- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകരാറിലായ ദാമ്പത്യങ്ങൾ കൂട്ടിയിണക്കി ജനപ്രിയയായി; വസ്തു തർക്കങ്ങൾ പറഞ്ഞു തീർക്കാനും സമർത്ഥ; റിജോഷ് പീഡിപ്പിച്ച പെൺകുട്ടിയും ഓടിയെത്തിയത് സെലീനയുടെ അടുത്ത്; ഒത്തുതീർപ്പ് ചർച്ചകളിലെ സൗഹൃദം സാമ്പത്തികത്തിലേക്ക് വഴിമാറി; പ്രതികാരം തീർക്കാൻ അറത്തു മാറ്റിയത് ഇടത് മാറിടവും; കൊല്ലപ്പെട്ടത് അടിമാലിക്കാരുടെ 'ഒത്തുതീർപ്പ് മാഡം'
അടിമാലി: തകരാറിലായ ദാമ്പത്യ ബന്ധങ്ങൾ കൂട്ടിയിണക്കാൻ എത്തും. വസ്തുതർക്കങ്ങൾ തുടങ്ങി അറിവിൽപ്പെടുന്ന പ്രശ്‌നങ്ങളുടെ ഒരറ്റത്ത് പിടിക്കാൻ ഓടിയെത്തും. അഭിഭാഷകയെന്നും ലീഗൽ സെൽ സെക്രട്ടറിയെന്നും സ്വയം പരിചയപ്പെടുത്തി രംഗപ്രവേശം. സൈക്കോളജിസ്റ്റും വനിതകമ്മീഷൻ പ്രതിനിധിയുമൊക്കെയായി പരിചയം സ്ഥാപിച്ച് ബന്ധം തുടരുന്നതും തുടർക്കഥ. ഇന്നലെ ദാരുണമായികൊല്ലപ്പെട്ട സെലീനയുടെ ജീവിതത്തെക്കുറിച്ച് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം ഇതാണ്. വിദ്യാസമ്പന്നയെന്ന മട്ടിലും ഭാവത്തിലുമായിരുന്നു സെലീന തങ്ങളോട് പെരുമാറിയിരുന്നതെന്നും യഥാർത്ഥത്തിൽ ഇവരുടെ പ്രവർത്തനം എന്തായിരുന്നെന്ന് തങ്ങൾക്കറിയില്ലെന്നുമാണ് പ്രദേശവാസികൾ മറുനാടനോട് വ്യക്തമാക്കിയത്. മൂന്ന് വർഷം മുമ്പ് ദേവിയാർ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിന്റെ പി ടി എ കമ്മറ്റിയിൽ അംഗമായിരുന്നു ഇവർ. രണ്ടുമക്കളും ഇതേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സെലീന തന്നേ പരിചയപ്പെട്ടത് ദേവികുളം ലീഗൽ സെല്ലിന്റെ സെക്രട്ടറിയെന്ന് അവകാശപ്പെട്ടാണെന്ന് പി ടി എ പ്രസിഡന്റ് നൗഷാദ് മറുനാടനോട് വ്യക
അടിമാലി: തകരാറിലായ ദാമ്പത്യ ബന്ധങ്ങൾ കൂട്ടിയിണക്കാൻ എത്തും. വസ്തുതർക്കങ്ങൾ തുടങ്ങി അറിവിൽപ്പെടുന്ന പ്രശ്‌നങ്ങളുടെ ഒരറ്റത്ത് പിടിക്കാൻ ഓടിയെത്തും. അഭിഭാഷകയെന്നും ലീഗൽ സെൽ സെക്രട്ടറിയെന്നും സ്വയം പരിചയപ്പെടുത്തി രംഗപ്രവേശം. സൈക്കോളജിസ്റ്റും വനിതകമ്മീഷൻ പ്രതിനിധിയുമൊക്കെയായി പരിചയം സ്ഥാപിച്ച് ബന്ധം തുടരുന്നതും തുടർക്കഥ.
ഇന്നലെ ദാരുണമായികൊല്ലപ്പെട്ട സെലീനയുടെ ജീവിതത്തെക്കുറിച്ച് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം ഇതാണ്. വിദ്യാസമ്പന്നയെന്ന മട്ടിലും ഭാവത്തിലുമായിരുന്നു സെലീന തങ്ങളോട് പെരുമാറിയിരുന്നതെന്നും യഥാർത്ഥത്തിൽ ഇവരുടെ പ്രവർത്തനം എന്തായിരുന്നെന്ന് തങ്ങൾക്കറിയില്ലെന്നുമാണ് പ്രദേശവാസികൾ മറുനാടനോട് വ്യക്തമാക്കിയത്. മൂന്ന് വർഷം മുമ്പ് ദേവിയാർ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിന്റെ പി ടി എ കമ്മറ്റിയിൽ അംഗമായിരുന്നു ഇവർ. രണ്ടുമക്കളും ഇതേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. സെലീന തന്നേ പരിചയപ്പെട്ടത് ദേവികുളം ലീഗൽ സെല്ലിന്റെ സെക്രട്ടറിയെന്ന് അവകാശപ്പെട്ടാണെന്ന് പി ടി എ പ്രസിഡന്റ് നൗഷാദ് മറുനാടനോട് വ്യക്തമാക്കി. സാമൂഹിക പ്രവർത്തക എന്ന നിലയിൽ താൻ നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഈ അവസരത്തിൽ ഇവർ സൂചിപ്പിച്ചതായും നൗഷാദ് അറിയിച്ചു.
