- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രന് വേണ്ടി ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് പുലിവാല് പിടിച്ചു; പാർട്ടിയിൽ പ്രതിഷേധം ശക്തമായതോടെ പങ്കെടുത്തത് ബിജെപി പരിപാടിയിലല്ലെന്ന് പറഞ്ഞ് തടയൂരാൻ നേതാവിന്റെ ശ്രമം; തന്റെ വിശ്വസ്തനെതിരെ എതിർപക്ഷം രംഗത്ത് വന്നതോടെ ചെന്നിത്തലയും പ്രതിരോധത്തിൽ; ജസ്റ്റിസ് ഫോർ കെ എസ് എന്ന കൂട്ടായ്മയിൽ പങ്കെടുത്ത കെപിസിസി നിർവ്വാഹക സമിതിയംഗം അഡ്വ: പി എം നിയാസിനെതിരെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു
കോഴിക്കോട്: കെ. സുരേന്ദ്രന് വേണ്ടി ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോൻഗ്രസ് നേതാവ് പുലിവാല് പിടിച്ചു. കോഴിക്കോട്ട് നടത്തിയ ജസ്റ്റിസ് ഫോർ കെ എസ് എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മയിലാണ് കെ പി സി സി നിർവ്വാഹക സമിതി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ: പി എം നിയാസ് പങ്കെടുത്തത്. ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പി.എം നിയാസ് പങ്കെടുത്തതിനെതിരെ കോൺഗ്രസുകാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമലയിൽ കലാപം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ച ബിജെപി നേതാവിനെ അനുകൂലിച്ച് സംസാരിച്ച നിയാസ് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കി ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട്ടെ കോൺഗ്രസിലുള്ള ഗ്രൂപ്പിസ്വും പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കി. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ രക്ഷിക്കാൻ പാർട്ടി നേതൃത്വം കാര്യമായൊന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് സുരേന്ദ്രൻ അനുയായികൾ സ്വന്തം നില
കോഴിക്കോട്: കെ. സുരേന്ദ്രന് വേണ്ടി ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത കോൻഗ്രസ് നേതാവ് പുലിവാല് പിടിച്ചു. കോഴിക്കോട്ട് നടത്തിയ ജസ്റ്റിസ് ഫോർ കെ എസ് എന്ന പേരിൽ മനുഷ്യാവകാശ കൂട്ടായ്മയിലാണ് കെ പി സി സി നിർവ്വാഹക സമിതി അംഗവും കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ: പി എം നിയാസ് പങ്കെടുത്തത്. ബിജെപിക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പി.എം നിയാസ് പങ്കെടുത്തതിനെതിരെ കോൺഗ്രസുകാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശബരിമലയിൽ കലാപം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാൻ ശ്രമിച്ച ബിജെപി നേതാവിനെ അനുകൂലിച്ച് സംസാരിച്ച നിയാസ് പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കി ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട്ടെ കോൺഗ്രസിലുള്ള ഗ്രൂപ്പിസ്വും പ്രശ്നം രൂക്ഷമാക്കാൻ ഇടയാക്കി.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ രക്ഷിക്കാൻ പാർട്ടി നേതൃത്വം കാര്യമായൊന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് സുരേന്ദ്രൻ അനുയായികൾ സ്വന്തം നിലയിൽ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിൽ നിയാസും പങ്കെടുക്കുക ആയിരുന്നു. ഇല്ലാത്ത കേസുകളുടെ പേരിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നും അടിയന്തരാവസ്ഥയിൽ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നുമായിരുന്നു നിയാസ് പരിപാടിയിൽ പ്രസംഗിച്ചത്. സുരേന്ദ്രനെ ജയിലിൽ അടച്ചത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ പ്രസംഗം ആയുധമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ നിയാസിനെതിരെ എതിർപക്ഷം ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. താൻ അറിഞ്ഞിട്ടാണോ നിയാസ് പരിപാടിയിൽ പങ്കെടുത്തതെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ പരിപാടിയിൽ ആർ എസ് എസ്- ബിജെപി നേതാക്കളാരും പങ്കെടുത്തിട്ടില്ലെന്നും അഭിഭാഷകൻ എന്ന നിലയിലും ബാർ കൗൺസിൽ മുൻ അംഗമെന്ന നിലയിലുമാണ് പരിപാടിയിൽ പങ്കെടുത്തതെന്നും നിയാസ് വാദിക്കുന്നു. പാർട്ടി ഭാരവാഹിയെന്ന നിലയിലല്ല പങ്കെടുക്കുന്നതെന്ന് പരിപാടിയിൽ താൻ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശം കൊല ചെയ്യപ്പെട്ടാൽ ജനാധിപത്യം ഇല്ലാതാവുമെന്നും സമരങ്ങളെ ജനാധിപത്യരീതിയിൽ മാത്രമെ കൈകാര്യം ചെയ്യാവുവെന്നത് ഭരണഘടനാ നൽകിയ സ്വാതന്ത്ര്യമാണെന്നാണ് താൻ പ്രസംഗിച്ചതെന്നും മറിച്ചുള്ള പ്രചരണം ആടിനെ പട്ടിയാക്കാൻ ഉതകുന്ന കള്ള പ്രചാരവേലയാണെന്നും പി എം നിയാസ് പറഞ്ഞു.
