- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രോളുകൾ ഇറങ്ങുന്നതിൽ വിഷമമില്ല; ഉപ്പുതിന്നവൻ വെള്ളം കുടിക്കണം; പരിഭാഷ ചെയ്തു മുൻ പരിചയമില്ല; ബൃന്ദയുടെ ഓക്സ്ഫഡ് ഇംഗ്ലീഷ് ഉച്ചാരണം പെട്ടെന്നു പിടികിട്ടാത്തതും വിനയായി: ബൃന്ദ കാരാട്ടിന്റെ പ്രസംഗം തർജമ ചെയ്ത അഡ്വ. കെ എം തോമസിനു പറയാനുള്ളത്
കൽപ്പറ്റ: തർജമ വിവാദത്തിൽ ബിജെപിയുടെ കെ സുരേന്ദ്രനു മേലുള്ള പരിഹാസ ശരങ്ങൾക്കിടെയാണ് സിപിഎമ്മിൽ നിന്നും ഒരിര കൂടി ഈ വിഷയത്തിൽ എത്തിയത്. ബൃന്ദ കാരാട്ടിന്റെ പ്രസംഗം തർജമ ചെയ്ത അഡ്വ. കെ എം തോമസാണ് സോഷ്യൽ മീഡിയയുടെ ട്രോളുകൾക്ക് ഇരയായത്. ട്രോളുകൾ ഇറങ്ങുന്നതിൽ വിഷമം ഇല്ലെന്നാണ് കെ എം തോമസ് പറയുന്നത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം. ബൃന്ദ കാരാട്ടിന്റെ ഉച്ചാരണം പെട്ടെന്നു പിടികിട്ടാത്തതും മൈക്കിലെ എക്കോയുമാണു വിനയായതെന്ന് തോമസ് പറഞ്ഞു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണു തോമസിന്റെ വിശദീകരണം. മുൻകൂട്ടി സ്‌ക്രിപ്റ്റ് തന്നിരുന്നില്ല എന്നു തോമസ് പറയുന്നു. സ്‌ക്രിപ്റ്റ് തന്നിരുന്നെങ്കിൽ പ്രശ്‌നമില്ലായിരുന്നു. ഇത് ആ നിമിഷം പറയുന്നത് നമ്മൾ പരിഭാഷപ്പെടുത്തണം. സാധാരണ സ്‌ക്രിപ്റ്റ് ഉണ്ടാകുന്നതാണ്. സൗണ്ടിന്റെ എക്കോ കാരണം ബൃന്ദകാരാട്ട് പറയുന്നത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. അവർ പറഞ്ഞു തീരുമ്പോൾ തന്നെ പരിഭാഷയും ചെയ്യണമല്ലോ, നമ്മൾ വൈകിപ്പോയാൽ അടുത്ത വിഷയത്തിലേക്ക് അവർ കടക്കും. അവരോടൊപ്പം പറഞ്ഞുപോകാനു
കൽപ്പറ്റ: തർജമ വിവാദത്തിൽ ബിജെപിയുടെ കെ സുരേന്ദ്രനു മേലുള്ള പരിഹാസ ശരങ്ങൾക്കിടെയാണ് സിപിഎമ്മിൽ നിന്നും ഒരിര കൂടി ഈ വിഷയത്തിൽ എത്തിയത്. ബൃന്ദ കാരാട്ടിന്റെ പ്രസംഗം തർജമ ചെയ്ത അഡ്വ. കെ എം തോമസാണ് സോഷ്യൽ മീഡിയയുടെ ട്രോളുകൾക്ക് ഇരയായത്.
ട്രോളുകൾ ഇറങ്ങുന്നതിൽ വിഷമം ഇല്ലെന്നാണ് കെ എം തോമസ് പറയുന്നത്. ഉപ്പുതിന്നവൻ വെള്ളം കുടിക്കണം. ബൃന്ദ കാരാട്ടിന്റെ ഉച്ചാരണം പെട്ടെന്നു പിടികിട്ടാത്തതും മൈക്കിലെ എക്കോയുമാണു വിനയായതെന്ന് തോമസ് പറഞ്ഞു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണു തോമസിന്റെ വിശദീകരണം.
