- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടൂർ മൈക്രോഫിനാൻസിൽനിന്ന് പണം തട്ടിയവർ ദുരിതത്തിൽ; മുൻ എസ്എൻഡിപി സെക്രട്ടറിയുടെ വീടിനു ജപ്തിനോട്ടീസ്, തട്ടിപ്പു പണത്തിൽ വാങ്ങിയ ബസുകൾ വ്യാജരേഖയുണ്ടാക്കി മറിച്ചു വിറ്റു; മുൻ പ്രസിഡന്റ് വാങ്ങിയ 20 ഏക്കർ റബർതോട്ടം വിൽക്കാൻ നെട്ടോട്ടം
അടൂർ: കട്ടു തിന്നുന്നവൻ ഗതി പിടിക്കില്ലെന്ന് പറയുന്നത് എത്ര സത്യം! എസ്.എൻ.ഡി.പി യൂണിയൻ മൈക്രോഫിനാൻസിൽനിന്ന് അഞ്ചരക്കോടി തട്ടിയ മുൻ പ്രസിഡന്റും സെക്രട്ടറിയും എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ. തട്ടിപ്പു നടത്തിയ മുൻ പ്രസിഡന്റ് നിബു രാജ്, സെക്രട്ടറി അരുൺ തടത്തിൽ എന്നിവരാണ് സകലതും നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിൽ നിൽക്കുന്നത
അടൂർ: കട്ടു തിന്നുന്നവൻ ഗതി പിടിക്കില്ലെന്ന് പറയുന്നത് എത്ര സത്യം! എസ്.എൻ.ഡി.പി യൂണിയൻ മൈക്രോഫിനാൻസിൽനിന്ന് അഞ്ചരക്കോടി തട്ടിയ മുൻ പ്രസിഡന്റും സെക്രട്ടറിയും എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ.
തട്ടിപ്പു നടത്തിയ മുൻ പ്രസിഡന്റ് നിബു രാജ്, സെക്രട്ടറി അരുൺ തടത്തിൽ എന്നിവരാണ് സകലതും നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിൽ നിൽക്കുന്നത്. 2012 ജൂൺ 16 നാണ് എസ്.എൻ.ഡി.പി അടൂർ യൂണിയൻ ഏഴു കോടി 68 ലക്ഷം രൂപ 256 മൈക്രോ യൂണിറ്റുകൾക്കായി വായ്പയെടുത്തത്. മൂന്നു ലക്ഷം രൂപ സർവീസ് ചാർജ് കിഴിച്ച് ഏഴു കോടി 65 ലക്ഷം രൂപ അന്നത്തെ യൂണിയൻ പ്രസിഡന്റ് നിബു രാജും സെക്രട്ടറി അരുൺ തടത്തിലും ബാങ്കിൽനിന്ന് ഒന്നിച്ചു കൈപ്പറ്റിയെന്നാണ് കേസ്. ഇതേപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. ഇതിനിടയിലാണ് വീട് വയ്ക്കാൻ ബാങ്കിൽ നിന്ന് വായ്പ എടുത്ത നാലു കോടി തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ അരുൺ തടത്തിലിന്റെ വീട് ജപ്തി ചെയ്യാൻ നടപടി ആരംഭിച്ചിരിക്കുന്നത്.
അടൂർ എസ്.ബി.ടിയിൽ നിന്നും വായ്പ എടുത്താണ് അരുൺ ആഡംബരവീട് നിർമ്മിച്ചത്. പാവപ്പെട്ടവൻ ഒരു രൂപ വായ്പയ്ക്ക് ചെന്നാൽ കൊടുക്കാത്ത ബാങ്കാണ് എസ്.ബി.ടി. അവിടെ നിന്നാണ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആയതു കൊണ്ട് അരുണിന് നാലു കോടി വായ്പ നൽകിയത്. തിരിച്ചടവു മുടങ്ങിയതിനെ തുടർന്ന് ബാങ്കുകാർ ആഡംബര വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചു.
അരുണിന്റെ വയോധികമാതാവ് മാത്രമാണ് ഇപ്പോൾ ഈ വീട്ടിൽ താമസം. അതു കാരണം ഇറക്കി വിടാനും ബാങ്കുകാർക്ക് കഴിയുന്നില്ല. മറ്റൊരു വീട്ടിലാണ് അരുണും കുടുംബവും താമസിക്കുന്നത്. ബാങ്കിന്റെ നടപടികളിൽനിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയാണിതെന്നു പറയുന്നു. മൈക്രോഫിനാൻസിലൂടെ തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് അരുൺ 15 ടൂറിസ്റ്റ് ബസുകൾ വാങ്ങിയിരുന്നു. ബാങ്കിൽ നിന്നും പിൻവലിച്ച പണം നേരെ ബംഗളൂരുവിലെ ബസ് ബോഡി ബിൽഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് പിന്നീട് വ്യക്തമായിരുന്നു. തട്ടിപ്പു പുറത്താകുകയും എസ്.എൻ.ഡി.പി ശാഖാംഗങ്ങൾ സമരവുമായി വരികയും ചെയ്തതോടെ ബസുകൾ വിൽക്കേണ്ടി വന്നു. 15 ബസുകൾക്കും സി.സി. കുടിശികയുണ്ടായിരുന്നു. ഈ വിവരം മറച്ചു വച്ചാണ് വിൽപന നടത്തിയത്.
