾസ് കോളേജിൽ നടന്ന രണ്ടാം വർഷ പരീക്ഷയ്ക്കിടെ ജോസിനെ പിടികൂടിയത്. തുടർന്ന് ഐ.ജിയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ടി.ജെ. ജോസ് കോപ്പിയടിച്ചെന്നായിരുന്നു എം.ജി. സർവകലാശാലാ ഡെപ്യൂട്ടി രജിസ്ട്രാറുടെ കണ്ടെത്തൽ. പ്രാഥമികാന്വേഷണ റിപ്പോർട്ട് ഡെപ്യൂട്ടി രജിസ്ട്രാർ എ.സി. ബാബു പരീക്ഷാ കൺട്രോളർ മുഖേന എം.ജി. സർവകലാശാല വൈസ് ചാൻസലർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
പരീക്ഷാ ദിവസം രാവിലെ പത്തുമണിക്കാണ് ഐ.ജിയുടെ പക്കൽ പരീക്ഷ ഇൻവിജിലേറ്റർ ഗൈഡിൽ നിന്നുള്ള പേജുകൾ കണ്ടെത്തിയത്. പിടിയിലാകുന്ന സമയത്ത് ഇൻവിജിലേറ്റർക്ക് അത് ഐ.ജിയാണെന്ന് അറിയില്ലായിരുന്നു. ആരോപണം നിഷേധിച്ച ഐ.ജി ടി.ജെ ജോസ് തന്നെ ആരും കോപ്പിയടിച്ചതിന് പിടിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ പരീക്ഷയിൽ കോപ്പിയടിച്ചത് തൃശ്ശൂർ റെയ്ഞ്ച് ഐ.ജി ടി.ജെ ജോസ് തന്നെയാണെന്ന് ഡി.ജി.പി ബാലസുബ്രഹമണ്യം സ്ഥിരീകരിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും അറിയിക്കുകയുമുണ്ടായി.
തുടർന്നാണ് എഡിജിപി ശങ്കർ റെഡ്ഡിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഐജി ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.