കേസിൽ കസ്റ്റഡിയിലായ റിജോഷിന് ശരീരഭാഗം അറുത്ത് മറ്റുന്ന തരത്തിലേക്ക് സെലിനയോട് പ്രതികാരവും വെറുപ്പും വളരാൻ കാരണം പണ സമ്പന്ധമായ തർക്കം മാത്രമാണോ കാരണമെന്ന കാര്യത്തിലും പരക്കെ സംശയം ഉയർന്നിട്ടുണ്ട്. അടിമാലി ബസ്റ്റാന്റിൽ പഞ്ചായത്ത് കെട്ടിടത്തിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വന്നിരുന്ന ഇയാളെ സെലീന ഏത് സാഹചര്യത്തിൽ പരിചയപ്പെട്ടുവെന്നും ഇവർ തമ്മിൽ ലക്ഷത്തിലധികം രൂപുടെ പണമിടപാട് നടക്കാനുണ്ടായ സാഹചര്യം സംജാതമായതിനെക്കുറിച്ചുമെല്ലാം പൊലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അടിമാലി പതിനാലാം മൈൽ ചരിവിളപുത്തൻവീട് അബ്ദുൾ സിയാദിന്റെ ഭാര്യ സെലീന (41) യുടെ മൃതദേഹമാണ് ഇന്നലെ രാത്രി എട്ടരയോടെ വീടിന്റെ പിൻഭാഗത്ത് കണ്ടെത്തിയത്.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ മുഴുവൻ മറ്റത്തിൽ നേഴ്‌സറിക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിൽ നിന്നു സെലീന വസ്ത്രങ്ങൾ കഴുകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി റിജോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളിൽ പ്രതി പുറത്തിറങ്ങി. 2.24ന് ഇയാൾ ബൈക്കിൽ കയറി പോവുന്ന ദൃശ്യങ്ങൾ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പ്രതി നേരത്തെ ഒരു പീഡനശ്രമ കേസിൽ കുടുങ്ങിയിരുന്നു. ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി സാമൂഹ്യ പ്രവർത്തകയായ സെലീനയുടെ സഹായം തേടി. പെൺകുട്ടിയെ സഹായിച്ചതോടെ പ്രതിക്ക് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാൽ, പിന്നീട് സെലീനയും റിജോഷും കണ്ടുമുട്ടുകയും, സൗഹൃദത്തിലാകുകയും ചെയ്തു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു.
ഇതേതുടർന്നുണ്ടായ തർക്കമാണ് കൊടും ക്രൂരതക്ക് കാരണമായതെന്നാണ് സംശയം. സെലീനയെ വകവരുത്താൻ തീരുമാനിച്ചുറപ്പിച്ച് വീട്ടിലെത്തിയ ഗിരോഷ് സെലീനയുടെ തൊണ്ണക്കുഴിയിൽ കത്തി കുത്തിയിറക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായശേഷം വീണ്ടും ഇത് ആവർത്തിച്ചു. തുടർന്ന് ഇടതുസ്തനം അതേ കത്തികൊണ്ട് അറുത്തെടുത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി പൊതിഞ്ഞെടുത്തു. തുടർന്നു ബൈക്കിൽ കയറി തൊടുപുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ ഒരു പ്രാവശ്യം പുറത്തിറങ്ങി രംഗം നിരീക്ഷിക്കുന്നതും സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. അടിമാലിയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്നു ഗിരോഷ്. ഇന്നു പുലർച്ചെ തൊടുപുഴയിലെ വീടുവളഞ്ഞാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലക്ക് ഉപയോഗിച്ചിരുന്ന കത്തി വനമേഖലയിൽ എറിഞ്ഞുകളഞ്ഞതായാണ് പ്രതിയുടെ മൊഴി. ഇതേ തുടർന്ന് കത്തിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
മത്സ്യവ്യാപാരിയായ ഭർത്താവ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകൾ തെളിച്ചതുമില്ല. അതിനാലാണു വീടിന്റെ പിൻഭാഗത്ത് നോക്കിയതെന്നും മൊഴി നൽകി. സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്പൈസസ് സ്ഥാപനത്തിൽ നിന്ന് അടക്കമുള്ളവർ ഓടിയെത്തുകയായിരുന്നു. നൈറ്റി ധരിച്ചിരുന്ന സെലീനയുടെ ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു. ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. അടിമാലി സി.ഐ: പി.കെ. സാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിയായ അബ്ദുൾ അസീസുമായി രണ്ടായിരത്തിലായിരുന്നു വിവാഹം. കിടക്ക വ്യാപാരിയായിരുന്ന ഇയാൾ അടുത്തിടെയായി മത്സ്യവ്യാപാരത്തിലേക്കു മാറിയിരുന്നു.
ഏതാനും വർഷങ്ങളായി ഇവർ വീടുവാങ്ങി കുടുംബസമേതം പതിനാലാംമൈലിലാണു താമസിക്കുന്നത്. മക്കളായ അബ്ദുൾ റഫീഖും ആഷിഖും എറണാകുളം മുളന്തുരുത്തി സെന്റ് മേരീസ് സ്‌കൂൾ വിദ്യാർത്ഥികളാണ്. ഇരുവരും വർഷങ്ങളായി ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. മരിച്ച സെലീന അടിമാലി കാട്ടുവിളയിൽ കുടുംബാംഗമാണ്.