- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനിയാണ് താരം കാംപെയ്ൻ അഡ്വ. ജയശങ്കർ വക; ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! കരിഓയിലല്ല, സൾഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടിൽ മാറ്റമില്ലെന്നും ജയശങ്കറിന്റെ പരിഹാസ പോസ്റ്റ്
ദിലീപിനെ അനുലിച്ചുള്ള ശ്രീനിവാസന്റെ പ്രസ്്താവന പലർക്കും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ മുൻനിലപാടിന്റെ ആവർത്തനമായിരുന്നു അത്. എങ്കിലും ആ വാക്കുകൾക്ക് നേരിടേണ്ടിവന്നത് വൻ എതിർപ്പായിരുന്നു. സോഷ്യൽമീഡിയയിലും അതിന് ട്രോളുകൾ ഉണ്ടായി.ശ്രീനിവാസന്റ വാക്കുകൾ പിന്നീ്ട് ദിലീപ് അനുകൂല ക്യാമ്പിന് ആയുധവുമായി. സ്വന്തം നാടായ തലശ്ശേരിയിൽ പോലും അദ്ദേഹത്തിന് ഈ പ്രസ്താവനയുടെ പേരിൽ എതിർപ്പുണ്ടായെന്നാണ് തുടർന്നുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രസ്താവന ഉണ്ടായ പിറ്റേന്നു തന്നെ അദ്ദേഹത്തിന്റെ വസതിയിൽ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു. അതിനെ പതിവു നർമ്മത്തോടെ അദ്ദേഹം നേരിട്ടെങ്കെലും സമൂഹത്തിൽ അതുണ്ടാക്കിയ പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല എന്നാണ് സൂചന. അഡ്വക്കേറ്റ് ജയശങ്കറിന്റൈ പുതിയ പോസ്റ്റിന്റേയും വിഷയം അതുതന്നെയാണ്. ഉദയനാണു താരമെന്ന ശ്രീനിവാസൻ ചിത്രത്തിന്റെ മോഡലിൽ അദ്ദേഹം ഒരു ഹാഷ് ടാഗ് കാംപെയും തുടങ്ങിരിക്കുന്നു. #ശ്രീനിയാണ് താരം. അദ്ദേഹം പറയുന്നു. സാമ്രാജ്യത്വമോ ഫാസിസമോ താലിബാനിസമോ പോലെയല്ല, സിനിമയിലെ
ദിലീപിനെ അനുലിച്ചുള്ള ശ്രീനിവാസന്റെ പ്രസ്്താവന പലർക്കും അപ്രതീക്ഷിതമൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ മുൻനിലപാടിന്റെ ആവർത്തനമായിരുന്നു അത്. എങ്കിലും ആ വാക്കുകൾക്ക് നേരിടേണ്ടിവന്നത് വൻ എതിർപ്പായിരുന്നു. സോഷ്യൽമീഡിയയിലും അതിന് ട്രോളുകൾ ഉണ്ടായി.ശ്രീനിവാസന്റ വാക്കുകൾ പിന്നീ്ട് ദിലീപ് അനുകൂല ക്യാമ്പിന് ആയുധവുമായി.
സ്വന്തം നാടായ തലശ്ശേരിയിൽ പോലും അദ്ദേഹത്തിന് ഈ പ്രസ്താവനയുടെ പേരിൽ എതിർപ്പുണ്ടായെന്നാണ് തുടർന്നുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പ്രസ്താവന ഉണ്ടായ പിറ്റേന്നു തന്നെ അദ്ദേഹത്തിന്റെ വസതിയിൽ അജ്ഞാതർ കരി ഓയിൽ ഒഴിച്ചു. അതിനെ പതിവു നർമ്മത്തോടെ അദ്ദേഹം നേരിട്ടെങ്കെലും സമൂഹത്തിൽ അതുണ്ടാക്കിയ പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല എന്നാണ് സൂചന. അഡ്വക്കേറ്റ് ജയശങ്കറിന്റൈ പുതിയ പോസ്റ്റിന്റേയും വിഷയം അതുതന്നെയാണ്. ഉദയനാണു താരമെന്ന ശ്രീനിവാസൻ ചിത്രത്തിന്റെ മോഡലിൽ അദ്ദേഹം ഒരു ഹാഷ് ടാഗ് കാംപെയും തുടങ്ങിരിക്കുന്നു.
#ശ്രീനിയാണ് താരം. അദ്ദേഹം പറയുന്നു.
സാമ്രാജ്യത്വമോ ഫാസിസമോ താലിബാനിസമോ പോലെയല്ല, സിനിമയിലെ മാഫിയാ സംസ്‌കാരം. അത് വേറെ സെറ്റപ്പാണ്. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിൽ വിവരമറിയും.
ഡോണൾഡ് ട്രംപിനെ വിമർശിക്കാം, നരേന്ദ്ര മോദിയെ അപലപിക്കാം, പിണറായി വിജയനെ കുറ്റപ്പെടുത്താം. ഒരു കുഴപ്പവുമില്ല. ജനാധിപത്യ സമ്പ്രദായത്തിൽ അതൊക്കെ അനുവദനീയമാണ്. പക്ഷേ, ദിലീപിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് തെറ്റായിപ്പോയെന്ന് പറയാനേ പാടില്ല.
സബ്ജയിലിൽ ഓണക്കോടിയുമായി പോകുന്നതിൽ തെറ്റില്ല. ജാമ്യം നിഷേധിച്ച ജഡ്ജിയെ വിമർശിക്കാനും വിരോധമില്ല. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കരിഓയിലല്ല, സൾഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടിൽ മാറ്റമില്ല.
# ശ്രീനിയാണ് താരം.
അദ്ദേഹത്തിന്റ പൂർണ്ണമായ പോസ്റ്റു കാണാം