- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടുറപ്പാക്കാൻ സംസ്ഥാനം മുഴുവൻ സമുദായ സംഘടനകൾക്ക് സർക്കാർ ഭൂമി എഴുതി നൽകി; വീതം വയ്ക്കുന്നതിൽ മതേതരത്വം കാത്തത് റവന്യൂമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ; എസ്എൻഡിപിക്കും എൻഎസ്എസിനും നക്കാപ്പിച്ച കൊടുത്ത് ആശ്വസിപ്പിച്ചപ്പോൾ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും കൂടി അടിച്ച് മാറ്റിയത് ഏക്കറു കണക്കിന് ഭൂമി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ സമുദായങ്ങളുടെ സഹായം കൂടിയേ തീരൂ. ഈ ഫോർമുല ഉറപ്പക്കാൻ ചോദിക്കുന്നവർക്കെല്ലാം ഭൂമി പതിച്ചു നൽകുകയാണ് സർക്കാർ. കോന്നിയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ തന്നെ ഇതിന് തെളിവാണ്. എസ്എൻഡിപിക്കും എൻഎസ്എസിനും വരെ ഭൂമിയുണ്ട്. ഇതിനൊപ്പം ക്രൈസ്തവ സഭകൾ വൻതോതിൽ കോന്നിയിൽ ഭൂമി കൈയിലാക്കുകയും ചെയ്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്തിൽ എല്ലാവർക്കും വാരിക്കോരി കൊടുക്കുകയാണ് സർക്കാർ. സംസ്ഥാനത്തുടനീളം ഇത്തരത്തിലെ നീക്കങ്ങൾ നടക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോന്നിയിലെ വാർത്തകളുമെത്തുന്നത്. ഇടുക്കിയും വയനാടുമെല്ലാം സമാന രീതിയിലെ പതിച്ചു നൽകൽ നടന്നിട്ടുണ്ടെന്നാണ് സൂചന. റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ മണ്ഡലമായ കോന്നിയിൽ വ്യാപകമായി സർക്കാർ ഭൂമി വിവിധ സമുദായങ്ങൾക്കും ക്രൈസ്തവ സഭയ്ക്കും സൗജന്യമായി പതിച്ചു നൽകിയെന്നാണ് വ്യക്തമാകുന്നത്. ക്രിസ്ത്യൻ സഭകൾക്കും എസ്.എൻ.ഡി, എൻ.എസ്.എസ് എന്നിവയ്ക്കായി 18 ഏക്കർ 58 സെന്റ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാൻ സമുദായങ്ങളുടെ സഹായം കൂടിയേ തീരൂ. ഈ ഫോർമുല ഉറപ്പക്കാൻ ചോദിക്കുന്നവർക്കെല്ലാം ഭൂമി പതിച്ചു നൽകുകയാണ് സർക്കാർ. കോന്നിയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ തന്നെ ഇതിന് തെളിവാണ്. എസ്എൻഡിപിക്കും എൻഎസ്എസിനും വരെ ഭൂമിയുണ്ട്. ഇതിനൊപ്പം ക്രൈസ്തവ സഭകൾ വൻതോതിൽ കോന്നിയിൽ ഭൂമി കൈയിലാക്കുകയും ചെയ്തു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ കരുത്തിൽ എല്ലാവർക്കും വാരിക്കോരി കൊടുക്കുകയാണ് സർക്കാർ. സംസ്ഥാനത്തുടനീളം ഇത്തരത്തിലെ നീക്കങ്ങൾ നടക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോന്നിയിലെ വാർത്തകളുമെത്തുന്നത്. ഇടുക്കിയും വയനാടുമെല്ലാം സമാന രീതിയിലെ പതിച്ചു നൽകൽ നടന്നിട്ടുണ്ടെന്നാണ് സൂചന.
റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ മണ്ഡലമായ കോന്നിയിൽ വ്യാപകമായി സർക്കാർ ഭൂമി വിവിധ സമുദായങ്ങൾക്കും ക്രൈസ്തവ സഭയ്ക്കും സൗജന്യമായി പതിച്ചു നൽകിയെന്നാണ് വ്യക്തമാകുന്നത്. ക്രിസ്ത്യൻ സഭകൾക്കും എസ്.എൻ.ഡി, എൻ.എസ്.എസ് എന്നിവയ്ക്കായി 18 ഏക്കർ 58 സെന്റാണ് സർക്കാർ പതിച്ചു നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എല്ലാ ഉത്തരവുകളും റവന്യൂ വകുപ്പ് ഇറക്കിയതെന്നും രേഖകൾ വ്യക്തമാക്കുന്നു. മെത്രാൻ കായൽ നികത്തി ടൂറിസം മാഫിയയ്ക്ക് കൈമാറാനുള്ള നീക്കങ്ങൾക്കിടെയാണ് ഇതും സംഭവിച്ചിരിക്കുന്നത്. കോന്നിയിലെ ഭൂമി കൈമാറ്റം റദ്ദാക്കില്ലെന്ന നിലപാടിലാണ് റവന്യൂവകുപ്പ്.
കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന് തണ്ണിത്തോട് വില്ലേജിൽ 4 ഏക്കർ 10 സെന്റ്, തണ്ണിത്തോട് സെന്റ്. ആന്റണീസ് ഓർത്തോഡോക്‌സ് പള്ളിക്ക് 3 ഏക്കർ 17 സെന്റ്, കരിമാൻ തോട് മലങ്കര കത്തോലിക്കാ പള്ളിക്ക് 1 ഏക്കർ, മണ്ണീറ മലങ്കര കത്തോലിക്ക പള്ളിക്ക് 4 ഏക്കർ, സെന്റ് തോമസ് സ്‌കൂളിന് 26 സെന്റ് എലിക്കോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്ക് 1 ഏക്കർ 80 സെന്റ് തണ്ണിത്തോട് ബഥേൽ മാർത്തോമ സഭയ്ക്ക് 1 ഏക്കർ 85 സെന്റ്. അങ്ങനെ സഭകൾക്കും സഭയുടെ കീഴിലെ സ്ഥാപനങ്ങൾക്കും കൂടി മൊത്തം 16 ഏക്കർ 18 സെന്റ് ആണ് പതിച്ചുനൽകിയത്.
എസ്.എൻ.ഡി.പിയുടെ രണ്ട് ശാഖകൾക്കാണ് സർക്കാർ സൗജന്യമായി സ്ഥലം പതിച്ചു നൽകിയത്. 1182ാം നമ്പർ ശാഖയ്ക്ക് നാലര സെന്റ്, 1421ാം നമ്പർ ശാഖയ്ക്ക് 1 ഏക്കർ 1 സെന്റ് എന്നിങ്ങനെയാണ് നൽകിയത്. എൻ.എസ്.എസിനെയും ഒഴിവാക്കിയില്ല. കുറുമ്പുകര എൻ.എസ്.എസ് കരയോഗത്തിന് ഒൻപതര സെന്റാണ് സൗജന്യമായി ലഭിച്ചത്. ഭൂമി പതിവ് ചട്ടങ്ങളിലെ ഇരുപത്തിനാലാം ചട്ടം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് സർക്കാരിന്റെ നീക്കം. ഇതെല്ലാം കോന്നിയിൽ വോട്ടുറപ്പിക്കാനുള്ള അടൂർ പ്രകാശിന്റെ തന്ത്രമാണെന്ന് വ്യക്തമാണ്.
തെരഞ്ഞെടുപ്പു ലക്ഷ്യമിച്ച് മതവിഭാഗങ്ങളെ പ്രീണിപ്പെടുത്തുന്നതിനായ 200 കോടി വിലവരുന്ന സ്വത്തുക്കൾ അനധികൃതമായി പതിച്ചു നൽകാനുള്ള നീക്കവം അണിയറയിൽ നടന്നിരുന്നു. തലസ്ഥാനത്തു തന്നെയാണ് ഈ ഭൂമി പതിച്ചു നൽകൽ ശ്രമം നടന്നത്. സുധീരൻ ഇടപെട്ടതിനെതുടർന്ന് വിവാദമായ ഉത്തരവ് മരവിപ്പിക്കാൻ റവന്യൂ അഡി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കു റവന്യൂ മന്ത്രി അടൂർ പ്രകാശ് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ഉത്തരവ് മരവിപ്പിക്കുകയും ചെയ്തു. തലസ്ഥാനത്തെ കണ്ണായ സ്ഥലങ്ങൾ മത സമുദായങ്ങൾ തീറെഴുതാനായിരുന്നു ശ്രമം.
