- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടാളത്തിലെ സേവനത്തിന് ശേഷം പൊലീസിലെത്തി; രാത്രി ഡ്യൂട്ടിക്കിടെ സംശയം തോന്നിയ ഒമ്നിക്ക് കൈകാട്ടി; പരിശോധനയിൽ കണ്ടത് വാഹനം നിറയെ ആയുധവും; ജീപ്പിൽ കയറുമ്പോൾ കുത്തുമേറ്റു; ആട് ആന്റണി കൊന്നത് മണിയൻപിള്ളയെന്ന കോൺസ്റ്റബിളിനെ
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായിരുന്നെങ്കിലും ആട് ആന്റണിയെന്ന പേര് മലയാളികൾ കേട്ട് തുടങ്ങിയത് 2012 ജൂണിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊന്നതോടെയാണ്. 30 വർഷമായി മോഷണം നടത്തുന്ന കൊല്ലം കുണ്ടറ കുമ്പളം നെടിയവിള വീട്ടിൽ ആട് ആന്റണി എന്ന ആന്റണി (49) മോഷണത്തിന് പാരിപ്പള്ളിയിലെത്തിയപ്പോഴാണ് രാത്രികാല പട്രോള
കൊല്ലം: നിരവധി കേസുകളിൽ പ്രതിയായിരുന്നെങ്കിലും ആട് ആന്റണിയെന്ന പേര് മലയാളികൾ കേട്ട് തുടങ്ങിയത് 2012 ജൂണിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊന്നതോടെയാണ്. 30 വർഷമായി മോഷണം നടത്തുന്ന കൊല്ലം കുണ്ടറ കുമ്പളം നെടിയവിള വീട്ടിൽ ആട് ആന്റണി എന്ന ആന്റണി (49) മോഷണത്തിന് പാരിപ്പള്ളിയിലെത്തിയപ്പോഴാണ് രാത്രികാല പട്രോളിങ്ങ് നടത്തുകയായിരുന്ന കെത്തറപൊയ്ക വീട്ടിൽ മണിയൻപിള്ളയെ കുത്തിക്കൊന്നത്. തുടർന്ന് സഞ്ചരിച്ചിരുന്ന ഓമ്‌നി വാൻ വർക്കല അയിരൂർ ഭാഗത്തേക്ക് ഓടിച്ചുപോവുകയും കണ്ണംബക്ക് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. വാനിന്റെ നമ്പർ, വണ്ടിയിലുണ്ടായിരുന്ന വിരലടയാളം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
അർദ്ധരാത്രിയിലാണ് പാരിപ്പള്ളിയിൽ വാഹന പരിശോധനയ്ക്കിടെ മണിയൻ പിള്ള കുത്തേറ്റ് മരിച്ചത്. ഒരു വാനിൽ മാരകായുധങ്ങളുമായെത്തിയ ആട് ആന്റണിയെ പൊലീസ് കസ്റ്റഡയിലെടുത്തു. ജീപ്പിൽ കയറ്റുന്നതിനിടെ ആട് ആന്റണി മണിയൻപിള്ളയേയും ജോയിയേയും കുത്തിയശേഷം രക്ഷപെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മണിയൻപിള്ള മരിച്ചു. അന്ന് തുടങ്ങിയതാണ് ആട് ആന്റണിക്ക് വേണ്ടിയുള്ള തെരച്ചിൽ. അന്വേഷണത്തിനിടെ ആട് ആന്റണിയുടെ 18 ഭാര്യമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആട് ആന്റണിക്ക് വേണ്ടിയുള്ള ലുക്കൗട്ട് നോട്ടീസ് രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും പതിച്ചിട്ടുണ്ട്. ആട് ആന്റണിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഫെയ്‌സ് ബുക്കിലും പ്രചരണം നടത്തി. തീവണ്ടികളിലും ആടിന്റെ ഫോട്ടോ നിറഞ്ഞു.
പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം രാജ്യസേവനത്തിനായി പൊലീസ് യൂണിഫോമണിഞ്ഞ മണിയൻ പിള്ളയുടെ കുടുംബം. മണിയൻ പിള്ളയുടെ അമ്മ ദേവകിയമ്മയും, ഭാര്യ സംഗീതയും മക്കളായ സ്മൃതിയും സ്വാതിയുമാടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മണിയൻപിള്ള. എങ്ങനേയും അടിനെ പൊലീസ് പിടികൂടുമെന്ന് കരുതിയ കൂടുംബത്തിന് ആശ്വാസ വാർത്തായണ് ഇന്ന് എത്തുന്നത്. കൊല നടന്ന് വർഷങ്ങളായിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തത് പൊലീസിന് നാണക്കേടായിരുന്നു. പാലക്കാട്, തൃശൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്ക് കേന്ദ്രങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തും ഒളിത്താവളങ്ങളുള്ളതിനാൽ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. മോഷണത്തിനുപുറമെ പെൺവാണിഭവും ബ്‌ളാക്ക് മെയിലിങും നടത്തിവരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യമാരെ കൂടാതെ നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഇയാൾ അവരെയും തട്ടിപ്പിനും മോഷണത്തിനും ഉപയോഗിച്ചിരുന്നു.
മണിയൻപിള്ളയുടെ കൊലയ്ക്ക് ശേഷം മുങ്ങിയ ആന്റണി പൊലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ മൂന്നുവർഷമായി പൊലീസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാനിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടർന്നാണ് ആന്റണി മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്്‌ഐ കെ ജോയിയെ പരുക്കേൽപ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ടത്. കുണ്ടറ സ്വദേശിയായ ഇയാളുടെ യഥാർഥ പേര് ആന്റണി വർഗീസ് എന്നാണ്. ആട് ആന്റണിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പതിനെട്ടോളം സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വേഷം മാറി സഞ്ചരിക്കുന്ന ഇയാൾ മൊബൈൽ ഫോണും ഉപയോഗിച്ചിരുന്നില്ല.
പലപ്പോഴും ആന്റണി വലയിലായതായി വ്യാജ വാർത്തകളും വന്നിരുന്നു. കൂടാതെ ആളുമാറി പലരും പൊലീസിന്റെ വിരട്ടലുകൾക്കും ഇരയായി. അതുകൊണ്ട് കൂടിയാണ് പിഴവുണ്ടാകാതിരിക്കാൻ കരുതലോടെ പൊലീസ് ഇത്തവണ നീങ്ങിയത്.