- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമന വിവാദത്തിൽ കെ ടി ജലീലിന് താൽക്കാലിക ആശ്വാസം; അദീപിന്റെ രാജി സ്വീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ; തിരിച്ച് പോകണമെന്ന് ആവശ്യം അംഗീകരിച്ചു; ഇതുകൊണ്ടൊന്നും പ്രശ്നം അവസാനിക്കില്ലെന്ന് യൂത്ത് ലീഗ്; മന്ത്രി നടത്തിയത് കോടതി വിധിയുടെ ലംഘനമെന്ന് പികെ ഫിറോസ്
തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തിൽ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിന്റെ രാജി സ്വീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ. ജനറൽ മാനേജർ സ്ഥാനം രാജിവെക്കുന്നതായി ഇന്നലെ മാനേജിങ് ഡയറക്ടർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അദീബ് വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് രാജി സ്വീകരിച്ചത്. രാജിവെക്കുന്നുവെന്ന വിവരം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ പദവി ഒഴയുന്നവെന്നാണ് മാനേജിങ് ഡയറക്ടർക്ക് സമർപ്പിച്ച സന്ദേശത്തിൽ പറയുന്നത്. ഇമെയിൽ സന്ദേശം വഴിയാണ് രാജിവെച്ച വിവരം അറിയച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. തന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ആരോപണം വിഷമിപ്പിച്ചതിനാൽ രാജി എന്ന് വിശദീകരണം. ഇന്ന് രാവിലെ കോഴിക്കോട് ഓഫീസിലാണ് യോഗം നടന്നത്. രാജി കത്ത് കിട്ടിയെന്നു എം.ഡി വി.കെ അക്‌ബർ പറഞ്ഞു. ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാർഥി എന്ന നിലയിലാണ് നിയമനം നൽകിയത് എന്നാണ് മന്ത്രി ഉൾപ്പടെ പറഞ്ഞത്.
തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തിൽ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീബിന്റെ രാജി സ്വീകരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ. ജനറൽ മാനേജർ സ്ഥാനം രാജിവെക്കുന്നതായി ഇന്നലെ മാനേജിങ് ഡയറക്ടർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അദീബ് വ്യക്തമാക്കിയിരുന്നു. ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് രാജി സ്വീകരിച്ചത്.
രാജിവെക്കുന്നുവെന്ന വിവരം ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ പദവി ഒഴയുന്നവെന്നാണ് മാനേജിങ് ഡയറക്ടർക്ക് സമർപ്പിച്ച സന്ദേശത്തിൽ പറയുന്നത്. ഇമെയിൽ സന്ദേശം വഴിയാണ് രാജിവെച്ച വിവരം അറിയച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. തന്റെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ആരോപണം വിഷമിപ്പിച്ചതിനാൽ രാജി എന്ന് വിശദീകരണം.
ഇന്ന് രാവിലെ കോഴിക്കോട് ഓഫീസിലാണ് യോഗം നടന്നത്. രാജി കത്ത് കിട്ടിയെന്നു എം.ഡി വി.കെ അക്‌ബർ പറഞ്ഞു. ഏറ്റവും യോഗ്യതയുള്ള ഉദ്യോഗാർഥി എന്ന നിലയിലാണ് നിയമനം നൽകിയത് എന്നാണ് മന്ത്രി ഉൾപ്പടെ പറഞ്ഞത്. എന്നാൽ ഇത് ബന്ധു നിയമനമാണ് എന്ന ആരോപണത്തെ നേരിട്ട് മന്ത്രിക്ക് ആത്മവിശ്വാസത്തോടെ മറുപടി പറയാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചത് സുപ്രീംകോടതി വിധി ലംഘിച്ചാണെന്നു യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ്. സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പെടെയുള്ള ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളല്ലെന്നു 2003ൽ ഫെഡറൽ ബാങ്കും സാഗർ തോമസും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിനു സർക്കാർ സ്ഥാപനത്തിൽ നിയമനം നൽകിയതു നിയമാനുസൃതമല്ല.
നിയമനവിവാദം: മന്ത്രി ജലീലിന്റെ ബന്ധു രാജിവയ്ക്കുന്നു, സന്നദ്ധത അറിയിച്ച് കത്ത് അദീബ് രാജിവച്ചതുകൊണ്ടു ജലീൽ രക്ഷപ്പെടില്ല. തൊണ്ടിമുതൽ തിരിച്ചേൽപ്പിച്ചാൽ മോഷ്ടാവു കുറ്റവിമുക്തനാകില്ല. അദീബ് പറഞ്ഞ ആത്മാഭിമാനം മന്ത്രിക്കുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. കുറ്റക്കാരനല്ലെന്നു വിജിലൻസ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താൻ മന്ത്രി തയാറാകണം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അതു നിഷേധിച്ചാൽ മാത്രമേ കോടതിയെ സമീപിക്കാനാകൂ. സർക്കാർ, അന്വേഷണത്തിന് അനുമതി നൽകിയില്ലെങ്കിൽ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബന്ധു നിയമനത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും ഈ വിഷയത്തിൽ ഉയർന്ന് വന്നത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആണ് ആരോപണം ഉന്നയിച്ച് രംഗത്ത് വന്നതും. പ്രതിഷേധം അവസാനിക്കുന്നില്ലെന്നും കൂടുതൽ തെളിവുകൾ ഈ വിഷയത്തിൽ ഉന്നയിക്കാൻ ഉണ്ടെന്നും ഒന്നാം പ്രതിയായ മന്ത്രി രാജിവെക്കും വരെ പ്രതിഷേധം തുടരുന്നുമെന്ന് യൂത്ത് ലീഗ് നേതാവ് വ്യക്തമാക്കി.
മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനായ അദീബിനു വഴിവിട്ടാണു നിയമനം നൽകിയെന്ന വിവാദം ശക്തമായിരിക്കെയാണു രാജി. കെ.ടി. അദീബിന്റെ പിജിഡിബിഎയ്ക്ക് കേരളത്തിലെ ഒരു സർവകലാശാലയുടെയും അംഗീകാരമില്ലെന്നു കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞപ്പോൾ, ശമ്പളം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു കോർപറേഷന് അപേക്ഷ നൽകിയതിന്റെ വിവരങ്ങളും പുറത്തായിരുന്നു.
അണ്ണാമല സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നാണ് അദീബ് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ (പിജിഡിബിഎ) നേടിയത്. ബിടെക്കിനൊപ്പം പിജിഡിബിഎയും ഉള്ളതുകൊണ്ടാണ് അദീബിനെ ജോലിക്കെടുത്തത്. കാലിക്കറ്റ് സർവകലാശാല ഈ കോഴ്സിന് അംഗീകാരം നൽകിയിട്ടുണ്ടെന്നാണു കോർപറേഷന്റെ വാദം.എന്നാൽ, അണ്ണാമല സർവകലാശാലയുടെ പിജിഡിബിഎയ്ക്കു കാലിക്കറ്റിന്റെ അംഗീകാരമില്ല. കേരള, എംജി സർവകലാശാലകളും ഈ കോഴ്സ് അംഗീകരിച്ചിട്ടില്ല. അദീബ് ജോലി അപേക്ഷയ്ക്കൊപ്പം പിജിഡിബിഎം കോഴ്സിന്റെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.