മുൻകൂട്ടി സ്‌ക്രിപ്റ്റ് തന്നിരുന്നില്ല എന്നു തോമസ് പറയുന്നു. സ്‌ക്രിപ്റ്റ് തന്നിരുന്നെങ്കിൽ പ്രശ്‌നമില്ലായിരുന്നു. ഇത് ആ നിമിഷം പറയുന്നത് നമ്മൾ പരിഭാഷപ്പെടുത്തണം. സാധാരണ സ്‌ക്രിപ്റ്റ് ഉണ്ടാകുന്നതാണ്.
സൗണ്ടിന്റെ എക്കോ കാരണം ബൃന്ദകാരാട്ട് പറയുന്നത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. അവർ പറഞ്ഞു തീരുമ്പോൾ തന്നെ പരിഭാഷയും ചെയ്യണമല്ലോ, നമ്മൾ വൈകിപ്പോയാൽ അടുത്ത വിഷയത്തിലേക്ക് അവർ കടക്കും. അവരോടൊപ്പം പറഞ്ഞുപോകാനുള്ള ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
ബൃന്ദയുടെ ഇംഗ്ലീഷ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷാണ്. ചില ഉച്ചാരണങ്ങളൊന്നും പെട്ടെന്ന് മനസ്സിലാകില്ല. പറ്റിയ അബദ്ധങ്ങൾ സോഷ്യൽമീഡിയ ആഘോഷിച്ചോട്ടെ. അതിൽ എനിക്ക് വിഷയമില്ല. ഞാൻ സ്ഥിരമായി പരിഭാഷപ്പെടുത്തുന്ന ആളൊന്നുമല്ല. ഞാൻ ഒരു അഡ്വക്കേറ്റാണ്. ഏതെങ്കിലും രാഷ്ട്രീയ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പറഞ്ഞാൽ എനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. എനിക്ക് പരിഭാഷ ചെയ്ത് മുൻപരിചയമില്ല. ബൃന്ദയുടെ പ്രസംഗത്തിന് ഒരുദിവസം മുമ്പ് ഒരു കന്നടപ്രസംഗം തർജമ ചെയ്തു. അതിൽ പിശകുകൾ ഒന്നുമില്ലായിരുന്നു. അങ്ങനെയാണ് പാർട്ടി എന്നെ ബൃന്ദയുടെ പ്രസംഗം തർജമ ചെയ്യാൻ നിയോഗിക്കുന്നത്. ട്രോളുകൾ ഇറങ്ങുന്നതിൽ എനിക്ക് വിഷമം ഒന്നുമില്ല. ഉപ്പുതിന്നവൻ ഏതായാലും വെള്ളം കുടിക്കണമെന്നും തോമസ് പറഞ്ഞു.
ഒന്ന് തെറ്റിയപ്പോൾ പിന്നെ ബാക്കി പിടിവിട്ടുപോയി. അടി തെറ്റിയാൽ ആനയും വീഴും. ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് കൃത്യമായ പരിഭാഷ വേണമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ നിലനിർത്താൻ സാധിച്ചില്ല. അതോടെയാണ് ട്രോളുകളൊക്കെ വരാൻ തുടങ്ങിയത്. അവരെ കുറ്റം പറയുന്നതിൽ അർത്ഥമില്ല.
തർജമ ചെയ്ത് തെറ്റിച്ചതിൽ ബൃന്ദയ്ക്കു വിഷമം ഒന്നുമില്ല. ഇതൊക്കെ സ്വഭാവികമാണ്. തർജമ തെറ്റുകൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നവമാദ്ധ്യമങ്ങളുടെ യുഗമായതുകൊണ്ടാണ് ചെറിയ പിഴവ് പോലും വലുതായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ പറ്റിയ തെറ്റുകളിൽ നിന്നും പാഠമുൾക്കൊണ്ട് അടുത്ത പ്രാവശ്യം ഞാൻ തിരുത്താൻ ശ്രമിക്കുമെന്നും അഭിമുഖത്തിൽ തോമസ് പറഞ്ഞു.