എന്നാൽ നിയാസ് പറയുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ: ശ്രീപത്മനാഭൻ വേദിയിൽ നിയാസിനൊപ്പം സംസാരിക്കാൻ ഉണ്ടായിരുന്ന കാര്യം എതിർവിഭാഗം ചൂണ്ടിക്കാണിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ കോൺഗ്രസ് സംഘടിപ്പിക്കാറുണ്ടെങ്കിലും ഒരു ബിജെപി നേതാവിന് വേണ്ടി നടത്തിയ പരിപാടിയിൽ കോൺഗ്രസ് നേതാവ് പോയി അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇതേ സമയം കൊടിപിടിക്കാതെ ബിജെപി ക്കൊപ്പം സമരത്തിന് പോകാമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചതെന്ന് സി പി എമ്മും ചൂണ്ടിക്കാട്ടുന്നു. പാർട്ടി പ്രവർത്തകരും നേതാക്കളും ബിജെപിക്കൊപ്പം പോവുന്നതിൽ നേതൃത്വം ഇനി അഭ്ഭുതപ്പെട്ടിട്ട് കാര്യമില്ലെന്നും സി പി എം പറയുന്നു.
ബിജെപിയും യുവമോർച്ചയും പരിപാടിക്ക് പ്രത്യക്ഷ പിന്തുണ നൽകിയിരുന്നില്ലെങ്കിലും നിരവധി ബിജെപി പ്രവർത്തകർ പരിപാടിക്കെത്തിയിരുന്നു. പരിപാടി തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാമെന്ന ലക്ഷ്യം തന്നെയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. വിവിധ കാലഘട്ടങ്ങളിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്നവരുമെല്ലാം ചേർന്നാണ് കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്. എ ബി വി പി ദേശീയ-സംസ്ഥാന ചുമതല വഹിച്ചവരും കോഴിക്കോട്ടെ മാധ്യമപ്രവർത്തകരുമായ ഗണേശൻ പന്തീരാങ്കാവ്, സുവർണപ്രസാദ് തുടങ്ങിയവരുടെയും എസ് എൻ ഡി പി കോഴിക്കോട് താലൂക്ക് യൂണിയൻ സെക്രട്ടറി സി സുധീഷിന്റെയും നേതൃത്വത്തിൽ നാഷണൽ ഹ്യൂമൺ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ ബാനറിലായിരുന്നു പരിപാടി.
എസ് എൻ ഡി പിയുടെ പരോക്ഷ പിന്തുണയും ഇവർക്കുണ്ടായിരുന്നു. എ ബി വി പി യുടെ ദേശീയ ഭാരവാഹികളായി പ്രവർത്തിച്ചിട്ടും സുരേന്ദ്രനോട് ആഭിമുഖ്യമുള്ളതുകൊണ്ട് യുവമോർച്ചയിൽ യാതൊരു പ്രാതനിധ്യവും നൽകാതെ ഒതുക്കപ്പെട്ടവരാണ് ഗണേശനും സുവർണപ്രസാദും. എന്നാൽ നിർണ്ണായക ഘട്ടത്തിൽ എം ജി എസിനെയും കോൺഗ്രസ് നേതാവ് അഡ്വ: പി എം നിയാസിനെയും പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലനെയും കവി ഉള്ളൂർ എം പരമേശ്വരനെയുമെല്ലാം പങ്കെടുപ്പിച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ ഇവർക്കായി. ബിജെപിക്കും യുവമോർച്ചയ്ക്കും സാധിക്കാത്തതാണ് ഇവർക്ക് കഴിഞ്ഞതെന്നും കഴിവുള്ള ഇത്തരം പ്രവർത്തകരെ പുറത്തിരുത്തുന്നത് ശരിയല്ലെന്നും യുവമോർച്ചയിൽ അഭിപ്രായം ഉയരുന്നുണ്ട്. കോഴിക്കോട് നടന്ന പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സുരേന്ദ്രൻ അനുയായികൾ ബുധനാഴ്ച തിരുവനന്തപുരത്തും വ്യാഴാഴ്ച എറണാകുളത്തും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.