- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഫോൺകോളുകൾ ചോർത്തുന്നു; എവിടെ പോയാലും മഫ്തിയിൽ പിന്തുടരുന്നു; താനുമായി ബന്ധമുള്ളവരെ പിടിച്ചുകൊണ്ടുപോയി നിയമവിരുദ്ധമായി ചോദ്യം ചെയ്യുന്നു; പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് നിരന്തരം വേട്ടയാടുന്നുവെന്ന് കൊച്ചിയിലെ അഭിഭാഷക; പൾസറുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്നും അഡ്വ. ലീമ റോസ്
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്നു വ്യക്തമാക്കി അഡ്വ. ലീമ റോസ് രംഗത്ത്. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് മാനസികമായി പീഡിപ്പിക്കുകയും നിരന്തരമായി വേട്ടയാടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അഡ്വ. ലീമ ഹൈക്കോടതിയിലെ ബാർ അസോസിയേഷൻ സെക്രട്ടറിക്കു പരാതി നൽകി. തന്റെ ഫോൺ കോളുകൾ ചോർത്തുന്നതായും എവിടെ പോയാലും പൊലീസ് പിന്തുടരുന്നതായും താനുമായി ബന്ധപ്പെട്ടവരെ പിടിച്ചു കൊണ്ടു പോയി നിയമവിരുദ്ധമായി ചോദ്യം ചെയ്യുന്നതായും പരാതിയിൽ ലീമ ആരോപിക്കുന്നു. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിക്ക് കൊച്ചിയിലെ ഒരു അഭിഭാഷകയുമായി ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സുനി കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചതിലും ഇവർക്കു പങ്കുള്ളതായി വാർത്തകളുണ്ടായി. എന്നാൽ പൾസർ സുനിയുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്ന് ലീമ വ്യക്തമാക്കുന്നു. സീനിയർ അഭിഭാഷകനുമായി പൾസർ സുനിയുടെ കേസ് സംബന്ധിച്ച് താൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്നു വ്യക്തമാക്കി അഡ്വ. ലീമ റോസ് രംഗത്ത്. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് മാനസികമായി പീഡിപ്പിക്കുകയും നിരന്തരമായി വേട്ടയാടുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അഡ്വ. ലീമ ഹൈക്കോടതിയിലെ ബാർ അസോസിയേഷൻ സെക്രട്ടറിക്കു പരാതി നൽകി. തന്റെ ഫോൺ കോളുകൾ ചോർത്തുന്നതായും എവിടെ പോയാലും പൊലീസ് പിന്തുടരുന്നതായും താനുമായി ബന്ധപ്പെട്ടവരെ പിടിച്ചു കൊണ്ടു പോയി നിയമവിരുദ്ധമായി ചോദ്യം ചെയ്യുന്നതായും പരാതിയിൽ ലീമ ആരോപിക്കുന്നു.
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിക്ക് കൊച്ചിയിലെ ഒരു അഭിഭാഷകയുമായി ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. സുനി കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചതിലും ഇവർക്കു പങ്കുള്ളതായി വാർത്തകളുണ്ടായി. എന്നാൽ പൾസർ സുനിയുമായി ബന്ധമുള്ള അഭിഭാഷക താനല്ലെന്ന് ലീമ വ്യക്തമാക്കുന്നു.
സീനിയർ അഭിഭാഷകനുമായി പൾസർ സുനിയുടെ കേസ് സംബന്ധിച്ച് താൻ ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാകാം പൊലീസ് തന്നെ പിന്തുടരാൻ തുടങ്ങിയതെന്നു ലീമ പറയുന്നു. പൊലീസ് എല്ലായ്‌പ്പോഴും തന്റെ പുറകിലുണ്ട്. കഴിഞ്ഞ 22 ബുധനാഴ്ച കേസുമായി ബന്ധപ്പെട്ട് ശ്രീകുമാർ നെടുമങ്ങാട് എന്ന അഭിഭാഷകനെ കാണുവാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.ട്രെയിനിൽ മഫ്ടിയിൽ പൊലീസ് പിന്തുടരുന്നുണ്ടായിരുന്നു.
തിരുവനന്തപുരത്ത് തങ്ങിയ കുടുംബ സുഹൃത്തിന്റെ വീട്ടിലും പൊലീസെത്തി. അവിടെ താൻ അനുജന്മാരെ പോലെ സ്‌നേഹിക്കുന്ന രണ്ടു കുട്ടികളെ പൊലീസ് പിടിച്ചു കൊണ്ടു പോയി ചോദ്യം ചെയ്തു. താൻ സന്ദർശിക്കാനിരുന്ന വക്കീലിന്റെ ഓഫീസിലെത്തിയും ഇപ്രകാരം ചോദ്യം ചെയ്തുവെന്ന് ലീമ പറയുന്നു. അന്നേ ദിവസം പൾസർ സുനി തിരുവനന്തപുരത്ത് കീഴടങ്ങുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സുനിയുടെ അഭിഭാഷകനും തിരുവനന്തപുരത്ത് എത്തിയെന്നായിരുന്നു വാർത്തകൾ.
നിയമപ്രകാരമുള്ള അനുമതി തേടാതെ പൊലീസ് തന്റെ ഫോൺ കോളുകൾ ചോർത്തുന്നതായും അഡ്വ. ലീമ ആരോപിച്ചക്കുന്നു. ഫോൺ ചോർത്തണമെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. ഇതില്ലാതെയാണ് തന്റെ സ്വകാര്യതയിലേക്കു നുഴഞ്ഞുകയറുന്നതെന്ന് ലീമ ആരോപിച്ചു. പ്രതികളുമായി സംസാരിക്കുന്ന കാര്യങ്ങൾ വക്കീൽ പുറത്തു പറയേണ്ട സാഹചര്യമില്ല. വക്കീലുമാരെ നിരീക്ഷിച്ചും മാനസികമായി കുടുംബാംഗങ്ങളെ പീഡിപ്പിച്ചുമല്ല പൊലീസ് കേസ് തെളിക്കേണ്ടത്. അഭിഭാഷക എന്ന നിലയിൽ തൊഴിൽ ചെയ്യാനുള്ള ഞങ്ങളുടെ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്യത്തിനു മേൽ കടന്നു കയറുന്നത് അംഗീകരിക്കാനാകില്ലെന്നും ലീമ വ്യക്തമാക്കുന്നു.