- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസിയുവാവിന്റെ മരണം; കൊലപാതകമോ ആത്മഹത്യയോ സ്ഥീരികരിക്കാനാവാതെ പൊലീസ്; ശാന്തൻപാറയിലെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ദൂരുഹതകൾ ഏറെ; ജനാലയോട് ചേർത്ത് ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ടിരുന്നതിന്റെ ചുരുൾ അഴിക്കാനാവാതെ ശാന്തപാറ പൊലീസ്
ഇടുക്കി:ആദിവാസി യുവാവിന്റെ മൃതദേഹം ചങ്ങലയിൽ കെട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരഹതയേറുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ പൊലീസ്. സംഭവത്തിൽ അസ്വാഭാവികത ഉണ്ട് എന്നാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ശാന്തപാറ പൊലീസ് പറയുന്നത്. യുവാവ് ആത്മഹത്യ ചെയ്താണോ എന്ന് പൊലീസിന് സംശയമുണ്ട്.
എന്നാൽ മൃതദേഹത്തിന്റെ അടുത്ത് നിന്ന് ഇന്ധനം കൊണ്ട് വന്ന കുപ്പിക്കും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററിനും ഒപ്പം ഒരു വടി ഉണ്ടായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നുണ്ട്. കൈകൾ ജനലിനോട് ചേർത്ത് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലായിലായിരുന്നു മൃതദേഹം. ഇത് മരിച്ച ആളിന് ഒറ്റക്ക് ചെയ്യാൻ കഴിയുമോ എന്നതും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിന്നതായിട്ടാണ പൊലീസ് നിഗമനം.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മരിച്ച യുവാവ് മേഖലയിലൂടെ അമിതവേഗതയിൽ സ്‌കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.
ചിന്നക്കനാലിൽ 301 കോളനിയിലെ തരുണിനെയാണ് കഴിഞ്ഞ ദിവസം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങല ഉപയോഗിച്ച് ജനൽ കമ്പിയുമായി ചേർത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.
സംഭവസ്ഥലത്ത് നിന്നും ഒരു വടിയും ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്.ശനിയാഴ്ച ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തൻപാറ പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