- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുണ്ടായത് ഗുരുതര അനാസ്ഥ; കമ്മറ്റിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യവുമായി അഡ്വി. ശ്രീജിത് പെരുമന രംഗത്ത്; കമ്മറ്റി താത്കാലികമായി സസ്‌പെന്റ് ചെയ്തു പുതിയതു രൂപീകരിക്കണമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ ആവശ്യം
തിരുവനന്തപുരം: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും വിദ്യാർത്ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റകരമായ അനാസ്ഥ നടത്തിയ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റി(സിഡബ്‌ള്യുസി)ക്കെതിരെ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്കും, സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർക്കും അദ്ദേഹം പരാതി നൽകി. കൂടാതെ കഴിഞ്ഞ രണ്ടു മാസക്കാലത്തെ സിഡബ്‌ള്യുസിയുടെ സിറ്റിങ്ങുകളുൾപ്പെടെയുള്ള എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപാകെ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടപെടാതിരുന്ന കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മറ്റിയേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും, അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ദിവസേന മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന സാഹചര്യത്തിൽ വയനാട് കമ്മറ്റി അംഗങ്ങളെ മാറ്റി നിർത്തണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. കണ്ണൂർ കൊട്ടിയൂര് നീണ്ടുനോക്കി സെന്റ് സെബാസ്റ
തിരുവനന്തപുരം: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും വിദ്യാർത്ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റകരമായ അനാസ്ഥ നടത്തിയ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റി(സിഡബ്‌ള്യുസി)ക്കെതിരെ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിക്കും, സാമൂഹിക നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർക്കും അദ്ദേഹം പരാതി നൽകി. കൂടാതെ കഴിഞ്ഞ രണ്ടു മാസക്കാലത്തെ സിഡബ്‌ള്യുസിയുടെ സിറ്റിങ്ങുകളുൾപ്പെടെയുള്ള എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപാകെ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇടപെടാതിരുന്ന കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മറ്റിയേയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും, അംഗങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ദിവസേന മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന സാഹചര്യത്തിൽ വയനാട് കമ്മറ്റി അംഗങ്ങളെ മാറ്റി നിർത്തണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.
കണ്ണൂർ കൊട്ടിയൂര് നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‌സ് പള്ളി വികാരിയും കൊട്ടിയൂര് ഐ.ജെ.എം ഹയര് സെക്കന്ഡറി സ്‌കൂള് മാനേജരുമായ ഫാദര് റോബിന് വടക്കുംചേരി +1 വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും പ്രായപൂര്ത്തിയാകാത്ത വിദ്യാര്ഥിനി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് ഗുരുതരമായ കുറ്റകരവുമായ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴാം തീയതിയാണ് പെൺകുട്ടി കൂത്തുപറമ്പിനു സമീപത്തെ ക്രിസ്തുരാജ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ഇത് മൂടിവച്ച ആശുപത്രി അധികൃതര് പെണ്കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് സംഭവം ഒതുക്കി തീര്ക്കുകയും ഒരാഴ്ച പോലും ആകാതെ ചോര കുഞ്ഞിനെ വായനാട്ടിൽ വൈത്തിരിയിൽ പ്രവർത്തിക്കുന്ന ഹോളി ഇൻഫന്റ് മേരീസ് ചാരിറ്റി എന്ന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പ്രസവിക്കുന്നതുപോലുള്ള കാര്യങ്ങളുണ്ടായാൽ മണിക്കൂറിനകൾ പൊലീസ് സ്റ്റേഷനിലോ, ചൈൽഡ് ലൈൻ കേന്ദ്രത്തിന്റെ അറിയിക്കണം എന്ന് വ്യവസ്ഥയുള്ളപ്പോഴാണ് ആരുമറിയാതെ പെൺകുട്ടിയെയും കുഞ്ഞിനേയും വയനാട്ടിലേക്ക് മാറ്റിയത്.