സെക്രട്ടേറിയറ്റിനുസമീപത്തുള്ള വൈ.എം.സി.എ., മന്നം മെമോറിയൽ നാഷണൽ ക്ലബ്, മുസ്ലിം അസോസിയേഷൻ എന്നിവയ്ക്കും കവടിയാർ ടെന്നീസ് ക്ലബിനുമാണ് സർക്കാർ ഭൂമി സൗജന്യമായി പതിച്ചു കൊടുക്കാൻ മന്ത്രിസഭാ യോഗം തീരുാമനിച്ചത. സൗജന്യമായി പതിച്ചു നൽകാനുള്ള തീരുമാനം എതിർക്കപ്പെട്ടതോടെ പാട്ടത്തുകയുടെ രണ്ടു ശതമാനം വർധിപ്പിച്ച് 30 വർഷത്തേക്ക് വീണ്ടും പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം2008 അട്ടിമറിച്ച് കുമരകം മെത്രാൻ കായലിൽ 378 ഏക്കർ നെൽവയൽ നികത്താൻ പുറത്തിറങ്ങിയ റവന്യൂ ഉത്തരവ് വിവാദമായതോടെയാണ് ഈ വിഷയങ്ങളും പുറത്തുവരുന്നത്. എറണാകുളത്തെ കടമക്കുടിയിൽ 47 ഏക്കർ സ്ഥലം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കാനും നികത്താനും സർക്കാർ പച്ചക്കൊടി നൽകിയിരുന്നു. സംഭവം വിവാദമായപ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്തിന് മുന്പ് നിരവധി ഫയലുകൾ തന്റെ മുന്നിൽ വന്നിട്ടുണ്ട്. എന്നാൽ, അതെല്ലാം ഓർമയിൽ ഉണ്ടാവണമെന്നില്ലെന്ന ഒഴുക്കൻ മറുപടിയായിരുന്നു അടൂർ പ്രകാശിന്റേത്. എന്നാൽ, കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ശക്തമായ താക്കീതിൽ നീക്കങ്ങളെല്ലാം തട്ടിത്തകരുതയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മണൽ, ക്വാറി, വയൽ മാഫിയകളെ സഹായിക്കാൻ വഴിവിട്ട നീക്കം നടക്കുന്നതായി മറുനാടൻ റിപ്പോര്ട്ട് ചെയ്തിരുന്നു. താൽക്കാലിക ജീവനക്കാരുടെ സ്ഥലമാറ്റം ഉൾപ്പെടെ നിലം നികത്തിലിലും കള്ളക്കളികൾ സർക്കാരിന്റെ അവസാന നാളിൽ നടത്തിയത്. മന്ത്രി കെ ബാബുവിന്റെ പിഎ ആയിരുന്ന ജലീഷ് പീറ്ററിനെ ഐഎഎസ് പദവിക്ക് തുല്യമായ തസ്തികയിൽ നിയമിച്ച വിവരം മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രി കെ.ബാബുവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്ററിന് കാലാവധി തീരും മുൻപ് പുതിയ നിയമനം നൽകിയത് ഐഎഎസുകാരുടെ എതിർപ്പ് പോലും മറകടന്നായിരുന്നു. ജലീഷ് പീറ്ററിനെ രാജീവ് ഗാന്ധി സെന്റർ ഫോർ കരിയർ ഗൈഡൻസ് ആൻഡ് റിസർച്ച് ഡയറക്ടറായി നിയമിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനിച്ചത്.
ഇതിനൊപ്പമാണ് ഭൂമി പതിച്ച് നൽകി വോട്ടുറപ്പിക്കാനുള്ള നീക്കം. ഇതിന് റവന്യൂമന്ത്രി തന്നെ മുൻകൈയെടുക്കുന്നുവെന്നാണ് കോന്നിയിൽ പതിച്ച് നൽകൽ നൽകുന്ന സൂചന.