- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം വാങ്ങിയത് തിരിച്ചു നൽകാതിരിക്കാൻ എൻഫോഴ്‌സ്‌മെന്റ് അഭിഭാഷകനെന്ന് പ്രചരിപ്പിച്ചു; ബീക്കൺ ലൈറ്റും ബോർഡുമുള്ള കാറിൽ ചുറ്റി നടന്ന് തട്ടിപ്പും; പൊലീസ് വലയിൽ കുടുങ്ങിയ അഭിഭാഷകൻ പ്രിൻസ് ജനാർദനന്റെ കഥ ഇങ്ങനെ
കൊച്ചി: സ്വകാര്യ കാറിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സ്‌പെഷൽ പ്രോസിക്യൂട്ടർ എന്ന ബോർഡും ചുവന്ന ബീക്കൺ ലൈറ്റും ഘടിപ്പിച്ച് തട്ടിപ്പു നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ. പറവൂർ കോടതിയിലെ അഭിഭാഷകൻ പുത്തൻവേലിക്കര ഇളന്തിക്കര ലലനഭവനത്തിൽ എൻ.ജെ പ്രിൻസ് (പ്രിൻസ് ജനാർദനൻ-44) ആണു പിടിയിലായത്. ഡിആർഐ, ഇഡി എന്നിവയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്നു മൂന്നു മാസം മുൻപാണ് ഇയാൾ സുഹൃത്തുക്കളായ അഭിഭാഷകരെയും നാട്ടുകാരെയും അറിയിച്ചത്. തുടർന്ന് വ്യാജ ബോർഡ് വീട്ടിലും കാറിലും സ്ഥാപിച്ചു. കാറിൽ ബീക്കൺ ലൈറ്റും ഘടിപ്പിച്ചു. ആഡംബര ജീവിതം നയിച്ചിരുന്ന പ്രിൻസ് ഒട്ടേറെ പേരിൽനിന്ന് പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ പണം ചോദിച്ചെത്തുന്നവരെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ് കേന്ദ്ര ഏജൻസികളുടെ പേര് ദുരുപയോഗം ചെയ്തതെന്നാണു സൂചന. മുൻപ് ദേശീയപാത അഥോറിറ്റിയുടെയും കെഎസ്ഇബിയുടെയും സ്റ്റാൻഡിങ് കോൺസലായി പ്രവർത്തിച്ചിട്ടുണ്ടെന്നു
കൊച്ചി: സ്വകാര്യ കാറിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സ്‌പെഷൽ പ്രോസിക്യൂട്ടർ എന്ന ബോർഡും ചുവന്ന ബീക്കൺ ലൈറ്റും ഘടിപ്പിച്ച് തട്ടിപ്പു നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ.
പറവൂർ കോടതിയിലെ അഭിഭാഷകൻ പുത്തൻവേലിക്കര ഇളന്തിക്കര ലലനഭവനത്തിൽ എൻ.ജെ പ്രിൻസ് (പ്രിൻസ് ജനാർദനൻ-44) ആണു പിടിയിലായത്. ഡിആർഐ, ഇഡി എന്നിവയുടെ കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമനം ലഭിച്ചെന്നു മൂന്നു മാസം മുൻപാണ് ഇയാൾ സുഹൃത്തുക്കളായ അഭിഭാഷകരെയും നാട്ടുകാരെയും അറിയിച്ചത്. തുടർന്ന് വ്യാജ ബോർഡ് വീട്ടിലും കാറിലും സ്ഥാപിച്ചു.
കാറിൽ ബീക്കൺ ലൈറ്റും ഘടിപ്പിച്ചു. ആഡംബര ജീവിതം നയിച്ചിരുന്ന പ്രിൻസ് ഒട്ടേറെ പേരിൽനിന്ന് പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഈ പണം ചോദിച്ചെത്തുന്നവരെ ഭീഷണിപ്പെടുത്താൻ വേണ്ടിയാണ് കേന്ദ്ര ഏജൻസികളുടെ പേര് ദുരുപയോഗം ചെയ്തതെന്നാണു സൂചന. മുൻപ് ദേശീയപാത അഥോറിറ്റിയുടെയും കെഎസ്ഇബിയുടെയും സ്റ്റാൻഡിങ് കോൺസലായി പ്രവർത്തിച്ചിട്ടുണ്ടെന്നും അഡീഷനൽ ഗവ. പ്ലീഡറായിരുന്നുവെന്നുമെല്ലാം ഇയാൾ അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാൽ ഇതിനൊന്നുമുള്ള രേഖകൾ ഹാജരാക്കാൻ ഇയാൾക്കു കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക വഞ്ചന നടത്തിയതിനും വ്യാജ ചെക്ക് നൽകിയതിനും ഇയാൾക്കെതിരെ മാളയിലും പറവൂരിലും കേസുകളുണ്ട്. ഡിആർഐ നൽകിയ പരാതിയിൽ വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പുലർച്ചെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്‌പെഷൽ പ്രോസിക്യൂട്ടർ എന്ന നിലയിൽ ഡൽഹിയിലും മറ്റും ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും പണം കൈപ്പറ്റിയതായി വിവരമുണ്ടെന്നു പൊലീസ് പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിശ്വാസ വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും ഔദ്യോഗിക ചിഹ്നങ്ങൾ വ്യാജമായി ചമച്ചു ദുരുപയോഗം ചെയ്തതിനും ഇയാൾക്കെതിരെ കേസെടുത്തത്.