സി.സി. കുടിശിക തീർത്തതിന് ആർ.ടി.ഓഫീസിൽ നിന്ന് ആർ.സി. ബുക്കിൽ പതിക്കുന്ന സ്റ്റിക്കർ വ്യാജമായി നിർമ്മിച്ച് ഒട്ടിച്ചാണ് വാഹനങ്ങൾ വിറ്റത്. ഇതു വാങ്ങിയവർ പേര് മാറ്റാൻ ചെന്നപ്പോഴാണ് തട്ടിപ്പു പുറത്തറിയുന്നത്. ഇതിന്റെ പേരിൽ അന്വേഷണം നടക്കുകയാണ്. ആർ.ടി.ഓഫീസ് ജീവനക്കാരെ സ്വാധീനിച്ചാണ് സ്റ്റിക്കർ നിർമ്മിച്ചതെന്നാണ് പറയുന്നത്.
അരുൺ തടത്തിൽ യൂണിയന്റെ തലപ്പത്ത് വന്നത് വെള്ളാപ്പള്ളിക്ക് മുന്നിൽ അതിസമ്പന്നനായി നടിച്ചിട്ടാണ്. മേലൂട് ശാഖയിൽ നടന്ന സമുദായത്തിന്റെ ഒരു പരിപാടിയുടെ മുഴുവൻ ചെലവും അരുൺ ആണ് വഹിച്ചത്. ഇതിൽ ആകൃഷ്ടനായ വെള്ളാപ്പള്ളി ആദ്യം യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലേക്കും പിന്നീട് സെക്രട്ടറി സ്ഥാനത്തേക്കും അരുണിനെ കൊണ്ടുവരികയായിരുന്നു. അവിടെ നിന്നാണ് മൈക്രോഫിനാൻസിൽ നിന്ന് അഞ്ചരക്കോടി തട്ടിയത്.
പ്രസിഡന്റ് നിബു തട്ടിയെടുത്ത പണം കൊണ്ട് ബിനാമിപ്പേരിൽ ളാഹയിൽ 20 ഏക്കർ റബർതോട്ടം വാങ്ങി. ഇപ്പോൾ ഇത് വിൽക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. റബറിന് വിലയിടിഞ്ഞതിനാൽ ആരും വാങ്ങാൻ വരാത്തതും തിരിച്ചടിയാണ്. തട്ടിപ്പു നടത്തിയ പണത്തിൽ 2.21 കോടി യൂണിയൻ തിരിച്ചടയ്ക്കാമെന്ന് കാട്ടി ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് യൂണിയൻ ഭാരവാഹികൾ കത്തയച്ചത് കഴിഞ്ഞ ദിവസമാണ്.
ബാങ്ക് ഓഫ് ഇന്ത്യ അടൂർ ശാഖയിൽ നിന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ കത്തില്ലാതെയാണ് ബാങ്ക് മാനേജരും യൂണിയൻ പ്രസിഡന്റും സെക്രട്ടറിയും പണമിടപാടു നടത്തിയതത്രേ. സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളാപ്പള്ളി കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവു പ്രകാരം യൂണിയൻ പിരിച്ചു വിടുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു. അഡ്‌മിനിസ്‌ട്രേറ്ററും ഓഡിറ്ററും കൂടി നടത്തിയ പരിശോധനയിലാണ് 5,11,70,515 രൂപയുടെ തീവെട്ടിക്കൊള്ള കണ്ടെത്തിയത്.
വെള്ളാപ്പള്ളിയുടെ ഇടപെടലിനെ തുടർന്ന് സെക്രട്ടറി അരുൺ തടത്തിൽ ഒരു കോടി 75 ലക്ഷം രൂപ ബാങ്കിലും 50 ലക്ഷം രൂപ യൂണിയനിലും അടച്ചു. ഒരു കോടി 42 ലക്ഷം രൂപയ്ക്കുള്ള ചെക്കും നൽകി. 75 യൂണിറ്റുകൾക്ക് മാത്രമാണ് ബാങ്കിൽ നിന്നു കിട്ടിയ തുക കൊണ്ട് വായ്പ നൽകിയിരുന്നത്. ബാക്കി തുകയാണ് വെട്ടിച്ചത്. വായ്പ ലഭിക്കാതിരുന്ന 181 യൂണിറ്റുകൾക്കെതിരെയാണ് റവന്യു റിക്കവറി നോട്ടീസ് ബാങ്ക് നൽകിയത്.
നിബുരാജും അരുൺ തടത്തിലും ചേർന്ന് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് യൂണിയനിലെ 54 ശാഖകളിൽപ്പെട്ട 6000 കുടുംബങ്ങൾ ആശങ്കയിലുമാണ്. യൂണിയൻ മുൻ പ്രസിഡന്റും സെക്രട്ടറിയും 13 കൗൺസിലർമാരും രണ്ട് വനിതാ കൗൺസിലർമാരും ഉൾപ്പെടെ 18 പേർക്കെതിരെ അടൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നിലനിൽക്കുകയാണ്.