കേരളാ ബാർ കൗൺസിൽ മെമ്പറാകാൻ ലക്ഷങ്ങളാണ് അഭിഭാഷകർ വാരി എറിയുന്നത്. രജിസ്റ്റർ ചെയ്തിട്ടുള്ള വക്കീലന്മാർ മാത്രം വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പിൽ അത്രയേറെ ചൂടേറിയ മത്സരമാണ് നടക്കുക. ഇത്തവണ 91 സ്ഥാനാർത്ഥികളാണ് ഭാഗ്യ പരീക്ഷണത്തിനായി എത്തിയത്. 25 സീറ്റുകളിലേക്ക് പ്രിഫറൻസ് വോട്ട് അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ കഴിഞ്ഞത് ഇന്നലെ രാത്രിയിലാണ്. ഫലം വന്നപ്പോൾ ഒരത്ഭുതം സംഭവിച്ചു. ഒരു പൈസ പോലും മുടക്കാതെ മത്സരത്തിനിറങ്ങിയ ഒരു തിരുവനന്തപുരംകാരൻ മാത്രമാണ് ആദ്യ കടമ്പ കടന്നു കൂടിയത്. ആദ്യ ഘട്ടത്തിൽ ജയിക്കാൻ വേണ്ടത് 662 വോട്ടുകളാണ്. സന്തോഷ് കുമാറിന് ലഭിച്ചതാവട്ടെ 1028 വോട്ടുകളും. മറ്റൊരു സ്ഥാനാർത്ഥിക്ക് പോലും അത് ലഭിക്കാതെ പോയതിനാൽ ഇനി സെക്കൻഡ് വോട്ട് നോക്കി വേണം തീരുമാനിക്കാൻ.

ഒരു പൈസ പോലും മുടക്കാതെ ശിഷ്യഗണങ്ങളുടെ മെച്ചത്തിൽ വിജയം നേടിയ സന്തോഷ് കുമാറിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അന്വേഷിക്കുകയാണ് ഇപ്പോൾ ബാക്കി അഭിഭാഷകർ. എങ്ങനെയാണ് വമ്പൻ ടീമുകളെ പോലും കടത്തി വെട്ടി ഈ നേട്ടം കൊയ്തത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സംസ്ഥാനം മുഴുവനുള്ള ശിഷ്യഗണങ്ങളുടെ ബലം മാത്രമല്ല കഴിഞ്ഞ രണ്ട് തവണ ബാർ കൗൺസിലിൽ ചുമതല വഹിച്ചപ്പോൾ എടുത്ത ധീരമായ നിലപാടുകളും സന്തോഷ് കുമാറിനെ ജനപ്രിയനാക്കി.

സന്തോഷ് കുമാറിന് പ്രിഫറൻസ് വോട്ടിൽ 1028 വോട്ടുകൾ കിട്ടിയപ്പോൾ മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും 500ൽ താഴെ വോട്ടുകളാണ് ലഭിച്ചത്. ഇനി ബാക്കി 24 മെമ്പർമാരെയും ഫസ്റ്റ് പ്രിഫറൻസ് വോട്ടിലെ സെക്കൻഡ് പ്രിഫറൻസ് അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുക്കുക. ഇത് വരെയുള്ള ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഒരു സ്ഥാനാർത്ഥിക്ക് ആയിരം വോട്ട് ലഭിക്കന്നത്. 1028 വോട്ട് ലഭിച്ച സന്തോഷ് കുമാറിന് ഇന്നേ വരെ ഈ സംസ്ഥാനത്ത് ഒരു അഭിഭാഷകന് ലഭിച്ചിട്ടുള്ളതിൽ വെച്ച് റെക്കോർഡ് വോട്ടാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.

ഇത് മൂന്നാം തവണയാണ് സന്തോഷ് കുമാർ ബാർ കൗൺസിലിലേക്ക് മത്സരിച്ച് ജയിക്കുന്നത്. കഴിഞ്ഞ തവണ 624 വോട്ടാണ് സന്തോഷ് കുമാറിന് ലഭിച്ചത്. അന്ന് ഫസ്റ്റിന് കയറാൻ 639 ആയിരുന്നു വേണ്ടത്. രണ്ടാം ലവലിലാണ് കഴിഞ്ഞ പ്രാവശ്യം കയറിയത്. അഞ്ച് വർഷമാണ് ബാർ കൗൺസിലിന്റെ കാലാവധി. ഇതോടെ ബാർ കൗൺസിലിലെ തന്റെ പതിനൊന്നാം വർഷ പ്രവർത്തനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മികവുറ്റ സാമൂഹിക പ്രതിബദ്ധത തന്നെയാണ് അദ്ദേഹത്തെ തുടർച്ചയായി പതിനൊന്നാം വർഷവും ബാർകൗൺസിലിൽ എത്തിച്ചിരിക്കുന്നത്. അഭിഭാഷക വൃത്തിയെ ഒരു തൊഴിലായി മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സേവനമായിട്ടു കൂടിയാണ് അദ്ദേഹം കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഈ സാമൂഹിക പ്രതിബദ്ധത തന്നെയാണ് ബാർ കൗൺസിലിൽ 11-ാം വർഷവും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതയും.

കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി ശിഷ്യന്മാരുള്ള സന്തോഷ് കുമാർ ഇതുവരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്‌ച്ചവെച്ചിട്ടുള്ളത്. കഴിഞ്ഞ കൗൺസിലിൽ കുറച്ച് കാലം വൈസ് ചെയർമാനായിരുന്നു. കൂടാതെ ജൂനിയർ ലോയേഴ്‌സിന്റെ വെൽഫെയർ കമ്മറ്റി ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഒക്ടോബറിൽ കാലാവധി കഴിഞ്ഞ് ഇലക്ഷൻ നടക്കുന്നത് വരെ അഡ്വക്കേറ്റ് ജനറൽ ചയർമാനായി കൺസ്റ്റിറ്റിയൂട്ട് ചെയ്ത സ്‌പെഷ്യൽ കമ്മറ്റിയിൽ ട്രഷററും ആയിരുന്നു ഇദ്ദേഹം. അക്കാലത്താണ് 2007 മുതൽ മുടങ്ങി കടന്ന വെൽഫെയർ ഫണ്ട് ഓഡിറ്റ് ചെയ്തത്. ഇതിന് മുൻകൈ എടുത്തതും സന്തോഷ് കുമാറായിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് അന്ന് കോടിക്കണക്കിന് രൂപയുടെ അഴിമതി വെളിയിൽ വരാൻ കാരണമായത്.

വക്കീലന്മാർക്കിടയിൽ പ്രിയങ്കരനായ ഇദ്ദേഹം കൊല്ലത്തും എറണാകുളത്തും പ്രാക്ടീസ് ചെയ്യുന്നുണ്ട്. കൂടാതെ ജുഡീഷ്യൽ എക്‌സാമിനേഷൻ തയ്യാറാകുന്ന കുട്ടികൾക്ക് ഫലേച്ഛ കൂടാതെ ക്ലാസ് എടുത്തും ഇദ്ദേഹം യുവതലമുറയ്ക്ക് പ്രിയങ്കരനാണ്. കുട്ടികളെയും പരിചയക്കാരെയും ഫോണിൽ കൂടി ബന്ധപ്പെട്ടാണ് ഇദ്ദേഹം വോട്ട് അഭ്യർത്ഥിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും അടുത്തറിയാവുന്ന സുഹൃത്തുക്കളും ഒന്നിച്ച് നിന്നപ്പോൾ റെക്കോർഡ് ഇട്ട് വോട്ടുകൾ വാരികൂട്ടുകയായിരുന്നു അദ്ദേഹം.

ദി ലോ എന്ന പേിരൽ തിരുവനന്തപുരത്ത് ഒരു ട്രസ്റ്റും അദ്ദേഹം നടത്തുന്നുണ്ട്. നിയമ ബോധവൽക്കരണം ലക്ഷ്യമിട്ട് 2012 മുതൽ ഇത് പ്രവർത്തിച്ചു വരുന്നു. ഈ ട്രസ്റ്റ് മികച്ച സാമൂഹിക പ്രവർത്തനം കാഴ്‌ച്ചവെയ്ക്കുന്നവർക്കായി ജസ്റ്റിസ് കൃഷ്ണയ്യരുടേ പേരിൽ ഒരു പുരസ്‌ക്കാരവും നൽകുന്നുണ്ട്. അവയവദാനം നൽകിയ ദീനകണ്ട ശർമ എന്നയാൾക്കാണ് ഈ ട്രസ്റ്റിന്റെ ആദ്യ പുരസ്‌ക്കാരം ലഭിച്ചത്. കഴിഞ്ഞ വർഷം വി എസ് അച്യുതാനന്ദന് നൽകി. ഇത്തവണ പിണറായി വിജയനാണ് പുരസ്‌ക്കാരം ലഭിച്ചത്. 25000 രൂപയും കൃഷ്ണയ്യരുടെ പടം ആലേഖനം ചെയ്ത ശിൽപവുമാണ് പുരസ്സ്‌കാരമായി ലഭിക്കുക. ഇതു കൂടാതെ ഈ ട്രസ്റ്റ് വഴി ബോധവത്ക്കരണ ക്ലാസുകളും രണ്ട് മാസത്തിൽ ഒരിക്കൽ നടത്തുന്നു. പിരിവെടുക്കാതെ വരുമാനത്തിൽ നിന്നാണ് ഇതെല്ലാം ചെയ്യുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന്റെ വീട് കരിംകുളത്താണ്. റിട്ടയേർഡ് കെഎസ്ആർടിസ് ഡ്രൈവർ പ്രഭാകര പണിക്കരുടെ മകനാണ്. പ്രീതയാണ് ഭാര്യ. മക്കൾ മഹാലകഷ്മിയും വെങ്കിടേഷും അച്ഛന്റെ പാത പിന്തുടർന്ന് അഭിഭാഷകരാകാനുള്ള തയ്യാറെടുപ്പിലാണ്. ഇരുവരും എൽഎൽബി വിദ്യാർത്ഥികളാണ