Juvenile Justice (Care and Protection of Children) Act 2000 (amended in 2006) പ്രകാരം കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായ് ജില്ലകളിൽ പ്രവർത്തിക്കുന്ന ചൈൽഡ് വെൽഫെയർ കമ്മറ്റികൾക്ക് മെട്രോപൊളിറ്റൻ/ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉണ്ടെന്നിരിക്കെ ഇത്തരത്തിൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയും കുഞ്ഞും ജില്ലയിലെ ഒരു പ്രമുഖ അനാഥാലയത്തിലെത്തിയിട്ടും വയനാട് child welfare committee (cwc) അറിഞ്ഞില്ല എന്നത് കുറ്റകരമായ അനാസ്ഥയും പ്രതികളെ രക്ഷിക്കുന്നതിന് പ്രാപ്തമാകുന്നതരത്തിലുള്ള ശിക്ഷാർഹമായ കുറ്റവുമാണ്. പ്രസവ ശേഷം അഞ്ചാം ദിവസം കുട്ടികളെ വയനാട്ടിലെത്തിച്ചെങ്കിലും ഇരുപതാം തീയതിയാണ് CWC അറിയുന്നതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളും അനാഥ മന്ദിരങ്ങളും കൃത്യമായി മോണിറ്റർ ചെയ്തു രജിസ്റ്ററുകൾ പരിശോദിച്ചു സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പു വരുത്തേണ്ട വയനാട് ജില്ലാ CWC പീഡനത്തിനിരയായ കുട്ടി ഇത്തരത്തിൽ ഒരു അനാഥാലയത്തിൽ എത്തിയത് അറിഞ്ഞില്ല എന്ന വാദം വിശ്വസനീയമല്ല.
ഹോളി ഇൻഫന്റ് മേരീസ് ചാരിറ്റി കേന്ദ്രത്തിൽ കുട്ടികൾ എത്തിയിട്ടുണ്ടെന്ന വിവരം സ്ഥാപനത്തിലെ അധികാരികൾ ജില്ലാ CWC യെ അറിയിച്ച ശേഷവും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയോ, കുട്ടികളെ കൗൺസലിങ് ചെയ്തു കാര്യങ്ങളറിയുകയോ ചെയ്തില്ല എന്ന് മാത്രമല്ല പ്രസ്തുത വിവരം പൊലീസിനെയോ, പെൺകുട്ടിയുടെ ജില്ലയായ കണ്ണൂരിലെ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിക്കുകയോ ചെയ്യാത്തത് ദുരൂഹതയുണ്ടാക്കുന്നു. പ്രതികളെ രക്ഷിക്കുന്നതിന് വൈദികനായ CWC കമ്മറ്റി അംഗങ്ങളോ ചെയര്മാനോ കൂട്ട് നിന്നിട്ടുണ്ടോ എന്നത് അടിയന്തരമായി അന്വേഷണ വിധേയമാക്കേണ്ടതാണ്. നിയമ പ്രകാരം പൊലീസിനെയോ അയൽ ജില്ലയിലെ CWC കമ്മറ്റിയെയോ പ്രസ്തുത വിവരം അറിയിക്കാത്തതു ഗുരുതരമായ നിയമ ലംഘനവും, കുറ്റകരമായ അനാസ്ഥയുമാണ്. വൈദികൻ കൂടെയായ ചെയർമാൻ ഉൾപ്പെടെയുള്ള വയനാട് CWC കമ്മറ്റി അംഗങ്ങളിൽ പലർക്കും കൂത്തുപറമ്പിലെ ക്രിസ്തുരാജ ആശുപത്രിയുമായും, സഭയിലെ ഉന്നതരുമായും, പ്രതിയായ റോബിനുമായും അടുത്ത ബന്ധങ്ങളുണ്ടെന്നു പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉന്നത അധികാരങ്ങളുള്ള ഖ്വാസി ജുഡീഷ്യൽ സ്ഥാപനമായ ചൈൽഡ് വെൽഫെയർ കമ്മറ്റികൾ ജാതി മത വർഗ്ഗ വർണ്ണ ലിംഗ ഭേദമന്യേ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായ മാത്രം പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് എന്നിരിക്കെ വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഭാഗത്തു നിന്നും ഒപ്പം കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഭാഗത്തു നിന്നും മേൽ സംഭവത്തിലുണ്ടായിട്ടുള്ള കുറ്റകരമായ അനാസ്ഥയും, നിയമലംഘനങ്ങളും അടിയന്തരമായി അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഒരു പൗരനെന്ന നിലയിൽ പൊതുജന താത്പര്യാർത്ഥം അപേക്ഷിക്കുന്നു. കൂടാതെ നിക്ഷ്പക്ഷമായി പ്രവർത്തിക്കേണ്ട ജുഡീഷ്യൽ അധികാരങ്ങളുള്ള ഒരു സ്ഥാപനത്തിലെ അംഗങ്ങൾക്കെതിരെ ഉയർന്നു വന്നിട്ടുള്ള വളരെ ഗുരുതരമായ ആരോപണങ്ങൾ കണക്കിലെടുത്തു വയനാട് ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളെ സസ്‌പെന്റ് ചെയ്തു പുതിയ അംഗങ്ങളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.